2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

അവലംബ കഥകൾ-2(ഒരു കിഡ്നി )മോഷണം

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കട്ടിളപടിവാതിലിൽ ഏതാനും നാളുകൾ
അങോട്ടോ ഇങോട്ടോ എന്ന് സംശയിച്ച് നിന്നതിന് ശേഷമാണ് ശ്രീ തോമസ് ഇഹ
ത്തിലേക്ക് വലതു കാ‍ൽ വച്ചിറങിയത്. ഭൂജാതനായ ഉടനെ മൂക്കിലും വായിലും ട്യൂബും
നേർത്ത ഒരു ശ്വാസവുമായി‘ഐസ്’മുറിയിൽ മൂന്ന് നാൾ മരണത്തോട് മല്ലടിച്ച് കിടന്ന
സീമന്തപുത്രന്റെ കാര്യമോർക്കുമ്പോൾ മേരിചേട്ടത്തിക്ക് ഇപ്പോഴും കണ്ണുകൾ നിറയും..
മണ്ണിലേക്ക് വന്ന ഉടനെ തിരിച്ച് പറക്കാൻ തുടങിയ ആകുഞ്ഞ് മാ‍ലാഖയെ സാക്ഷാൽ
ഔസേപ്പ് പുണ്ണ്യാളൻ സ്വർഗ്ഗത്തിലിരുന്ന് താഴോട്ട് തള്ളുകയും ,ഭൂമിയിൽ നിന്ന് ന്യൂട്ടൺ
ഡോക്ടർ ഒപ്പം തന്നെ താഴോട്ട് വലിക്കുകയും...... ,
അങനെ രണ്ട് പേരുടെയും കൂട്ടായ ശ്രമഫലമായാണ്
കുഞ്ഞ് തോമാ വളർന്ന് ഇന്ന് ഇവിടെയീ മണ്ണിൽ ഒത്ത ഒരു മനുഷ്യനായിരിക്കുന്നത്.
ജീവിക്കണൊ വേണ്ടയോ എന്ന് ജനന സമയത്ത് തന്നെയുണ്ടാ‍യ
സംശയം കൊണ്ടോ എന്തോ തോമസ് എനിക്ക് ഓർമ്മവച്ചകാലം മുതൽ
തന്നെ ഒരു ടിപ്പിക്കൽ സംശയരോഗിയാണ്.ആവശ്യമുള്ളതിനും ഇല്ലാത്തതിനും സദാ ആശങ്കപെട്ടുകൊണ്ടിരി
ക്കുന്ന ഒരു പ്രകൃതം.. കുട്ടിക്കാലത്ത് മാനം നോക്കിവിഷാദിച്ചിരിക്കുന്ന എന്റെ ബാല്യകാലസുഹൃത്തിനെ ഞാൻ
ഓർക്കുന്നു..തൂണും താങുമില്ലാതെ നീലനിറമുള്ള കട്ടിച്ചില്ല് കൊണ്ട് നിർമ്മിച്ചിരിക്കുന്ന മാനത്തിന്റെ മേൽക്കൂര
മാലോകരെല്ലാമുറങുന്നസമയത്ത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമോഎന്നതായിരുന്നു അവന്റെ ദു:ഖനിദാനം...
....ആ തോമാസു കുട്ടിയാണ് ഇപ്പോൾ അപ്പെൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞ് ടൌണിലെ
ഹോസ്പിറ്റലിൽ കിടക്കുന്നത്..ഒരു പക്ഷെ മരുന്നുകൊണ്ട് മാറുമായിരുന്ന അസുഖം ഒരു ഓപ്പറേഷനിലേക്ക്
എത്തിച്ചതും തോമസുകുട്ടിയുടെ സംശയപ്രകൃതം തന്നെ.
വയറിനു താഴെ വലത്ത് വശത്ത് വയറുവേദനയുമായിട്ടാണ് തോമാസ് ജനറൽ പ്രാക്ടീഷണറായ
ഡോക്ടർ ഭാസ്കരനെ കാണാൻ പോയത്.വിശദമായ പരിശോധനക്ക് ശേഷം അപ്പെൻഡിസൈറ്റിസ്
രോഗനിർണ്ണയം നടത്തിയ അദ്ദേഹം വേണ്ട മരുന്നുകളും എഴുതി. പക്ഷെ ഡോക്ടറെ കണ്ട് പുറത്തിറങിയപ്പോൾ
സന്തതസഹചാരിയായ സംശയം പുറകെ കൂടി...ചെറിയ ഒരു വേദനക്ക് എന്തിനാണിത്രമരുന്നുകൾ?! ...സംശയം തീർക്കാൻ ചെന്നതോ
മരുന്നുഷോപ്പിൽ മെഡിസിൻ എടുത്തു കൊടുക്കാൻ നിൽക്കുന്ന സൈമണിന്റെ അടുത്ത്..
കട്ടികണ്ണടയിലൂടെ പ്രിസ്ക്രിപ്ഷൻ അവലോകനം ചെയ്തതിനു ശേഷം സൈമൺ
പറഞ്ഞു..”ഇതൊക്കെ ഡോസ് കൂടിയ മരുന്നുകളാണു ചങാതി...ആ ഡോക്ടർ അല്ലെങ്കിലും
അങിനയാ...ഉറുമ്പ് പൊടി ഇടേണ്ടിടത്ത് ആറ്റം ബോംബ് കൊണ്ടിടും..” മതി...അത്രമതി..തോമസ് കുട്ടി ക്ലീൻ ബൌൾഡ്!!
അവസാനം സൈമൺ ഷെൽഫിൽ നിന്നും എടുത്ത് കൊടുത്ത ,എക്സ്പൈറി ഡേറ്റ് കഴിയാറായ ഏതോ വേദനസംഹാ‍രിയു
മായി മടങിയ തോമസ് അന്നു രാത്രി വയറുവേദന കൂടി ടൌണിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു..
അങനെ പിറ്റെ ദിവസം തന്നെ ഡോക്റ്റർ ഭാസ്കരൻ ഒരു സൂചി കൊണ്ട് എടുക്കുമായിരുന്നത് പ്രശസ്തസർജൻ
ഡോക്ടർ ഷേണായി ഒരു തൂമ്പാ കൊണ്ടെടുക്കാൻ തയ്യാറായി...

