2008, നവംബർ 1, ശനിയാഴ്‌ച

രാധയിന്നും പാടുന്നു.....

കല്പാന്ത കാലമായ് കാളിന്ദി തീരത്തു
കാത്തിരിപ്പാ‍ണു ഞാൻ നിന്നെ കണ്ണാ
കണ്ണിൽ കിനാവിൻ ചിരാതു മായെത്രയോ
ജന്മാന്തരങൾ കടന്നു പോയി...
കാനനത്തിൽ നിന്റെകാൽ‌പ്പാടു തേടി ഞാൻ
കാതങളേറെ നടന്നിടുമ്പോൾ
കാൽ മുറിഞോ എന്റെ ചേലയൂ‍ർന്നോ
ഏതു മേതും ഞാനറിഞ്ഞതില്ല
വിണ്ണിൻ വിദൂരമാം തീരത്തു നീയൊരു
സ്നേഹാർദ്ര ചന്ദ്രനായ് വന്നുദിക്കെ
നീയാംനിലാമഴ മെല്ലെ തഴുകുന്ന
നീലകടമ്പായി പൂത്തു ഞാനും
കുളിരിളം കാറ്റിന്റെ കൂട്ടുകൂടി നിന്റെ
കോല കുഴൽ നാ‍ദമൊഴുകിയെത്തെ
കാതോർത്തിരിക്കുമെൻ കാതോരമാ സ്വരം
തേൻ മഴ തുള്ളിയായിറ്റു വീണു.
കല്പാന്ത കാലമായ്കാളിന്ദി തീരത്തു
കാത്തിരിപ്പാണു ഞാൻ നിന്റെ രാധ
ജന്മാന്തരങൾ കഴിഞ്ഞുവെന്നാകിലും
കരളിൽ കിനാവുകൾ കാക്കുന്നവൾ

1 അഭിപ്രായം:

smitha adharsh പറഞ്ഞു...

രാധയുടെ കാത്തിരിപ്പ്‌ വെറുതെയാണ് എന്നറിഞ്ഞാലും..
സഫലമാകട്ടെ എന്ന് ആശംസിക്കാന്‍ തോന്നുന്നു..