7.ലഗാൻ.
ഇസ് ഐതിഹാസിക് ജീത് കെ ബാത് ഭീ ഭുവൻ കാ നാം ഇതിഹാസ് കീ പന്നോം മെ കഹി ഖൊ ഗയീ..(ഈ ഐതിഹാസിക
വിജയത്തിനു ശേഷം ജീവന്റെ നാമം ചരിത്രതാളുകളിലെവിടെയോ നഷ്ടമായി..). ഘന ഗംഭീരമെങ്കിലും നേർത്ത വിഷാദ
സ്പർശമുള്ള വാക്കുകൾ..സ്ക്രീനിൽ നായകനായ ഭുവന്റെ ഇരു വശവും ഒരു ഫോട്ടൊയിലെ ന്ന പോലെ അണിനിരന്നു
നിൽക്കുകയാണ്-ദോത്തിയും മുറിക്കയ്യൻ ബനിയനും തലയിൽ കെട്ടു മൊക്കെയായി തലയെടുപ്പോടെ ആ ഗ്രാമീണ സംഘം.
അതെ,ആദ്യത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം..!! “....എവിടെയോ നഷ്ടമായി“ എന്ന വാക്കുകൾക്കൊപ്പം ദേശഭക്തി, ഫ്രെയിം ഇട്ട ഈ ചിത്രം
ഒരു മഴപെയ്ത്തിൽ, ജലകണങൾവീണ കണ്ണാടിചില്ലിലെന്നപോലെ അവ്യക്തമായി മെല്ലെ ഫെയ്ഡ് ഔട്ട് ആകുന്നു..
മനോഹരമായ സിനിമയുടെ അതി മനോഹരമായ അന്ത്യം..! സിനിമ അവസാനത്തോടടുക്കുമ്പോൾ , ഇതെങിനെ ചരിത്രമാകും ? ഇത്
സുന്ദരമായ ഒരു നുണ മാത്രം എന്ന് ആരെങ്കിലും മനസ്സിൽ പറയുന്നുണ്ടെങ്കിൽ അവർക്കുള്ള മറുപടി കൂടിയാണ് അമിതാഭ് ബച്ചന്റെ
മുഴങുന്ന ശബ്ദത്തിൽ നാം കേൾക്കുന്ന അശരീരി..
സിനിമയുടെ തുടക്കത്തിൽ ഗ്രാമീണരെ ആഹ്ലാദനൃത്തമാടിപ്പിക്കുകയും പിന്നെ നിരാശയുടെ നിഴൽ വീഴ്ത്തികൊണ്ട് കടന്നു പോകുകയും
ചെയ്ത മഴമേഘം ,വാശിയേറിയ ക്രിക്കറ്റ് മത്സരത്തിനൊടുവിൽ ബ്രിട്ടീഷ് കാർക്കെതിരെ ത്രസിപ്പിക്കുന്ന ഒരുവിജയം നേടിനിൽക്കുന്ന
ഉന്മത്തമായ നിമിഷങളിൽ ജനക്കൂട്ടത്തിനുമേൽ മംഗളവർഷമായി പെയ്ത് വീഴുന്ന കാഴ്ച്ച നമ്മളെയും ആ ഹർഷോന്മാദത്തിൽ
പങ്കാളികളാക്കുന്നു..ഈ കളി നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഫ്രീഡം ഫൈറ്റ് തന്നെ ആയിരുന്നല്ലൊ
.ഭുവൻ ടീം ക്യാപ്റ്റൻ മാത്രമല്ല സമരവീര്യം നിറഞ്ഞ നേതാവും.!