തിയ്യറ്ററിലേക്ക് കയറുന്നതിന് മുമ്പ് തോമസ് തിയ്യറ്ററിലെ സിസ്റ്റർമാരോട് ,ഡോക്ടർ ഷേണായിയെങാൻ
തന്റെ വയറ്റിൽ ഓപ്പറേഷനു ശേഷം കത്തി-കത്രികകൾ മറന്നിടുന്നുണ്ടോയെന്ന് സൂക്ഷിക്കണമെന്ന് ശട്ടം
കെട്ടുന്നത് ഞാൻ കേട്ടു..തോമസിനെ പോലൊരാൾക്ക് അങനെ ആശങ്കപ്പെടാൻ എത്രകാര്യങൾ കിടക്കുന്നു.!!
സർജറിക്ക് ശേഷം സുഖമായി ഉറങികിടക്കുന്നസുഹൃത്തിനെ കണ്ടതുശേഷമാണ് ഞാൻ ഇന്നലെ മടങിയത്.
ഇന്നലെ ദിവസം മുഴുവൻ കക്ഷി നല്ല ഉറക്കമായിരുന്നു.. ഇന്ന് രാവിലെ ഉറക്കമുണർന്നതും
പ്രശ്നങൾ ആരംഭിച്ചു..ഞാൻ അവിടെ ചെല്ലുമ്പോൾ വലിയ ഒരു പുകിലു നടക്കുകയാണ്..

ഓപ്പറേഷന്റെ സമയത്ത്
തന്റെ കിഡ്നി അടിച്ചു മാറ്റിയെന്നാണ് തോമാസിന്റെ ബലമായ
സംശയം.അതും പറഞ്ഞ് കക്ഷി വലിയ ബഹളം വക്കുകയാണ്.
അവസാനം തിയ്യറ്ററിലുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരികൂടിയായ
സിസ്റ്ററെ ഞാൻ വിളിച്ചുകൊണ്ടുവന്നു.“ഓപ്പറേഷന്റെ സമയത്ത്
കിഡ്നി വേഗം എടുത്തു മാറ്റാൻപറഞ്ഞ് സിസ്റ്ററെ ഡോക്ടർചീത്ത
പറഞ്ഞത് താൻ കേട്ടന്ന്സുഹൃത്ത് പറഞ്ഞു.സിസ്റ്റർ ഒരുനിമിഷം പകച്ചു.പിന്നെ
ചിരിച്ചു :
.”ശരി യാണ് . പക്ഷെ ഡോക്റ്റർ പറഞ്ഞത് രക്തം തുടച്ച
തുണിയെല്ലാം വച്ചിരുന്ന“ കിഡ്നി ട്രേ”എടുത്തുമാറ്റാനാണ്.കിഡ്നിയല്ല.അതും പറഞ്ഞ്
സിസ്റ്റർ അവിടെ സ്റ്റൂളിൽ വച്ചിരുന്ന വലിയ പയർമണിയുടെ ഷേപ്പുള്ള ഒരു ട്രേ എടുത്തു
കാണിച്ചുതന്നു. “ഇതാണ് കിഡ്നി ട്രേ(kidney tray ) ,തിയ്യറ്ററിലും വാർഡിലുമൊക്കെ ഇതുപയോഗിക്കുന്നു..”
(അവലംബം: A real incident)

12 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

kollam!

അജ്ഞാതന്‍ പറഞ്ഞു...

ishtappettu

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:)
:)
:)ഇഷ്ടമായി കെ കെ എസ്

സമാന്തരന്‍ പറഞ്ഞു...

