2009, മാർച്ച് 3, ചൊവ്വാഴ്ച

രോഗരഹസ്യം(കേണലിന്റെ കഥ)

ഞാൻ താങ്കളുടെ ഉറക്ക ഗുളികകൾ നിറുത്താൻ പോകുകയാണ്..” ജീവൻപറഞ്ഞു.
“ അപ്പോൾ എന്റെ ഉറക്കം..?”
“ അതെ ,അതാണെനിക്കറിയേണ്ടത്.താങ്കളുടെ ഉറക്കം കെടുത്തുന്ന ആരഹസ്യം..”
* * * * * * * * * *(ആത്മായനം.)
(കേണലിന്റെ കഥ)

പിതാവ്ഉത്തരേന്ത്യയിൽ റെയിൽ വെ ഉദ്യോഗ്സ്ഥനായിരുന്നു.അതുകൊണ്ട് ഞാൻ പഠിച്ചതും
വളർന്നതും ബോംബെയിലും ഡെൽഹിയിലുമൊക്കെയായിരുന്നു. പഠനത്തിനു ശേഷം
ആദ്യമായി പിഡബ്ലിയുഡി ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ചു.രുദ്രപ്രയാഗിനടുത്തുള്ള
ദുർഗാപൂർ ഗ്രാമത്തിൽ ആയിരുന്നു ആദ്യപോസ്റ്റിംഗ്.കിഴക്കും പടിഞ്ഞാറുമുള്ളനഗരങളെ ബന്ധിച്ചു കൊണ്ട്
നടന്നുവരുന്ന്റോഡിന്റെ നിർമ്മാണംഅപ്രതീക്ഷിതമായൊരു തടസ്സം നേരിട്ടതുകൊണ്ട്
നിർത്തിവച്ചിരിക്കുകയാണ്.ഗ്രാമത്തിലെ പുരാതനമായ ജമീന്ദാരുടെ പുരയിടത്തിലെ നല്ലൊരു
ഭാഗം റോഡിനു വേണ്ടി വിട്ടു കിട്ടേണ്ടതുണ്ട്.ജമീന്ദാർമാർ കൊല്ലിനും കൊലക്കുമൊക്കെ പേരുകേട്ടവരാണ്.
പക്ഷെ ഇപ്പോഴത്തെ ജമീന്ദാർ ഒരു ദുർമന്ത്രവാദിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
പുരാതനമായ ഹവേലിയിൽ മിക്കവാറും ഒറ്റപെട്ടാണ് അയ്യാൾ താമസിക്കുന്നത്.വർഷങളായി ആളെ ഗ്രാമ
വാസികളാരും പുറത്ത് കാണാറില്ല.മൂങയുടെ മുഖമുള്ള,മിണ്ടാപ്രാണിയായ ,കറുത്തനിറമുള്ള
ഒരുവളർത്തു നായയാണ്.ജമീന്ദാരെ പുറം ലോകവുമായി ബന്ധിക്കുന്ന കണ്ണി
രുദ്രൻ എന്ന് പേരുള്ള ഈ നായ ഒരു ദിവസം എന്റെ ക്വാർട്ടേഴ്സിലും വന്നു..രാവിലെ വാതിൽ തുറക്കുമ്പോൾ
ബേക്ക് യാർഡിൽ കിടന്നിരുന്ന ഒരു പഴയ ചൂരൽ കസേരയിൽ എന്നെ കണ്ട് എന്തോ പരാതി ബോധിപ്പിക്കാ
നെത്തിയ ഒരു സന്ദർശകനെ പോലെ ഇരിക്കുകയാണ് കക്ഷി.ഞാൻ ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചിട്ടൊന്നും അ
വനു യാതൊരു കുലുക്കവുമില്ല.എനിക്കാണെങ്കിൽ, സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുസുഹൃത്ത്“ഹൈഡ്രോ
ഫോബിയ “ബാധിച്ച് മരിച്ചതിൽ പിന്നെ നായക്കളെ വല്ലാത്ത ഭയമാണ്.അവനെ എറിഞ്ഞോടിക്കാനായി ഞാൻ
കല്ലെടുത്തു .അപ്പോൾപട്ടാളത്തിൽ നിന്നു ലീവിൽ വന്ന
അടുത്ത വീട്ടിലെ താമസക്കാരനായ ഹവൽദാർ എന്നെ തടഞ്ഞു കൊണ്ട് പറഞു:“അതിനെ
ഉപദ്രവിക്കണ്ട. അതവിടെ ചുറ്റിപറ്റിനിന്ന് പോയ്ക്കോളും. ജമിന്ദാറിന്റെ വളർത്ത് നായയാണ് അത്.“ ഹവൽദാർ
