ഒടുവിൽ ,ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ടേണിംഗ്പോയിന്റ്,അല്ലെങ്കിൽ വാചാലമായ
ഒരൊറ്റ ദൃശ്യം അതു മല്ലെങ്കിൽ എവിടെയൊക്കയോ തട്ടി പ്രതിധ്വനിക്കുന്ന ഒരു ഡയലോഗ്..
പലപ്പോഴും ഒരു സിനിമ നമ്മുടെ മനസ്സിൽ സഥിര പ്രതിഷ്ഠ നേടുന്നത് എന്തൊക്കയോ
ഒരു പാട് സംവദിക്കുന്ന ഇത്തരം പര്യവസാനങളിലൂടെ യായിരിക്കും.സിനിമയിലെ അത്തരം
അവസാന ദൃശ്യങളിലൂടെയുള്ള ഒരു യാത്രയാണിത്...
മലയാളത്തിലെ ക്ലാസിക് ആയ ചെമ്മീനിൽ നിന്നു തന്നെ തുടങാം...
1.സിനിമയുടെ അന്ത്യത്തിൽ പഴനി,പരീകുട്ടി ,കറുത്തമ്മ മുതലായ പ്രധാന കഥാപാത്രങളെല്ലാം
മരിക്കുന്നു.നായികാ നായകന്മാരുടെ പരസ്പരം പുണർന്ന ശരീരങൾ കടപുറത്ത് അടിഞ്ഞുകിടക്കുന്നത്
ക്യാമറ ഒരു ഹൈ-ഏങ്കിൾ മീഡിയം ഷോട്ടിൽ കാണിച്ചു തരുന്നു..ആ ദൃശ്യത്തിൽ
ദു:ഖത്തോടെ മിഴികൾ അടക്കുന്നതിനു പകരം,ക്യാമറ കണ്ണുകൾ കടൽ തീരത്ത് മറ്റെന്തോ തിരയുന്നു.
ഇവർക്കു മുന്ന മേ കൊമ്പൻ സ്രാവിനെ ചാട്ടുളികൊണ്ട് കോർക്കുവാനുള്ള ശ്രമത്തിൽ കടൽ ചുഴിയിൽ
വീണുമറഞ്ഞ പഴനിയെവിടെ? ദൂരെ ,വെണ്മണലിൽ, വായിൽ വലിയൊരു കൊളുത്തു കുടുങി ചത്തു കിടക്കുന്ന ഒരു വമ്പൻ
മത്സ്യത്തെ നമ്മൾ കാണുന്നു..ക്യാമറയുടെ കാഴ്ച അവിടെ അവസാനിക്കുകയാണ്.
2.സിറ്റി ലൈറ്റ്സ്: അന്ധയായ പൂവില്പനക്കാരിയാണ് ഈസിനിമയിലെ നായിക.
നായികയോട് അന്ധമായ ആരാധന വച്ചു പുലർത്തുന്ന ഒരു “ട്രാം പ്”ആയി അഭിനയിക്കുന്നത്.ചാർളി
ചാപ്ലിൻ.പ്രണയിനിയുടെ കാഴ്ചവീണ്ടെടുക്കാനുള്ള ചികിത്സക്ക് പണമുണ്ടാക്കാൻ അദ്ദേഹം
എന്തെല്ലാം ചെയ്യുന്നില്ല!! ആയത്നങളെല്ലാം ലക്ഷ്യം കാണുന്നുവെങ്കിലും അയ്യാൾ ജയിലിലെത്തപെടുകയാണ്.
