2009, മാർച്ച് 29, ഞായറാഴ്‌ച

വിഷു സ്പെഷ്യൽ

ഹൈ വെയിൽ നിന്ന് പടിഞ്ഞാറ് തിരിഞ്ഞ് ഇരിങാലക്കുട പോകുമ്പോൾ
ഇരു വശവും മിക്കവാറും ഒരോവീട്ട് മുറ്റത്തും കണികൊന്നകൾ പൂത്ത് നിൽക്കുന്നതു കാണാം.
വഴിക്കിരുപാടും ജ്വല്ലറി ഷോറൂമുകൾ തുറന്നിരിക്കുന്നതു പോലെ തോന്നും.വിലവിളംബരത്തിന്
സെയിത്സ് മാനോ റേറ്റ് ടാഗോ ഇല്ലാത്ത പ്രകൃതിയുടെ സ്വന്തം സ്വർണ്ണ പതക്കങൾ..
വസന്താഗമനം ഇത്രയേറെ ആർത്തു ഘോഷിക്കുന്ന മരങൾ വേറെയുണ്ടോ കേരളത്തിൽ എന്ന് സംശയമാണ്
(മനോഹരിയായ വാകയേയും,മണിമരുത്,മുരിക്ക് തുടങിയവൃക്ഷറാണിമാരെയും മറന്നു കൊണ്ടല്ല ഇതു പറയുന്നത്.)
ഇത്തവണ കണികൊന്നകൾ പതിവിലും നേരത്തെ പൂത്തിരിക്കുന്നു..കുംഭമാസിൽ തന്നെ
പതിവായി പൂക്കുന്ന മുറ്റത്തെ കണികൊന്നയെ ശകാരിച്ച് കൊണ്ട് സുഗതകുമാരി പണ്ടൊരിക്കൽ
എഴുതിയ കവിതയാണ് ഓർമ്മവരുന്നത്.മീനമെത്തുമ്പോഴേക്കും‘ ധാടിക്കാരിയായ‘ ഈ കൊന്ന
അടിമുടി ആഭരണങൾ വാരിച്ചാർത്തി”ആരൊക്കെ ചൊടിക്കിലും പൊന്നു കിങിണി കൂട്ടം കാറ്റത്ത്
വാരിചിന്നി ചിരിതൂകുമത്രെ! എന്തൊരു ധാരാളിത്തം!! രാത്രിയാകുമ്പോഴൊ
“പൂത്തുലഞ്ഞൊരാ ചില്ല ചാർത്തുകൾക്കിടയിലൂ
ടോർത്ത് നില്പതുകാണാം വെളുത്തവാവിൻ തിങ്കൾ
വിഷുവിന്നിനിയുമുണ്ടേറെ നാളുകൾ,ഇവൾ
വിഷമിപ്പിക്കും നമ്മെ...”
പിന്നെ ,പേടിച്ച പോലെ വിഷുവെത്തുമ്പോൾ”പൊന്നിൻ മോടിയൊക്കെയും മാറ്റി പൂവില്ലാതിലയില്ലാതങനെ
നിൽക്കുകയാണ് മുറ്റത്തെ കണികൊന്ന.ഇത്രയുമായപ്പോൾ, ശകാരിക്കാൻ വീട്ടു കാരും കൂടുന്നു.:“വെറുമസത്താണിവൾ’
മുറ്റത്ത് തിമർത്തു നിൽക്കിലും നാളെ കണിവെക്കുവാൻ വിലക്കിനി പൂവു വാങണം പോലും!!“
ഈ വർഷം കണികൊന്നകളെല്ലാം കാലേകൂട്ടി പൂത്തതു കൊണ്ട് കടയിൽ പോലും കണിപൂക്കൾ കിട്ടുമോയെന്ന്
സംശയമാണ്.!