രാംസിംഗ് ആണ് ജമീന്ദാരുടെ കഥകൾ പറഞ്ഞു തന്നത്.പൂർവ്വികരുടെ ആത്മാക്കളെ കുടിയിരുത്തി
യിരിക്കുന്ന ആ പ്ലാശ് മരത്തിന്റെ കഥയും. അതിശയോക്തിമാറ്റിനിർത്തിയാൽ പോലും
നിഗൂഢമായ ഒരു ആകർഷണം കഥകൾക്കുണ്ടെന്നു എനിക്കു തോന്നി.വർഷങൾക്കുമുൻപുണ്ടായ
ഒരു നക്സൽ ആക്രമണത്തിൽ ജമീന്ദാർ കുടുംബത്തിൽ അവശേഷിക്കുന്നത് ഒരേ ഒരാൾ മാത്രം.ഒറ്റപെടലും ഭയവും
അയ്യാളെ ഒരു അന്തർ മുഖനാക്കിയിരിക്കുന്നു...പുറം കാഴചയിൽ യമപുരിയെ പോലെ തോന്നിക്കുന്ന ഒരു
വലിയ ഹവേലിയിൽ സ്വയം സൃഷ്ടിച്ചതടവിൽ കിടക്കുകയാണ് അയ്യാൾ..നാട്ടിൽ നടക്കുന്ന ദൂരൂഹമായാ സംഭ
വങളൊക്കെ തന്നെ അയ്യാളുടെ മേൽ ആരോപിക്കപെടുകയാണ്..ഒരിക്കൽ രുദ്രനെ മാർക്കറ്റിൽ വച്ച് ഉപദ്രവിച്ച
ഒരു വഴിപോക്കന് അല്പസമയത്തിനകം വാഹനമിടിച്ച് പരുക്കേറ്റതും..റോഡ് നിർമ്മാണത്തിനു വേണ്ടി ജമീന്ദാരുടെ
വീട്ട് മതിലിന്റെ ആദ്യത്തെ കല്ലിളക്കിയ പയ്യന് സർപ്പദംശമേറ്റതും..ജമീന്ദാരുടെ മന്ത്രസിദ്ധികളായാണ് നാട്ടുകാർ
കാണുന്നത്..
എന്തായാലും അല്പസമയത്തിനു ശേഷം രുദ്രൻ അപ്രത്യക്ഷനായിരുന്നു...പക്ഷെചൂരൽ കസേരയിൽ എന്റെ
പേരെഴുതിയ ഒരു കത്ത് കിടക്കുന്നു..അതിൽ ഒരേയൊരു വരി മാത്രമെ ഉണ്ടായിരുന്നുള്ളൂ..”
നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു..ജമീന്ദാർ.-------.
അന്നുസന്ധ്യക്ക് ഞാൻ ഹവേലിയിൽ എത്തി.മതിലോരത്തുനിന്നിരുന്ന വലിയപ്ലാശമരം ഞാൻ നോക്കികണ്ടു. അതിന്റെ
കൊൻപുകളിൽ ചുവന്നതുണികൊണ്ട് പൊതിഞ്ഞ കലശങൾ തൂങി കിടന്നിരുന്നു.പലാശങൾ വരിവരിയായിനിൽക്കുന്നനീണ്ട
നടപാതയിലൂടെ നടന്ന്സന്ധ്യാവെളിച്ചത്തിൽ ഒരു മാന്ത്രിക കോട്ടപോലെ നിൽക്കുന്ന ഹവേലിയുടെ വിശാലമായ മുറ്റത്തെത്തി.
“വരൂ അകത്തേക്കു വരൂ..” അകതളത്തിൽ കൊത്തു പണികളുള്ള കസേരയിൽ ഉപവിഷ്ടനായിരിക്കുന്ന ജമീന്ദാറിനെ ഞാൻ
നേരിട്ടുകണ്ടു.ശാന്തമായ മുഖത്ത് ജ്വലിക്കുന്ന കണ്ണുകൾ.....“ഞാൻ അകത്തേക്ക് പ്രവേശിച്ചു.ഒരു വലിയ മേശമേൽ നിരവധി
വെള്ളിതാലങളിലായി പലവിധത്തിലുള്ളപഴങൾ..നാഗപൂരിലെ ഓറഞ്ച് മുതൽ ബർമ്മയിലെ മാൻ ഗോസ്റ്റീൻ വരെ..’‘
“ ഇരിക്കൂ ...’ ഒരു ഫല ഭോജനത്തിനായി എന്നെ ക്ഷണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
“ നിങൾ ഈ ഉദ്യമത്തിൽ നിന്ന് പിൻ മാറണം..’ഞാൻ ഇരുന്നു കഴിഞ്ഞപ്പോൾ ജമീന്ദാർ നേരിട്ട് വിഷയത്തിലേക്ക് കടന്നു.
