5.ഇന്നലെ.
:“അയ്യാൾ പോയോ? ഒരു ചായ പോലും കുടിക്കാതെ!! “
കാമുകന്റെ സുഹൃത്തിന് ചായയു മായെത്തിയ,തികച്ചും സാധാരണമെന്ന്
തോന്നാവുന്നനായികയുടെ ഈ ഡയലൊഗോടു കൂടിയാണ് പത്മരാജന്റെ ഇന്നലെ അ
വസാനിക്കുന്നത്.
മാഞ്ഞ് പോയ അവളുടെ ഇന്നലെ കളിൽ നിന്നെത്തിയ ആ അതിഥി
പക്ഷേ ,അപ്പോഴേക്കും സന്ധ്യയുടെ മൂടൽ മഞ്ഞിലേക്ക് നടന്നു മറഞ്ഞിരുന്നു..
അയാൾ മറ്റാരുമായിരുന്നില്ല- ഒരിക്കൽ അവളുടെ ജീവന്റെ ഒരു ഭാഗം തന്നെയായി
രുന്ന സ്വന്തം ഭർത്താവ്!!
അപ്പോൾ കഠിനമായ സംഘർഷമൊഴിഞ്ഞ മനസ്സോടെ അവളുടെ സംരക്ഷകൻ
കൂടിയായ ആ ചെറുപ്പക്കാരൻ നിറഞ്ഞു ചിരിച്ചു..അയ്യാളുടെ ആശ്വാസനിശ്വാസങളുടെ
പൊരുളറിയില്ലെങ്കിലും,ആ സന്തോഷത്തിൽ പങ്ക് ചേർന്ന് അവൾ ആ മാറിൽ
തല ചായ്ച്ചു....ശുഭം.....!
ശുഭ പര്യവസാനത്തിന്റെ ഈ ആഹ്ലാദ നിമിഷങളിലും,ഒരിക്കൽ എല്ലാമായിരുന്ന
ഒരാൾ ആഴമറ്റവേദനയോടെ മൂടൽ മഞ്ഞിലേക്ക് നടന്ന് മറഞ്ഞ് ഒന്നു മല്ലാതായി
തീരുന്ന കാഴ്ച നമ്മുടെ മനസ്സിൽ നിന്ന് പെട്ടെന്നൊന്നും മാഞ്ഞ് പോകുമെന്ന് തോന്നുന്നില്ല..
ശില്പ ഭദ്രമായ ഒരു ചെറു കഥയുടെ അനുഭവമാണ് പത്മരാജന്റെ‘ ഇന്നലെ’എന്ന സിനിമ
നമുക്കു നൽകുന്നത്..അതിന്റെ ക്രെഡിറ്റ് മുഴുവൻ സിനിമയുടെ ക്ലൈമാക്സ് അതിഭാവുകത്വത്തിലേക്ക്
വഴുതാതെ കൈകാര്യം ചെയ്ത സംവിധായകന്.
പ്രശസ്ത തമിഴ് എഴുത്തു കാരി വാസന്തിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പത്മരാജൻ
ഈ സിനിമ എടുത്തിരിക്കുന്നത്.ഒരു ബ്രെയിൻ ട്രോമയെ തുടർന്ന് ഓർമ്മകൾ നഷ്ട പെട്ട് സ്വന്തം
പേരോ ,ബന്ധുക്കളെ യോ ഓർത്തെടുക്കാനാവാതെ ഭൂതകാലം പ്രഹേളികയായ ഒരു പെൺ കുട്ടിയുടെ
കഥയാണ് ഇത്.ഒരു പക്ഷെ ആമ്നീഷ്യ (amnesia)എന്ന രോഗാവസ്ഥയെ കുറിച്ച് നമ്മൾ പ്രേക്ഷകർ ആദ്യമായി
മനസ്സിലാക്കുന്നത് ഈ സിനിമയിലൂടെ ആയിരിക്കും.
