“കരോട്ടിനീമിയ..”
ഒരു ഇഞ്ചക്ഷൻ ആം പ്യൂൾവീണുടയുന്ന സ്വരത്തിൽ ഡോക്ടർ ഹരിഹരൻ പറഞ്ഞു.
അതെ, അമിതമായി കാരറ്റു ഭക്ഷിക്കുന്നത് കൊണ്ട് രക്തത്തിൽ കരോട്ടീൻ എന്ന വർണ്ണ
വസ്തുവിന്റെ അളവുകൂടി സംജാതമാകുന്ന ഒരു അവസ്ഥ. ഇതൊരു രോഗമല്ല . അതുകൊണ്ടു
തന്നെ ചികിത്സയും ആവശ്യമില്ല.സാധാരണമഞ്ഞപിത്തത്തിൽനിന്ന്
വ്യത്യസ്തമായി ഇവിടെ കണ്ണുകളിൽ മഞ്ഞനിറം കാണാറില്ല.ഈ കുട്ടിയുടെകണ്ണുകളിൽ
കാണുന്ന നിറവ്യത്യാസം ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ പ്രതിഫലനം മാത്രമാണ്.അദ്ദേഹം
വെളുത്തമേശവിരിയെടുത്ത്മടക്കി കുട്ടിയുടെ മഞ്ഞനിറമുള്ള പാവാടക്കു മേൽ വിരിച്ചു.കണ്ണിലെ
മഞ്ഞനിറം അതോടെ അപ്രത്യക്ഷമായി.കണ്ണ് പരിശോധിക്കുമ്പോൾ നിങൾ എപ്പോഴും
ഓർത്തിരിക്കേണ്ട ഒരുകാര്യമാണിത്.
ഏതാനും നാളുകൾ കാരറ്റ് തൊട്ടു പോകെരുതെന്ന
ഉപദേശമേ ഈ കുട്ടിക്ക് കൊടുക്കാനുള്ളൂ. വനിതാ മാസികകളിലെ സൌന്ദര്യ വർധന യ്ക്കുള്ള
ഉപദേശങൾ കണ്ണു മടച്ച് അനു സരിക്കരുതെന്ന നിർദ്ദേശവും..
അതിനു ശേഷം അദ്ദേഹം കണ്ണടച്ച് അല്പ നേരമിരുന്നു..
പിന്നെ ശിഷ്യന്മാരോടായി ചോദിച്ചു. “അപ്പോൾ..ഇന്നത്തെ ക്ലാസ്സിലെ ഗുണപാഠമെന്താണ്?
“മഞ്ഞച്ചെതെല്ലാം .. മഞ്ഞപിത്തമല്ല..” വിദ്യാർഥികളിലാരുടെയോകമന്റ് ക്ലാസ്സിൽ ചിരിയുടെ
ഒരു അലയിളക്കം തന്നെ ഉണ്ടാക്കി...
എക്സാക്റ്റ്ലി..ഒന്നുകൂടെ ജനറലൈസ് ചെയ്ത് പറഞ്ഞാൽ ..നെവർ റ്റേക് എനിതിംഗ്ഫൊർ ഗ്രാന്റ്ഡ് ഇൻ
മെഡിസിൻ... അതായത് വഴിമാറിചിന്തിക്കാനുള്ള കഴിവ്നിങൾ ഇവിടെ ഒരിക്കലും നഷ്ടപെടുത്തരുത്.
അന്നത്തെ ക്ലാസ് അങിനെ അവസാനിച്ചു.വസ്ത്രധാരണം കൊണ്ട് തന്നെ തെറ്റിദ് ധരിപ്പിച്ച ഈ
രോഗിയെ കണ്ടപ്പോൾ അതെല്ലാം ഓർത്ത് പോയി.
ആത്മാറാം അപ്പോഴും നിശ്ശബ്ദനായി ഇരിക്കുകയാണ്.
“പറയൂ .താങ്കളുടെ പ്രശ്നങൾ എന്തൊക്കെയാണ്?”രോഗിയെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ജീവൻ ചോദിച്ചു.
“അതെ ഡോക്ടർ ,എന്റെ പ്രശ്നങൾ എവിടെനിന്നു തുടങണമെന്ന ആലോചിക്കുകകയായിരുന്നു ഞാൻ.
ഡോക്ടർക്കാണെങ്കിൽ സമയം വിലപ്പെട്ടതു മാണല്ലൊ..”
അതു പ്രശ്നമാക്കണ്ട. ജീവചരിത്രം തന്നെ തുടങാം. വേണമെങ്കിൽ ഈരാവു മുഴുവൻ എടുത്തു കൊള്ളൂ..“
“അതിനു മുമ്പ് വിരോധമില്ലെങ്കിൽ ഞാനീ മെഴുകുതിരി ഒന്നു കത്തിച്ചു കൊള്ളട്ടെ...“ . രോഗിയുടെ ആവശ്യം വിചിത്രമായിതോന്നി ജീവന്.
മനോവിദളനത്തിന്റെ ചിലലക്ഷണങളാണ് രോഗിയിൽ കാണുന്നതെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തു.
ഇത്തരം സന്ദർഭങളിൽ രോഗിയുടെ മാനസികാവസ്ഥയുമായി താദാത്മ്യം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ നയം
“അതിനെന്താ ആത്മാറാം അങിനെ ആയികൊള്ളട്ടെ.“ ജീവൻ ഗൌരവംവിടാതെ പറഞ്ഞു...
ബുർഖയുടെ പോക്കറ്റിൽ നിന്ന് ഒരുമെഴുകുതിരിയെടുത്ത്ആത്മാറാം ശ്രദ് ധാപൂർവ്വം മേശപുറത്ത്കത്തിച്ചുവച്ചു.
“എന്റെ ചരിത്രം ഇവിടെതുടങുന്നു...“ആദീപത്തിനെ സാക്ഷിയാക്കിയെന്നപോലെ ആത്മാറാം പറഞ്ഞു.
പെട്ടെന്ന് മുറിയിലെ വൈദ്യുതവെളിച്ചം അണഞ്ഞു .മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മുന്നിലിരിക്കുന്ന രൂപം മറ്റേതോ
ലോകത്താണെന്നു തോന്നിച്ചു.(തുടരും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
2 അഭിപ്രായങ്ങൾ:
“എന്റെ ചരിത്രം ഇവിടെതുടങുന്നു...“ആദീപത്തിനെ സാക്ഷിയാക്കിയെന്നപോലെ ആത്മാറാം പറഞ്ഞു.
പെട്ടെന്ന് മുറിയിലെ വൈദ്യുതവെളിച്ചം അണഞ്ഞു .മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മുന്നിലിരിക്കുന്ന രൂപം മറ്റേതോ
ലോകത്താണെന്നു തോന്നിച്ചു.(തുടരും)
ഇപ്പോഴാണെ ഈ ബ്ലോഗ് കണ്ടത്.എല്ലാം വായിച്ചു.കൊള്ളാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