വേനൽ വറുതിയിൽ കൃഷി നഷ്ടത്തിലായ ഗ്രാമീണർക്ക് നികുതി(ലഗാൻ)ഇളവ് ചെയ്തു കൊടുക്കുന്നതിനു വേണ്ടിയായിരുന്നു ഭുവനും
സംഘവും കാന്റോണ്മെന്റിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കാണാൻ എത്തിയത്.യാദൃശ്ചികമായ സംഭവങൾക്കൊടുവിൽ ഒരു ക്രിക്കറ്റ് കളിയിൽ
ബ്രിട്ടീഷ് ടീമിനെ കളിയിൽ തോല്പിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭുവൻ മടങുന്നത്.ക്രിക്കറ്റ് കളിയുടെ എ ബി സിഡി അറിയാത്ത
ഗ്രാമീണരെ വച്ചാണ് ഭുവൻ ഈ ലക്ഷ്യം നേടേണ്ടത്.! ജയിച്ചാൽ ഗ്രാമീണർക്ക് ആവർഷത്തെ കം പ്ലീറ്റ് നികുതിയിള വ്.തോറ്റാലൊ മൂന്നിരട്ടി നി
കുതി ഭാരം . ഭാരിച്ച ഈ ദൌത്യത്തിനു മുന്നിൽ പതറാതെ അദ്ദേഹം എങിനെ ഗ്രാമീണരിൽ ആത്മവിശ്വാസവും ഉത്സാഹവും പകരുന്നുവെന്നും
തികച്ചും സാധാരണക്കാരായ അവരിൽ നിന്നും മികച്ച ഫീൽഡറെയും സ്പിന്നറെയുമൊക്കെ എങിനെ ,ഒരു യഥാർഥ നേ
താവിന്റെ സഹജമായ ഉൾക്കാഴ്ചയോടെ കണ്ടെത്തുന്നു വെന്നുമൊക്കെ വളരെവിശ്വസനീയമായി അവതരിപ്പിക്കുന്നിടത്താണ് സംവിധായ
കനും സ്ക്രിപ്റ്റ് റൈറ്ററുമായ അശുതോഷ് ഗാവ് രേക്കറുടെ കഴിവ് നമ്മൾ കാണുന്നത്. വഴിയരുകിൽ മുന്നു കമ്പുകൾ ഒടിച്ചു കുത്തി , മടലു കൊണ്ട്
ഒരു ബാറ്റും ഒരു റബ്ബർ പന്തു മായി നിന്നാൽ നിമിഷങൾ കൊണ്ട് നിങൾക്ക് ഒരു ടീമിനേയും ഏതാനും കാഴ്ചക്കാരെയും സൃഷ്ടിക്കാൻ ഒരു
പ്രയാസവുമില്ലാത്ത ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത്തരമൊരു വിഷയം സിനിമയാക്കുമ്പോൾ അതൊരു ക്രൌഡ് പുള്ളർ ആയിരിക്കുമെ
ന്നതിൽ സംശയമൊന്നും വേണ്ട.പക്ഷെ ഈ വിഷയത്തെ നോക്കികാണുന്നവ്യത്യസ്തമായ ഏംഗിളും വ്യതിരിക്തമായ സൌന്ദര്യ ബോധവും ആണ്
അശുതോഷിനെ പ്രേക്ഷകർ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു സംവിധായനാക്കിമാറ്റുന്നത്.
8.അനന്തരം: അടൂർഗോപാലകൃഷണന്റെ സിനിമകളിൽഎനിക്ക് പ്രിയപെട്ടത് അനന്തരം തന്നെ. .ആ സിനിമ റിലീസ് ആകുന്ന കാലത്ത് ഞാൻ
ഒരു സ്കൂൾ വിദ്യാർഥിയാണ്.
പത്തിരു പതു വർഷത്തിനിപ്പുറവും,ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നു,അതിലെ പലഫ്രെയിമുകളും .
അടൂരിന്റെ ക്രാഫ്റ്റ് മാൻ ഷിപ്പ് മുഴുവനും എടുത്ത് കാണിക്കുന്ന സിനിമയാണ് അനന്തരം.ഇതിൽ ഒരു കഥ തന്നെ പരസ്പര വൈരുദ്ധ്യങളോടെ
രണ്ട് തവണ പറയുന്നു അദ്ദേഹം. അജയൻ എന്ന യുവാവിന്റെ കഥ . ആദ്യ കഥയിലെ കാമുകി ,രണ്ടാമത്തെ കഥയിൽ ചേട്ടന്റെ ഭാര്യയാണ്.
പിന്നെയുമുണ്ട് ഒരു പാട് വ്യത്യാസങൾ..
