2009, മാർച്ച് 13, വെള്ളിയാഴ്‌ച

പ്രണയവും മരണവും -രണ്ട് കുറിപ്പുകൾ

ഒന്ന്
ഒരുവരി പോലും കുറിച്ചിട്ടില്ലാത്തഞാൻ
ഓർക്കാതെ എന്തോ മൂളിയപ്പോൾ..അതിന്,
ഒരു ഓമർഖയ്യാം കവിതയുടെ ലഹരിയുണ്ടെന്ന്
നീപറഞ്ഞപ്പോഴാണ്,നിന്റെ പ്രണയം
എനിക്കു മനസ്സിലായത്..
ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത എന്റെ ,വിയർപ്പിന്
വീര്യമേറിയ വിസ്കിയുടെ ഗന്ധമെന്ന് നീ പരിഭവിച്ചപ്പോഴാണ്
പ്രണയത്തിന്റെ തീവ്രത എനിക്ക് അനുഭവപെട്ടത്..
രണ്ട്
മാറാത്ത വേദനയെ
മാരകമായ മൈലോമയെന്ന്
നിങൾ എന്റെ അസ്ഥി മജ്ജയിൽ
ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ...
മരുന്നിനു തടുക്കാൻ കഴിയും മുൻപെ
മൃത്യു എന്നിൽ പ്രവേശിച്ചു കഴിഞെന്ന്
മന്ദമായ എന്റെ ജീവൽ പ്രവർത്തനങളെ
നിരീക്ഷിച്ച് നിങൾ നിരൂപിച്ചപ്പോൾ..
സത്യം, ഞാൻ നടുങിയില്ല..
മടുപ്പിക്കുന്ന പരീക്ഷകൾക്കൊടുവിൽ
അവധി അടുത്തെത്തിയ ഒരുസ്കൂൾ
കുട്ടിയുടെ ആഹ്ലാദമനുഭവിക്കുകകയായിരുന്നു ഞാൻ...

7 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

സുഹൃത്തേ .
ചില വരികള്‍ വായിക്കാന്‍ കഴിയുന്നില്ല.. എന്തോ ഫോണ്ട് പ്രോബ്ലം ഉള്ള പോലെ..

the man to walk with പറഞ്ഞു...

ishtmaayi..

അജ്ഞാതന്‍ പറഞ്ഞു...

"അവധി അടുത്തെത്തിയ ഒരുസ്കൂൾ
കുട്ടിയുടെ ആഹ്ലാദമനുഭവിക്കുകകയായിരുന്നു ഞാൻ... "
very touching......

പ്രയാണ്‍ പറഞ്ഞു...

ശരിക്കും....really touching...

കാദംബരി പറഞ്ഞു...

പ്രണയവും മൃത്യുവും കവികള്‍ക്കു എന്നും ലഹരിതന്നെ

Jayasree Lakshmy Kumar പറഞ്ഞു...

‘മടുപ്പിക്കുന്ന പരീക്ഷകൾക്കൊടുവിൽ
അവധി അടുത്തെത്തിയ ഒരുസ്കൂൾ
കുട്ടിയുടെ ആഹ്ലാദമനുഭവിക്കുകകയായിരുന്നു ഞാൻ...‘
ആ മനോഹരമായ അവധിക്കാലം ഒരു പ്രതീക്ഷ!!
വരികൾ ഇഷ്ടമായി

അരുണ്‍ കരിമുട്ടം പറഞ്ഞു...

സ്നേഹിതാ,ആശയം ഗംഭീരം.പക്ഷേ എന്തേ പ്രണയത്തില്‍ നിന്നും 'അവധി...'യിലേക്ക്?