6.ആരണ്യകം. പേര് സൂചിപ്പിക്കുന്നത് പോലെ വനസ്ഥലികളുടെ നിഗൂഢസൌന്ദര്യം പ്രമേയത്തിൽ
ഇഴ ചേർന്നിട്ടുള്ള സിനിമയാണ് ആരണ്യകം.പ്രകൃതി ദൃശ്യങളുടെ ചാരുതയെ പ്രകീർത്തിക്കുന്നു ദൃശ്യങളോരോന്നും.
പലതും ഗ്രീറ്റിംഗ് കാർഡ് പോലെ സുന്ദരം.ഇതിലെ നായികയായ ,ചുറുചുറുക്കും ഒപ്പം ഒരല്പം
കിറുക്കുമുള്ള അമ്മിണിയിൽ,.കഥകളും കവിതകളും ഇഷ്ടപെടുന്ന,പ്രകൃതിയുടെ പച്ചപ്പും പക്ഷികളുടെ സംഗീതവും
ഇഷ്ടപെടുന്ന...,സർവ്വോപരി സഹൃദയത്വമുള്ള ആർക്കും സ്വന്തം പ്രതിഛായ കണ്ടെത്താൻ കഴിയും.
അവളുടെ ഏകാന്തയാത്രകളെ പിന്തുടരുന്ന ക്യാമറ, കുളിർമ്മയേകുന്ന സസ്യ പ്രകൃതിയും കാട്ട് ചോലകളുംവഴിത്താരകളും
പിന്നെ മൈനയും മണ്ണാത്തിപുള്ളും,കാക്കതമ്പുരാട്ടിയും കാട്ടുകുയിലുമൊക്കെ ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ദൃശ്യ ശ്രാവ്യമായ
സിംഫണി മനോഹരമായി തന്നെ ഒപ്പി എടുക്കുന്നു.
ഈ യാത്രകൾക്കിടയിൽ അമ്മിണി ആരണ്യ(ക)ത്തിൽ കണ്ടെത്തുന്ന ചുമരുകളിടിഞ്ഞ് ചിത്രതൂണുകൾ മാത്രം ബാക്കിയായ
പഴയൊരമ്പലത്തിന്റെ ഏകാന്തമായ രഹസ്യസംങ്കേതത്തിൽ ഒരല്പ നേരം ചെന്നിരിക്കാൻ..,കാട്ടു കമ്പുകൾ ഒടിച്ചു കെട്ടി ബ്രൂംസ്റ്റിക്ക്
ഉണ്ടാക്കി,ബിസ് ലേരികുപ്പിയിൽ കുടിക്കാൻ വെള്ളവും ഭിത്തിയുടെ തട്ടിൽ വായിക്കാനുമുള്ള പുസ്തകങളുമെടുത്ത് വച്ച് കാടിന്റെ
വിജനതയിൽ തനിയെ ഗൃഹഭരണം നടത്തുന്ന അവളുടെ കുട്ടികൌതുകങൾ പങ്കിടാൻ നമ്മളും ഒന്ന് കൊതിച്ച് പോയില്ലെ?..
കാല്പനികതയുടെ സുഖസ്വപ്നങളിൽ നിന്ന് കടുപ്പമേറിയ ചിലജീവിതപ്രശ്നങളിലേക്ക് ഉണർത്തപെടുന്നതും ,വിപ്ലവത്തിന്റെ
ചോരമണം തിരിച്ചറിയുന്നതും അവളിവിടെവച്ചു തന്നെയാണല്ലൊ!അതിനു കാരണക്കാരനായതൊ കാട്ടിൽ ഒളിച്ച് പാർക്കുന്ന
നക്സലൈറ്റ് ആയ ഒരു യുവാവും.