നാളുകൾക്ക് ശേഷം ജയിൽ മോചിതനായി നായികയെ തേടിയെത്തുമ്പോഴേക്കും , കാഴ്ചയെല്ലാം വീണ്ടെടുത്ത്
സിറ്റിയിൽ ഒരു മനോഹരമായ പൂക്കടതന്നെ തുടങിയിരിക്കുന്നു അവൾ.തന്നെ അത്ഭുതത്തോടെയും ആഹ്ലാദത്തൊടെയും
നോക്കിനിൽക്കുന്ന ആതെരുവുതെണ്ടിയെ കാണുമ്പോൾ
അവൾക്കൊരു ആശയകുഴപ്പമുണ്ടാകുന്നു..-ഇദ്ദേ ഹം ഒരു ഭിക്ഷക്കാരനൊ അതോ ഭ്രാന്തനോ.(തന്റെ പഴയ
സുഹൃത്താണതെന്ന് അവൾ സംശയിക്കുന്നേയില്ല) .അവൾ ആദ്യം ഒരു നാണയവും,അതു സ്വീകരിക്കുന്നില്ല എന്ന് കണ്ട് ഒരു പൂവും
അയ്യാൾക്ക് ഓഫർ ചെയ്യുന്നു.മാറി മാറി നീട്ട പെടുന്ന ഈ സമ്മാനങളൊന്നും സ്വീകരിക്കാതെ,കൺഫ്യുഷൻ തീർക്കാൻ
മെനക്കെടാതെ നിർവൃതിയും നിരാശയും ഒരേസമയം പ്രതിഫലിക്കുന്ന മുഖത്തോടെ അദ്ദേഹം നിൽക്കുന്നു. പിന്നെ പ്രേക്ഷകരെ
കരയിച്ചു കൊണ്ട് തിരിഞു നടക്കുന്നു....
3.പഥേർ പാഞ്ചലി:ഭാദ്രമാസം ആദ്യ മഴയുടെ ആഹ്ലാദങൾക്കൊപ്പം ഹരിഹറിന്റെ ദരിദ്രകുടുംബത്തിലേക്ക് ഒരു ദുരന്തം കൂടി കൊണ്ടു
വരുന്നു-.ന്യൂമോണിയയുടെ രൂപത്തിൽഎത്തുന്ന ആ അതിഥി ദുർഗയെന്ന ജീവിത കാമനയുടെ ഇളം മൊട്ടിനെനിഷ് പ്രയാസം നുള്ളിയെടുക്കുന്നു..
ദാരിദ്ര്യദു:ഖത്തിനു പുറമെ പ്രിയമകളുടെ വിയോഗദു:ഖവും താങാനാവാതെ ഒരംഗം നഷ്ടപെട്ട ആ കുടുംബം നാട് വിടുകയാണ്..
വർഷങൾക്കുമുൻപ് കോളേജിലെ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്ക പെട്ട ഫിലിംഫെസ്റ്റിവെലിൽ,ഈ സിനിമ
ആദ്യമായി കണ്ട ദിവസം രാത്രിയിൽ ഉറക്കം വരാതെ ഡയറിയിൽ ഞാൻ കുറിച്ചു വച്ച ഏതാനും വാചകങൾ ഇവിടെ പകർത്തുന്നു...
“ ക്യാമറയുടെ കണ്ണുകൾ ആളൊഴിഞ്ഞ വീടിന്റെ പരിസരത്ത് പരതുന്നു.ഉടഞ്ഞ മൺ ഇഷ്ടികൾക്കിടയിലൂടെ ഇഴഞ്ഞു നീങുന്ന പാമ്പിന്റെ
സമീപ ദൃശ്യം..(ഓ! ആ ദൃശ്യത്തിന്റെ യാഥാർഥ്യപ്രതീതി..!അതെങിനെ വാക്കുകളിൽ പകർത്തും?)
അത് പൊടിപിടിച്ചു കിടക്കുന്ന പൊട്ടിപൊളിഞ്ഞ വരാന്തയും കടന്നു അകത്തേക്ക് ഇഴഞ്ഞുമറയുന്നു..ക്യാമറ ഒരു നെടുവീർപ്പോടെ
നനഞ്ഞ മിഴികൾ അടക്കുന്നു..അത്ര നേരവും അടക്കിപിടിച്ച ഒരു തേങൽ സ്വതന്ത്രമാകുന്നു..” എഴുതിയതിൽ ചിലവാക്കുകൾ മഷി പടർന്ന്
അവ്യക്തമാണ്.അന്നു രാത്രി ഞാൻ കരഞ്ഞിരിക്കണം...