മണ്ണും മരങളുമായി ഇടപഴകി,ചുറ്റുപാടുകളൊട് ഇണങി ജീവിക്കുന്ന ഒരാൾ ക്ക്
പ്രകൃതിയുടെ മാറിവരുന്ന ഈ ഋതു ബോധം അനുഭവത്തിലുള്ള ഒരു കാര്യമാണ്. ഇതിന്റെ ജ്യോതി
ശാസ്ത്രം അല്പം സങ്കീർണ്ണമാണ്.ക്രാന്തിവൃത്തവും ഖഗോള മധ്യരേഖയും സംഗമിക്കുന്ന വിഷുവബിന്ദുവിന്
നിരവധി സംവൽ സരങൾ കൂടുമ്പോൾ സംഭവിക്കുന്ന സ്ഥാന ചലനമാണ് ഇതിന് കാരണമായി പറയുന്നത്
ഇതു മൂലം പതിവായി പറഞ്ഞ് വരുന്ന തിയ്യതികൾ ക്ക് മുൻപേ ഋതുക്കൾ ആരംഭിക്കുന്നതായി തോന്നും.
പലരും കരു തുന്നതു പോലെ കണികൊന്ന (cassea fistula) നമ്മുടെ നാട്ടിൽ മാത്രമല്ല കാണപെടുന്നത്.ഇംഗ്ലണ്ടിൽ ഇത് laburnum ആണ്.
. ഗോൾഡൻ ഷവർ ട്രീ എന്നും ഇത് അറിയപെടുന്നു.വിദേശിയായ കണികൊന്നക്ക് ഇന്ത്യൻ ലാബേർണത്തേക്കാൾ
വലിപ്പമേറിയപൂക്കളാണ് ഉള്ളത്.അതു കൊണ്ട് ആകെയുള്ള ആനച്ചന്തമേറും.പാരമ്പര്യത്തിനെ (genetics) പരിത
സ്ഥിതി എങനെ സ്വാധീനിക്കുന്നു എന്നതിന് ഉദ്ദാഹരണമാണ് ഒരേ സ്പീഷിസിൽ പെട്ട സസ്യങൾ ക്ക് ഭൂമിശാസ്ത്രപരമായി
കാണുന്ന ഈവ്യത്യാ‍സം. ഉദ്ദാ ഹരണത്തിന് നമ്മുടെ നാട്ടിൽ മുറ്റത്ത് ഒരു ഓഷധിയായി നട്ടു നനച്ച് വളർത്തുന്ന തുളസി
ആഫ്രിക്കൻ മണ്ണിൽ കൊണ്ടുപോയി നട്ടാൽ ഒരു ചെറിയമരമായി തന്നെ വളരുമെന്നാണ് കണ്ടിട്ടുള്ളത്.
ഈയിടെ ഒരു വനയാത്രക്ക് അവസരമുണ്ടായി(“ആദിമ സ്മൃതികളിലേക്ക് ഒരു വനയാത്ര “ എന്ന പേരിൽ അനതിവിദൂരമായ
ഭാവിയിൽ ഒരു പോസ്റ്റ് പ്രതീക്ഷിക്കാം).അതിരപ്പിള്ളിയിൽ നിന്നും കിഴക്കോട്ട് പത്തമ്പതു കിലോമീറ്റർ ഉൾ
വനങളിലൂടെ ഒരു യാത്ര.കാട്ടിലും കണികൊന്നകൾ പൂത്തു നിൽക്കുകയാണ്.പക്ഷെ നാട്ടിലെ ശോഭ തോന്നുന്നില്ല.
പച്ച നിറമുള്ളകാൻ വാസിൽ ,ബ്രഷ് മഞ്ഞച്ചായത്തിൽ മുക്കി ആരോ അങിങ് കുടഞ്ഞതായെ തോന്നൂ.പാൻഢവരുടെ
വനവാസ കാലമാണ് ഓർമ്മവരുന്നത്.അവർ വനത്തിനുള്ളിൽ കുടിൽ കെട്ടിതാമസിക്കുമ്പോൾഅരുകിൽ പൂത്ത് നിന്നിരുന്ന
കണികൊന്ന ആകുടിലിനു മേൽ സ്വർണ്ണ കനിഷ്കങൾ ചൊരിഞ്ഞ് കൊണ്ട് ഇതാ ഒരു രാജ കൊട്ടാരമെന്ന് കളിയാക്കി
പോലും.ശരിക്കും ഒരു സ്വർണ്ണ മഴ മരം (golden shower tree) തന്നെ ആണ് കണികൊന്ന.!

4 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

മലയാളിയുടെ വസന്തമായ കണിക്കൊന്നയെ മനോഹരമായി വർണ്ണിച്ച് ഒരുപാട് നല്ല വിവരങ്ങൾ നൽകിയ ഈ പോസ്റ്റ് ഏറെ ഇഷ്ടപ്പെട്ടു.

“ആദിമ സ്മൃതികളിലേക്ക് ഒരു വനയാത്ര “ക്കായി കാത്തിരിക്കുന്നു

ആശംസകളോടെ
നരിക്കുന്നൻ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

"ഒരു സ്വർണ്ണ മഴ മരം "
ആശംസകള്‍...
:)

ശ്രീ പറഞ്ഞു...

കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്നതു കാണുമ്പോഴാണ് വിഷു അടുത്തല്ലോ എന്ന് ഓര്‍മ്മ വരുന്നത്.
നല്ല പോസ്റ്റ് മാഷേ

Bijith :|: ബിജിത്‌ പറഞ്ഞു...

maashe ningalum irinjalakudakkaranano...
kollam....
ezhuthu enikku ishtappettu.
jaadayillatha ezhuthu vaayikkunnathe sughamalle....