നിങൾ ക്കറിയാമല്ലോ സ്ഥലം വിട്ടു തരുന്നതിലല്ല എനിക്കുള്ള എതിർപ്പ്..പക്ഷെ ആപ്ലാശ് മരം
മുറിക്കാൻ ഞാൻ സമ്മതിക്കുകയില്ല..നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന് ജമീന്ദാർ കുടുംബത്തിലെ മരിച്ചു പോയ പൂർവ്വികരുടെ
ഇരിപ്പിടമാണ് അത്.. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് മുറിക്കാ‍ൻ സമ്മതിക്കുകയില്ല...” ഭീഷണി നിറഞ്ഞ ഒരു താക്കീത് ആയിരു
ന്നതെങ്കിലും അദ്ദേഹത്തിന്റെ മുഖം അപ്പോഴും ശാന്തമായിരുന്നു...
പക്ഷെ ചെറുപ്പത്തിന്റെ എടുത്തുചാട്ടം കൊണ്ടായിരിക്കാം. ഞാൻ അല്പം ധിക്കാരത്തോടെ പ്രതികരിച്ചത്..
‘ഞങൾ നാളെ തന്നെ ആമതിൽ ഇടിച്ചു നിരത്തും..മരം മുറിച്ചുമാറ്റും.. എത്രയും പെട്ടെന്ന് റോഡ് നിർമ്മാണം
പൂർത്തിയാക്കും..ഏതൊചിലവിശ്വാസങളുടെ പേരിൽഒ രു ഗ്രാമത്തിന്റെ മുഴുവൻ വികസനപ്രവർത്തനങൾക്കു തടസ്സം നിൽക്കുകയാണ്
നിങളെന്ന് ഇനിയെങ്കിലും മൻസ്സിലാക്കണം”
‘ ശരി എങ്കിൽ നിങൾക്കു പോകാം..”ജമീന്ദാരുടെ സ്വരത്തിൽ അരിശമുണ്ടെന്ന് തോന്നിയില്ല.
അപ്പൊഴെക്കും ഇരുൾവീണുതുടങിയിരുന്ന നടക്കാവിലൂടെ ഞാൻ തിരിച്ചു നടന്നു..പുറകിൽ എന്തൊ
അണക്കുന്നസ്വരം കേട്ടു ഞാൻ തിരിഞ്ഞ് നോക്കി..അപ്പോൾ ജമീന്ദാരുടെആകറുത്തനായ വല്ലാത്തൊരു രൌദ്രഭാവത്തോടെ
എനിക്കു നേരെ കുതിച്ചു വരുന്നതാണ് കണ്ടത്..എന്നെ ആക്രമിക്കുക എന്നത് തന്നെയാണ് ലക്ഷ്യം..അടുത്ത് കണ്ട ഒരു മരത്തടി
ഞാൻ കൈയിലെടുത്തു..നായ അടുത്തെത്തിയതും അതെന്റെ കഴുത്തിനു നേരെ ചാടി..പ്രാണരക്ഷാർഥം ഞാൻ കൈയിലിരുക്കുന്ന
മരത്തടിവീശി ..നായയുടെശിരസ്സിൽ തന്നെ കൊണ്ടു..അത് ഒരു മോങലോടെ കുഴഞ്ഞു വീണു.. ചത്തെന്ന് ഉറപ്പുവരുത്തുവാൻ
വീണ്ടും വീണ്ടും തലക്കടിച്ചു..
അന്ന് രാത്രി വൈകി ആണ് ഞാൻ ഉറങിയത്..ഇടക്ക് ദു:സ്വപ്നങളും കണ്ടിരുന്നു.നേരം വെളുത്തപ്പോൾ ആരോവാതിലിൽ മുട്ടുന്നു..
തുറന്നു നോക്കിയപ്പോൾ രാംസിംഗ് ആണ്."അറിഞ്ഞോ നമ്മുടെ ജമീന്ദാർ കൊല്ല പെട്ടിരിക്കുന്നു...ഇന്നലെ രാത്രി..ആരോ മരത്തടി
കൊണ്ട് തലക്കടിച്ച്................................
അന്ന് പകലും രാത്രിയും ഞാൻ പനിച്ചു കിടന്നു.. പിറ്റെന്നു തന്നെ ദീർഘ അവധിക്ക് അപേക്ഷിച്ചു..പിന്നീട് ആ ജോലി തന്നെ ഉപേക്ഷിച്ച്
പട്ടാളത്തിൽ ചേർന്നു..വർഷങളെത്രയോ കഴിഞ്ഞിട്ടും ഇന്നും ഒരു പോലീസ് ജീപ്പിന്റെ ശബ്ദം കാതോർത്ത് ഞാൻ ഉറങാ
തിരിക്കുന്നു..............