ഈ വൈരുധ്യങൾ എങിനെ വന്നു വെന്ന് അടൂർ വ്യക്തമാക്കുന്നത് അവസാന ഫ്രെയിമിലാണ്. ഈ സീനിൽ കുട്ടിയായ അജയൻ
കൽ പടവുകൾ എണ്ണി കൊണ്ട് ഇറങുന്നത് കാണിക്കുന്നു. ആദ്യം ഒന്ന് ,മൂന്ന്, അഞ്ച് ...എന്നിങനെയാണ് എണ്ണുന്നത്.അത് കഴിഞ്ഞതിന്
ശേഷം വിട്ടുപോയ പടവുകളിൽ കൂടെ വീണ്ടും രണ്ട്,നാല്,ആറ്.. എന്നിങനെ എണ്ണികൊണ്ട് ഇറങുന്നു. അവസാനം കയറിയിറങിയ പടവു
കൾ മുഴുവൻ അവൻ ഒരു ചാരിതാർഥ്യത്തോടെ നോക്കി നിൽക്കുന്നു..
നോക്കൂ, പച്ചയായ ജീവിതത്തിന് പാരലൽ ആയി എപ്പോഴും ഫാന്റസിയുടെ ഒരു ലോകമുണ്ട്.സത്യവും സ്വപ്നവും കൂടികലർന്നതാണ്
ഓരോരുത്തരുടെയും ജീവിതം. അനന്തരം എന്ന ഈ സിനിമയിൽ , അജയന്റെ ജീവിത്തിലെ ഫാന്റ് സിയുടെ പടവുകളിൽ
മാത്രം കാലൂന്നിയാണ് ആദ്യത്തെ കഥ അനാവരണം ചെയ്യപെടുന്നത് ( ഒന്ന്, മൂന്ന്,അഞ്ച്....). അടുത്തതായി,വിട്ടുപോയ യാഥാർഥ്യത്തിന്റെ
പടവുകളിൽ ചവിട്ടി മാത്രമാണ് കഥായനം ( രണ്ട്, നാല്, ആറ്...).അങനെ ഒരാളുടെ കഥ രണ്ട് വ്യത്യസ്ഥ കഥകളായി നമ്മൾ കാണുന്നു..
(അടൂർ പോലും പ്രതീക്ഷിക്കാത്തതാണോ എന്റെ എക്സ്പ്ലനേഷൻ എന്നൊരു സംശയം ഇല്ലാതില്ല).എന്തായാലും., രസകരമായ ഒരു
പാട് രംഗങളുണ്ട് ഈ സിനിമയിൽ.പെട്ടെന്നോർമ്മ വരുന്നത് പറവൂർ ഭരതൻ അവതരിപ്പിക്കുന്ന ഡ്രൈവർ കഥാപാത്രമാണ്.
അജയന്റെ തറവാട്ടിലെ ഡ്രൈവറാണ് എങ്കിലും അദ്ദേഹം കാറോടിക്കുന്നത് നമ്മൾ കാണുന്നില്ല.വർഷങളായി തറവാട്ടിലെ വിന്റേജ്
കാർ കട്ടപുറത്താണ് എന്നതു തന്നെ കാരണം.നേരം വെളുത്താൽ ഒരു സ്പാന്നറും സ്ക്രൂഡ്രൈവറുമായി ആകാറിനു ചുറ്റും മണ്ടിനടക്കുകയാ
ണ് ആളുടെ ജോലി. ആ കാർ ഒരിക്കൽ ശരിയാകുമെന്നും അന്ന് താൻ നാട് നീളെ അതോടിച്ചു നടക്കുമെന്നും അദ്ദേഹം
ആതമാർഥമായും പ്രതീക്ഷിക്കുന്നു. അവസാനം ആ മോഹം പൂവണിഞ്ഞതായി ഒരു നിമിഷം നമ്മൾ ശങ്കിക്കുന്നു. പക്ഷെ
വലം കൈ കൊണ്ട് സ്റ്റീയറിംഗ് തിരിക്കുന്ന അദ്ദേഹം ഇടം കൈ കൊണ്ട് കണ്ണുതുടക്കുന്നതും വിതുമ്പന്നതും എന്തിനാണ്?