4.സുകൃതം:ജീവിതരതിയുടെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന ഒരാൾ പെട്ടെന്ന് ,ഒടുക്കം നാളിന്റെ കുളമ്പടിയൊച്ചകൾ കേൾക്കാൻ
തുടങുമ്പോൾ എങിനെയായിരിക്കും പ്രതികരിക്കുക.?!വിവേകിയെങ്കിലും വിഹ്വലനാകുന്ന അയ്യാൾ തീർച്ചായായും ജീവിതത്തിന്റെ
അതുവരെയുള്ള കണക്കെടുപ്പുകൾക്ക് മുതിരും.മൃദുലമായ നുണകൾക്കുള്ളിൽ മൂടിവെച്ച മൂർച്ചയേറിയ സത്യങളെ അയ്യാൾ വലിച്ച്
പുറത്തിടും- മറ്റുള്ളവരെ അതു മുറിവേല്പിക്കുമെന്നോർക്കാതെ.പിന്നെ ,തന്റെ പ്രിയപെട്ടവരുടെയും ആശ്രിതരുടേയും സുരക്ഷക്ക്
വേണ്ടിയുള്ള കരുക്കൾ നീക്കും .ഒടുവിൽ, ഒരു അത്ഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോൾ ഈ ചെയ്തികളെല്ലാം
അയ്യാളെ ഒരു ചെക്ക് മേറ്റിൽ (check mate ) കുരുക്കുന്നു.രക്താർബുദ ബാധിതനായി,മരണത്തിനെ മുഖത്തോട് മുഖംകാണുന്നുവെങ്കിലും
പ്രകൃതി ചികിത്സയുടേയും ,സ്വന്തം ഇഛാശക്തിയുടെയും പിന്തുണയോടെ രോഗത്തെ അതിജീവിക്കുന്ന രവിശങ്കർ
തിരിച്ചു കിട്ടിയ ജീവിതം മരണത്തേക്കാൾ കടുത്ത ശിക്ഷയെന്ന് തിരിച്ചറിയുന്നതാണ് എം.ടി യും ഹരിഹരനും ചേർന്ന്
സൃഷ്ടിച്ച ഈ ചലചിത്രത്തിന്റെ തികച്ചും യൂണീക് ( ) എന്നു പറയാവുന്ന പ്രമേയം
തകർന്നു എന്ന് കരുതിയ തന്ത്രികൾ മീട്ടി അയ്യാൾ വീണ്ടും ജീവിതരാഗം മുഴക്കുമ്പോൾ മാനസികമായി അകന്നു കഴിഞ്ഞ
ഭാര്യക്ക് മടുപ്പ്.അയ്യാളുടെ സ്വത്തിന്റെവിഹിതം കാത്തിരുന്ന ചെറിയമ്മയുടെ നാവിൽ കുത്തുവാക്കുകൾ..
പഴയൊരു മോഹഭംഗത്തിന്റെ പ്രതികാരസുഖവുമായി അയ്യാളെ രോഗശയ്യയിൽ ശുശ്രൂഷിക്കുവാൻ സ്വയമൊരു ത്യാഗമൂർത്തി
ചമഞ്ഞെത്തിയ മുറപ്പെണ്ണിനും മുറുമുറുപ്പ്...
നിരാശനായി, പഴയ പത്രമോഫീസിൽ ചെന്നു കയറുന്ന അയ്യാൾ മേശവലിപ്പിൽ കാണുന്നത് ആരോമുൻ കൂട്ടി തയ്യാറാക്കിവെച്ച-വൃഥാവിലായ.-
തന്റെ മരണകുറിപ്പ്.അയ്യാൾ അതിന്റെ ഹെഡിംഗിൽ ചുവന്ന മഷികൊണ്ട് തിരുത്തുന്നു...