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പകലും രാത്രിയും ഞാൻ പനിച്ചു കിടന്നു.. പിറ്റെന്നു തന്നെ ദീർഘ അവധിക്ക് അപേക്ഷിച്ചു..പിന്നീട് ആ ജോലി തന്നെ ഉപേക്ഷിച്ച്
പട്ടാളത്തിൽ ചേർന്നു..വർഷങളെത്രയോ കഴിഞ്ഞിട്ടും ഇന്നും ഒരു പോലീസ് ജീപ്പിന്റെ ശബ്ദം കാതോർത്ത് ഞാൻ ഉറങാ
തിരിക്കുന്നു..............

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അത് ഒരു മോങലോടെ കുഴഞ്ഞു വീണു.. ചത്തെന്ന് ഉറപ്പുവരുത്തുവാൻ
വീണ്ടും വീണ്ടും തലക്കടിച്ചു..

ആ മേനകാ ഗാന്ധിയെങ്ങാനും അറിഞ്ഞാലുണ്ടല്ലോ .. വെച്ചേക്കില്ല..!
:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇത് പുതിയൊരു വായനാ അനുഭവം തന്നെ,നന്നായിട്ടുണ്ട്(ജമീന്ദാറും കഥയും)

കെ.കെ.എസ് പറഞ്ഞു...

thanks vs,daydreamer,arun
പിന്നെ,അടികൊണ്ടത് നായക്കെങ്കിലും ചത്തത് ജമീന്ദാരായതിനാൽ പരാതിയുണ്ടാവില്ല എന്നു കരുതുന്നു

VEERU പറഞ്ഞു...

hi KKS,

valare nannaayittundu..sathyam paranjaal ithoralppam koodi maattiyavatharippichenkil sharikkum "arthur konan doyle" nte srushti aanennu thonnippikkum...copy yadaiyennalla "great men think alike !!" ennu....