2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

(പഴയൊരുതാളിൽനിന്നും;പണ്ടെന്നോകുറിച്ചത്..)

പുഴയെന്ത് പറയുന്നു തീരമോടെന്നല്ലെ
മിഴികൾ വിടർത്തിയീ കുഞ്ഞു പൂക്കൾ
കാടിൻ കടങ്കഥയായിരിക്കാമെന്നു
കാണാമറയത്ത് കുയിലു പാടി
കടലെന്തു ചൊല്ലുന്നു വാനമോടെന്നൊരീ
കാറ്റുകലമ്പീ കടൽ ക്കരയിൽ..
കരളിലെ സ്വപ്നങളായിരിക്കാമെന്നു
തിരകൾ ചിരിക്കുന്നൂ ലജ്ജയോടെ.
മഴയെന്തു മൊഴിയുന്നു മണ്ണിനോടെന്നു ഞാൻ
കാതോർത്തിരുന്നൂ. ജനല്പടിയിൽ...
വിണ്ണിൻ വിഷാദങളായിരിക്കാമെന്നു
ജാലകപക്ഷി തൻ പാട്ടുയർന്നു..

2 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

വായിച്ചു മാഷേ.വരികളും നല്ലത്,വായിക്കാന്‍ ഒരു ഇമ്പവും ഉണ്ട്.പക്ഷേ ആശയം മനസ്സിലാകുന്നില്ല.

കെ.കെ.എസ് പറഞ്ഞു...

പുഴ,കടൽ,മഴ..ഇവയുടെ ഇരമ്പങൾക്ക് എന്ത്
അർഥമാണുള്ളത്.!(ഇല്ലേ)അതുപോലെ ഇതും
വെറുമൊരുമൂളിപാട്ട്മാത്രം..
(അല്ലെങ്കിൽ വേണ്ട ആശയം തിരക്കിയവനെ നിരാശനാക്കു
ന്നത് ശരിയല്ല)
ഇതിലെ ഗഹനമായ അർഥം എന്നുപറയുന്നത്:
തീരം കടംങ്കഥപറയുന്നപുഴയായികണ്ടതും.,കനവുള്ളിലുള്ള
കടലെന്ന് മാനം കൺ പാർത്തതും.,ഒടുവിൽ ,ഒരു ജല്പനം
പോലെ ശോകവർഷമായ് പെയ്തൊഴിഞ്ഞതും,ജലം...ജലം
മാത്രമാണെന്ന വിഷാദ സത്യം കവിതിരിച്ചറിയുകയാണ്.
കവിതയുടെ മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്ന ആ‍ശയപ്രപഞ്ചം
വ്യക്ത്മായെന്നു വിശ്വസിക്കുന്നു.