2008, ഡിസംബർ 14, ഞായറാഴ്‌ച
കാണാത്ത സിനിമയിലെ മായാത്ത ഒരു ദ് റ്ശ്യം
പണ്ട്,പത്ത്മുപ്പത് വർഷങൾക്ക് മുൻപ് കേട്ടഒരു കഥയാണ്.സിനിമയുമായി ബന്ധപെട്ട് സിനിമാകഥ പറച്ചിൽ
എന്ന ഒരു കലാ രൂപവും പുഷ്കലമായിരുന്ന കാലം.കഥ പറയുന്നവർ പലപ്പോഴുംഒരു സിനിമ കാണുന്ന അതേ
ഉദ്ദ്വേഗവും അനുഭൂതിയും കേൾവിക്കാർക്ക് പകർന്നു തന്നു.ചിലപ്പോൾസ്വന്തം മനോധർമ്മങളും ചേർത്ത് ഇവർ കഥ
ഒന്ന്പൊലിപ്പിക്കുകയും ചെയ്തു. അങിനെ കാണാതെ കണ്ട ഒരു സിനിമയുടെ കഥ യാണ് ഇത്.സിനിമയുടെ പേര്
ഓർമ്മയില്ല.ഏതെങ്കിലും ഒരു സാധാരണപേരായിരിക്കാം .കഥയിലുമില്ല അസാധാരണത്വം.എന്നിട്ടും ആകഥ ഇന്നും
ഓർത്തിരിക്കുന്നതിനു കാരണം കുടുംബം-പ്രണയം-പിണക്കം എന്നൊക്കെ അന്നത്തെ ചിട്ട വട്ടങൾക്കനുസരിച്ച്
തുടങിയ കഥ പെട്ടെന്ന് മുന്നറിയിപ്പൊന്നു മില്ലാതെ ഭ്രമാത്മകമായൊരു നിമിഷത്തിലേക്ക് തെന്നി തെറിച്ചതായിരിക്കണം.
ഇനി കഥയിലേക്ക് കടക്കാം.
പ്രതാപിയായ അച്ഛ്നും ഹ് റ്ദയവതിയായ അമ്മയും സുന്ദരിയായ മകളും അടങിയ ഒരു കുടുംബം. മകൾക്ക്
കോളേജിലെ സഹപാഠിയുമായി പ്രണയം. നായികാ നായകന്മാരെ തത്കാലം ലക്ഷ്മിയെന്നും പ്രകാശ് എന്നും വിളിക്കാം.
സുന്ദരനും ബുദ് ധിമാനുമെങ്കിലും സോഷ്യൽ സ്റ്റാറ്റസിൽ ലക്ഷ്മിയെക്കാൾ വളരെ താഴെ യാണ് പ്രകാശ്.അതുകൊണ്ട് , ഈ
വിവരം ലക്ഷ്മിയുടെ വീട്ടിൽ ഒരുകൊടുങ്കാറ്റ് തന്നെ അഴിച്ച് വിടുന്നു.പ്രതാപിയായ അച്ചന്റെ അഭിമാനത്തിനു മുറിവേൽക്കുന്നു.
ഹ് റ്ദയവതിയായ അമ്മയുടെ മനസ്സ് തകരുന്നു..വെല്ലുവിളികൾക്കും കോലാഹലങൾക്കു മിടയിൽ ഒരു സുപ്രഭാതത്തിൽ ലക്ഷ്മി
പ്രകാശിന്റെ കൂടെ ഇറങി പോകുന്നു..അച്ഛ്ൻകൂടുതൽ രോഷാകുലനാകുന്നു.അമ്മയാകട്ടെ കൂടുതൽ ദു:ഖിതയും.തനിക്ക് അങിനെയൊരു
മകൾ ഇല്ലെന്ന് അയ്യാൾ തീർത്ത് പറയുന്നു.മകളെ തള്ളിപറയാൻ അമ്മയ്ക്കാവുന്നില്ല.ഭർത്താവിനെ ധിക്കരിക്കാനും.അതുകൊണ്ട്
അവർ ശരിക്കും ധർമ്മസങ്കടത്തിലാകുന്നു.താമസിയാതെ ഹ് റ്ദയവേദന മൂലം അമ്മ ശയ്യാവലംബിയാകുന്നു.കാലങൾ കഴിയുന്നു.
.ലക്ഷ്മി പ്രകാശുമൊത്ത് ദൂരെ ടൌണിലാണ് താമസം..ഇന്നവളുടെ ജന്മദിനമാണ്.നേരത്തെയെഴുന്നേറ്റ് അമ്പലത്തി
ൽ പോയി തൊഴുതു. അമ്മയ്ക്ക് വേണ്ടി പ്രത്യകം പ്രാർഥിച്ചു. വീട്ടിലെ വിശേഷങൾ പഴയ കാര്യസ്ഥന്റെ ഭാര്യ വഴി വല്ലപ്പോഴും
അവളറിയാറുണ്ട്.അമ്മയെ ഒന്ന് ചെന്ന് കാണണമെന്ന് അവൾക്കു തോന്നിയിരുന്നു.പക്ഷെ പ്രകാശും വാശിയിലായിരുന്നു.അച്ച്ഛൻ
വന്നു വിളിക്കാതെ അങോട്ടില്ലെന്ന് അയ്യാളും ഉറച്ച് നിന്നു.ഇന്ന് വിശേഷദിവസമായതിനാൽ പ്രകാശ് ഓഫീസിൽ നിന്ന് നേരത്തെയെ
ത്തും.അവൾ വേഗം അടുക്കളയിൽ കയറി ഒരു ചെറിയ സദ്യയ്ക്കുള്ള ഒരുക്കങൾ തുടങി..നേരം ഉച്ചയാവാറായി..ചോറും കറികളുമെല്ലാം
കാലമായി കഴിഞ്ഞു. അവൾ ഭർത്താവിനെയും പ്രതീക്ഷിച്ചിരിപ്പാണ്.വാതിലിൽ മെല്ലെ ഒരു മുട്ട് കേൾക്കുന്നു..