ഒടുവിൽ ,അബദ്ധത്തിലാണെങ്കിൽ കൂടി,അവളുടെ പ്രണയസ്വപ്നങൾ അയ്യാൾ മൂലം തകരുമ്പോൾ,അയ്യാളോട് ക്ഷമിക്കാനും
അയ്യാളെ രക്ഷപെടുത്തുവാൻ വലിയ റിസ്ക്കുകൾ എടുക്കുവാനും തയ്യാറാവുന്നു ണ്ട് അവൾ.ഇരുളിന്റെ മറവിൽ ഉൾക്കാടുകളിലേക്ക്
രക്ഷപെടാൻ ശ്രമിക്കുന്ന അയ്യാളെ പക്ഷെ പോലീസ് വളഞ്ഞ് വെടിവെച്ച് വീഴ്ത്തുകയാണ്.ഒരു മരത്തിനു പുറകിൽ മറഞ്ഞ് നിന്ന്
അയ്യാൾക്ക് വേണ്ടി പ്രാർഥിക്കുകയായിരുന്ന അമ്മിണി അതു കണ്ട് ഒരു വലിയനിലവിളിയെ അമർത്തികൊണ്ട് നിൽക്കുന്നു..
സിനിമ അവസാനിക്കുമ്പോൾ ദൂരെ ചുവന്ന ചക്രവാളത്തിൽ തുടുത്ത സൂര്യൻ അസ്തമിക്കുകകയാണ്.... അതോ ഉദിക്കുകയോ..?
ഒരു നിശ്ചലദൃശ്യം നോക്കി അത് വേർതിരിച്ചറിയുക പ്രയാസം തന്നെ.എന്തായാലും ഒരു വിപ്ലവകാരിയുടെ മരണശേഷം കാണിക്കുന്ന
ഈ ദൃശ്യം വെറും ഭംഗിക്കു വേണ്ടിയല്ലെന്നത് വ്യക്തം.
(എപ്പോൾ കാണുമ്പോഴും എന്നെ അതിശയിപ്പിക്കുന്ന മറ്റൊരുരംഗമുണ്ട് ഈ സിനിമയിൽ:ഇവിടെ,നെടുമുടിവേണു അവതരിപ്പിക്കുന്ന
വയോധികനായ കാരണവർ,തന്റെ മരിച്ചു പോയ ബന്ധുമിത്രാദികളെന്ന് സങ്കല്പിക്കപെടുന്ന കാക്കകളെ അരിയെറിഞ്ഞ് വരുത്തുകയാണ്.
അപ്പോൾ ഒരു ശീമകൊന്നതറിയുടെ അഗ്രത്തിൽ ഈ കറുത്ത പക്ഷികൾ(ഒന്ന് മറ്റൊന്നിനെ റീപ്ലേസ് ചെയ്തു കൊണ്ട്)ഒന്നിനുപുറകെ മറ്റൊന്നായി
വന്നിരിക്കുന്ന ഒരുസിംഗിൾഷോട്ട് സീൻ കാണിക്കുന്നു.യാദൃശ്ചികമായല്ലാതെ pre-planned ആയി ഈസീൻ എടുക്കുക അസാധ്യം തന്നെയാണ്.
കാക്കകളെ പേരെടുത്ത് വിളിച്ച് വിരുന്നൂട്ടുന്ന ഈ സന്ദർഭത്തിന് ഒരു ആത്മീയ തലം തന്നെ നൽകുന്ന ഈ രംഗം)
(തുടരും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
5 അഭിപ്രായങ്ങൾ:
Good writing man... congtats.. sorry for eng. ( mal typing is not working..)
ഇത് നിർത്തല്ലേ ട്ടോ മാഷേ......ഇഷ്ടായി....
നന്നായി എഴുതി. ഒരു വായന സുഖം അനുഭവ പെടുംന്നുണ്ടു
അഭിവാദ്യങ്ങള്‍
കെ കെ എസ്, നന്നായിരിക്കുന്നൂ.
ഇന്നലെ യിലെ ക്ലൈമാക്സ് മനസ്സില്‍ നിന്നും മായാത്ത ഒന്നു തന്നെയാണ്. ആരണ്യകം മാഷ് പറഞ്ഞതിന്റെ അത്രയ്ക്ക് ശ്രദ്ധിച്ചിട്ടില്ലെന്നതാണ് സത്യം.
തുടരട്ടെ...
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