അടുത്ത സീനിൽ അതിനുള്ള ഉത്തരം കിട്ടുന്നു..കാർ മുമ്പിൽ നിന്ന് ഒരു ട്രാക്ടർ വലിച്ചു കെട്ടി കൊണ്ട് പോകുകയാണ്.
ഏതെങ്കിലും നല്ല വർക്ക് ഷോപ്പിലേക്കാവാം.അല്ലെങ്കിൽ ഇരുമ്പ് വിലക്ക് വിൽക്കാനാകാം.തിയ്യറ്ററിൽ ചിരിയുണർത്തിയ ‘
ഒരു രംഗമായിരുന്നു ഇത്.
മറ്റൊരു സീനിൽ ഒരു പൂവൻ കോഴി വായുവിലൂടെ തെന്നി നീങുന്നതായി നമ്മൾ കാണുന്നു. വിചിത്രമായ ഈ യാത്രയുടെ
നിദാനമെന്തെന്ന് ശങ്കിക്കുപ്പോൾ അടുത്ത സീനിൽ മതിലിനപ്പുറത്ത് കോഴിയെ പിടി ച്ച് യാത്രചെയ്യുന്ന സൈക്കിൾ യാത്രക്കാരനെ
നമ്മൾ കാണുന്നു. ഇനിയുള്ളത് അല്പം ഭ്രമാത്മകമായ ഒരു രംഗമാണ്. ഇതിൽ കുട്ടിയായ അജയന്റെ കാഴചപാടിൽ
വീട്ടിലെ വേലക്കാരൻ പെരു മഴയത്ത് നിന്ന് വെള്ളം കോരുന്നത് കാണാം. അയ്യാൾ വലിയചെമ്പ് കുടത്തിൽ
വെള്ളംവരാന്തയിൽ എടുത്ത് വക്കുമ്പോൾ കുട്ടിചോദിക്കുന്നു. “എന്തിനാണിപ്പോൾ വെള്ളം ?”
“എനിക്കു കുടിക്കാൻ..” വേലക്കാരൻ പറയുന്നു.” ഈ മഴയത്തൊ ..?!! “ കുട്ടിയുടെ സംശയം .
‘അത് കൊള്ളാം ,മഴയോ എനിക്കിവിടെ ദാഹിച്ചിട്ട് വയ്യ. എന്തൊരു ഉഷ്ണം!!“ അതും പറഞ്ഞ് അയ്യാൾ ചെമ്പുകുടത്തിൽ നിന്ന്
അത്രയും തന്നെ വലിപ്പമുള്ള ഒരു ഓട്ടു കുടംപൊക്കിയെടുക്കുന്നു.! പിന്നെ അതു നേരെ വായിലേക്ക് കമിഴ്ത്തി
ഗുമാ ഗുമാ യെന്ന് വെള്ളം കുടിക്കുന്നു..!! ചെറിയൊരു ബാലന്റെയും മുതിർന്ന ഒരാളുടേയും കാഴ്ചപാടുകൾക്ക് ഇത്രയും
അന്തരമോ എന്ന് നമ്മളെ ആശ്ചര്യ പെടുത്തുന്നു ഈ സീൻ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
രണ്ടു സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു..
നല്ല പോസ്റ്റ്...
ലഗാന്‍ ഇഷ്ടപ്പെട്ട ചിത്രം തന്നെ. അനന്തരം കണ്ടിട്ടുണ്ടോ എന്ന് തന്നെ ഓര്‍ക്കുന്നില്ല.
ഇനിയും എഴുതൂ മാഷേ
അനന്തരം കണ്ടിട്ടുണ്ട്,ലഗാന്‍ ഇന്ന് കാണാന്‍ തയ്യാറായി ഇരിക്കുന്നു.കണ്ടിട്ട് അഭിപ്രായം പറയാം
very good attempt... nalla sramam, randu cenemakalude athmavu njagalilekku ethikkanulla ee sramathe abhinandanarham...
but dost ...,
Mr. Adoor(director) himself was not able to give proper explanation when asked.. But offcourse he had an excuse that the whole film we are watching through the eyes of a drug addict,the hero himself. My own feeling with that movie was like having a course of overdose pethadin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