അവൾ ചെന്ന് വാതിൽ തുറന്നു..വാതിൽക്കൽ“ ഒരു നിറകൺ ചിരി യുമായി നിൽക്കുന്നത് അവളുടെ അമ്മ ! പഴയ അതേ പ്രസരിപ്പോടെ..
ഒരുപുതിയചൈതന്യത്തോടെ..എന്തെന്നറിയാത്ത ആഹ്ലാദത്തോടെ വാക്കുകൾ പോലും നഷ്ട്ടപെട്ട് കുറച്ച് നിമിഷങൾ അവൾ നിന്നു.പിന്നെ
അമ്മയെ അകത്തേക്ക് ക്ഷണിച്ചിരുത്തി..അമ്മ എങിനെ അവിടെ എത്തി? കൂടെ ആരും വന്നില്ലെ?അച്ചനു തന്നോട് ഇപ്പോഴും വെറുപ്പാണൊ?
അവളുടെ ഉള്ളിൽ ഒരു പാട് ചോദ്യങൾ വിങി നില്ക്കുന്നുണ്ട്..അമ്മ ഇത്രദൂരവും ഈ വെയിലത്ത് വന്നതല്ലെ. ഭക്ഷണം കഴിച്ച് ഒന്ന്
വിശ്രമിക്കട്ടെ.എന്നിട്ടാവാം വർത്തമാനമൊക്കെ..അവൾ അമ്മയ്ക്ക് കൈ കഴുകാൻ കിണ്ടിയിൽനിന്ന വെള്ളമൊഴിച്ചു കൊടുത്തു.നടുമുറിയിൽ
പലകയിട്ട് അമ്മയെ ഇരു ത്തി. തൂശനിലയിൽ ചോറും കറികളും വിളമ്പി.തന്റെകൈകൊണ്ട് ഉണ്ടാക്കിയ കറികളും കൂട്ടി അമ്മ ചോറുണ്ണാൻ
തുടങുന്നത് അവൾ ഒരു നിർവ് റ് തി യോടെ നോക്കി നിന്നു. വീണ്ടും പുറത്ത് വാതിലിൽ മുട്ട് കേൾക്കുന്നു.
“പ്രകാശേട്ടനായിരിക്കും...” അവൾ എഴുന്നേറ്റുകൊണ്ട് അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മയുടെ മുഖത്ത് നിഗൂഡമായ ഒരു പുഞ്ചിരി വിടർന്നു.
അവൾ വാതിൽ തുറന്നു:മുന്നിൽനിൽക്കുന്നത് പഴയകാര്യസ്ഥൻ ശങ്കരപിള്ള! അയ്യാൾ ക്ഷീണിതനും ദു:ഖിതനും ആയികാണപെട്ടു.
“എന്താ ശങ്കരമ്മാവാ..” അവൾ ആകാംക്ഷയോടെ ചോദിച്ചു.”കുഞ്ഞിനേയും പ്രകാശനേയും കൂട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ . അച്ഛൻ
പറഞ്ഞിട്ട്. കുഞ്ഞിനറിയാമല്ലൊ .അമ്മകിടപ്പിലായിരുന്നുകുറെനാളായിട്ട്.ഇന്നലെ സന്ധ്യയ്ക്ക് അസുഖം കൂടി . മോളെ കാണണമെന്ന ഒരേ വാശി
തന്നെ.ഇന്നുകാലത്ത് അച്ഛൻ എന്നെ വിളിപ്പിച്ചു.എത്രയും പെട്ടെന്ന്മോളെയും പ്രകാശനെയും കൂട്ടി ചെല്ലാൻ ഏൽപ്പിച്ചു.. “ ഒരുൾക്കിടിലത്തോടെ
യാണ് അവൾ അയ്യാൾ പറയുന്നത് കേട്ടു നിന്നത്.ഒരു വെളിപാട് പോലെ അവൾക്കെല്ലാം മനസ്സിലായി.. അവൾ ഒരു തേങലോടെ തിരിഞ്ഞ് മുറിയി
ലേക്കോടി.അവിടെ ഇലയിൽ വിളമ്പിയ ചോറും കറികളും അതേപോലെ ഇരിക്കുന്നു.അമ്മയില്ല.!ആരുമില്ല..!
തൂശനിലയുടെ കീറിയ തുമ്പ് മാത്രം കാറ്റിൽ പിടച്ച് കൊണ്ടിരുന്നു.....
മിതത്വം ആവശ്യ പെടുന്ന കഥയുടെ പരിണാമഗുപ്തി സംവിധായകൻ എങിനെയാണ് കൈകാര്യം ചെയ്തത്?അത് അന്നത്തെ പ്രേക്ഷകർ
എങിനെ സ്വീകരിച്ചു? നടീനടന്മാർ ആരൊക്കെ? അതിനെ കുറിച്ചൊന്നും ധാരണയില്ല.
പക്ഷെ ചോറുംകറികളും വിളമ്പിവച്ച തൂശനിലയുടെ തുമ്പ് കാറ്റിൽ പാറുന്ന ആ ഫ്രെയിം മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്നു.;മണ്ണിലെ
മനുഷ്യബന്ധങൾക്ക് അഭൌമ മായൊരു അർത്ഥതലം നൽകികൊണ്ട്......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