ആ രംഗം കട്ട് ചെയ്യുന്നത് അതി മനോഹരമായ ഒരു ഫ്രെയിമിലേക്കാണ്.അയ്യാൾ അലക്ഷ്യമായി ഒരു നീലമലയുടെ അടിവാരത്തിലെ
ടണലിലെ ഇരുളിലേക്ക് നടന്നു പോകുന്നു.
അപ്പോൾ ദൂരെ തീവണ്ടിയുടെ ചൂളം വിളി .അയ്യാൾക്കുപുറകെ ഹുംങ്കാരവത്തോടെ തീവണ്ടിയും ടണലിന്നുള്ളിലേക്ക് ഓടിമറയുന്നു.ഗുഹാമുഖം
മെല്ലെ മെല്ലെ സൂം ഇൻ ചെയ്യപെടുന്നു...ഒടുവിൽ തിരശ്ശീലയിൽ ഇരുൾ ...ഇരുൾ മാത്രം
(അവസാനിക്കുന്നില്ല)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
പ്രിയ സുഹ്രുത്തെ..
നാലു സിനിമയും കണ്ടതു പോലെ....
വളരെ നന്നായി എഴുതിയിരിക്കുന്നു.
:)
വളരെ വ്യത്യസ്തമായിരിക്കുന്നു ഈ പോസ്റ്റ്. പോസ്റ്റില്‍ വിവരിച്ച സിനിമകളെയെല്ലാം ഒരു വട്ടം കൂടി ഇതോര്‍മ്മപ്പെടുത്തി.
ഇങ്ങനെ ഒരു പോസ്റ്റ് വളരെ നന്നായി മാഷേ. ഞാനും ഇടയ്ക്ക് ചിന്തിയ്ക്കാറുണ്ട്, ചില ചിത്രങ്ങളിലെ ചില പ്രത്യേക സീനുകളെയും ഒന്നോ രണ്ടോ ഷോട്ടുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് നമ്മെ ഒരുപാട് ചിന്തിപ്പിയ്ക്കുന്ന ചില കഥാപാത്രങ്ങളെയും പറ്റി. (ഉദാ: സുഖമോ ദേവിയിലെ സണ്ണി ചെയ്ത കഥാ പാത്രം. സണ്ണിയയി അഭിനയിച്ച ലാലേട്ടനല്ല, ലാലേട്ടന്റെ ജേഷ്ഠനായി സണ്ണി എന്ന നടന് ചെയ്ത മൂന്നു നാലു മിനിട്ടു മാത്രം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം)
ഇനിയും തുടരട്ടെ... :)
നല്ല കുറിപ്പ്...നന്ദി...
സുഹൃത്തേ... ഇതു നിര്‍ത്തരുതേ>>>തുടരൂ... വല്ലാതെ ഇഷ്ടപ്പെട്ടു. (സിറ്റിലൈറ്റ്സ് പ്രിയദര്ശന് മലയാളത്തില്‍ വികൃതമാക്കിയതും വിഷമത്തോടെ ഓര്‍ത്തുപോയി)
നന്ദി,പകൽ കിനാവൻ,മോഹൻ,അരുൺജീ,ശ്രീ,വേറിട്ട ശബ്ദം...,നന്ദകുമാർ;മലയാളത്തിൽ മാത്രമല്ല വിവിധഭാഷാ ചിത്രങളിൽ അനുകരിക്കപെട്ട ഒരു പ്ലോട്ട് ആണെന്നു തോന്നുന്നു
സിറ്റി ലൈറ്റിന്റേത്.“നിന്നിഷ്ടം എന്നിഷ്ടം“ എന്ന ആപ്രിയദർശൻ ഫിലിമിന്റെ ഹൈലൈറ്റ് എന്നു പറയുന്നത് ,ഐഡിയ സ്റ്റാർസിംഗർ ശരതിന്റെ അമ്മായപ്പൻശ്രീ.കണ്ണൂർ രാജൻ ഈണം നൽകിയ " ഇളം മഞ്ഞിൻ കുളിരുമായൊരു കിളി .."എന്ന ഗാനം
മാത്രമാണെന്നു തോന്നുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