എന്നാലുമൊരു സംശയം...
ട്രേയിലെ രക്തം നനഞ്ഞ പഞ്ഞിയ്ക്കടിയിലെങ്ങാനും...

Jayasree Lakshmy Kumar പറഞ്ഞു...

:))

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഹയ്യോ,
ഇത് വായിച്ചപ്പോള്‍ മുതല്‍ നേരത്തെ കേട്ട ഒരു ഓര്‍മ്മ.പിന്നെയാ മനസിലായത് മാഷ് ഇത് സാമുവല്‍ജോണ്‍സണ്‍ മരിച്ചിട്ടില്ല എന്ന എന്‍റെ കഥയില്‍ ഒരു കമന്‍റ്‌ ആയി എഴുതിയിരുന്ന കാര്യം.അന്നേ ഞാന്‍ പറഞ്ഞതാ ഇത് കഥയായി എഴുതാന്‍.
ഇപ്പോഴെങ്കിലും കേട്ടല്ലോ?
കമന്‍റില്‍ എഴുതിയതിനെക്കാള്‍ എത്ര മനോഹരമായി എഴുതിയിരിക്കുന്നു.

അതിലെ കമന്‍റും എന്‍റെ മറുപടിയും ഇവിടെ ഞാന്‍ പേസ്റ്റ് ചെയ്യുന്നു.അതൊന്നു വായിക്കുന്ന ആര്‍ക്കും മനസിലാകും കെ.കെ.എസ്സ് അത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു എന്ന്....

"Blogger കെ.കെ.എസ് said...

കൊള്ളാം.ഇതുവായിച്ചപ്പൊൾ പഴയൊരുസംഭവം ഓർത്തുപോയി.അപ്പെഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞ സുഹൃത്തിനെ കാണാൻ ടൌണിലെ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ വലിയ ഒരുപുകിലു നടക്കുകയാണ്. ഓപ്പറേഷന്റെ സമയത്ത് തന്റെ കിഡ്നി അടിച്ചു മാറ്റിയെന്നാണ് സുഹൃത്തിന്റെ ബലമായ സംശയം.അതും പറഞ്ഞ് കക്ഷി വലിയ ബഹളം വക്കുകയാണ്. അവസാനം തിയ്യറ്ററിലുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരികൂടിയായ
സിസ്റ്ററെ ഞാൻ വിളിച്ചുകൊണ്ടുവന്നു.“ഓപ്പറേഷന്റെ സമയത്ത് കിഡ്നി വേഗം എടുത്തു മാറ്റാൻപറഞ്ഞ് സിസ്റ്ററെ ഡോക്ടർചീത്ത പറഞ്ഞത് താൻ കേട്ടന്ന്സുഹൃത്ത് പറഞ്ഞു.സിസ്റ്റർ ഒരുനിമിഷം പകച്ചു.പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.”ശരി യാണ് . പക്ഷെ ഡോക്റ്റർ പറഞ്ഞത് രക്തം തുടച്ച തുണിയെല്ലാം വച്ചിരുന്ന“ കിഡ്നി ട്രേ”എടുത്തുമാറ്റാനാണ്.കിഡ്നിയല്ല.അതും പറഞ്ഞ് സിസ്റ്റർ അവിടെ സ്റ്റൂളിൽ വച്ചിരുന്ന വലിയ പയർമണിയുടെ ഷേപ്പുള്ള ഒരു ട്രേ എടുത്തു കാണിച്ചുതന്നു. “ഇതാണ് കിഡ്നി ട്രേ ,തിയ്യറ്ററിലും വാർഡിലുമൊക്കെ ഇതുപയോഗിക്കുന്നു.’

February 27, 2009 12:52 AM

Blogger അരുണ്‍ കായംകുളം said...
കെ.കെ.എസ് :
എന്‍റെ ഒരു കൂട്ടുകാരന്‍റെ അച്ഛന്‍ ഡോക്ടറാണ്.അദ്ദേഹം ഒരിക്കല്‍ ലോക്കല്‍ അനസ്തേഷ്യ കൊടുത്താലും അബോധമനസ്സില്‍ ബോധം കാണും എന്ന് പറഞ്ഞു.ആ ത്രെഡില്‍ നിന്നാണ്‌ ഈ കഥ എഴുതിയത്.പക്ഷേ മാഷ് വിവരിച്ച ഈ സംഭവം(കിഡ്നി ഡ്രേ),ഞാന്‍ എഴുതിയതിനെക്കാള്‍ രസകരമായിട്ടുണ്ട്.കമന്‍റില്‍ എഴുതതെ ഇത് വിശദമായ ഒരു പോസ്റ്റ് ആക്കാമായിരുന്നു.അധികം ആര്‍ക്കും കിഡ്നി ഡ്രേയെ കുറിച്ച് അറിയാന്‍ വഴിയില്ല.
ആശംസകള്‍
February 27, 2009 1:03 AM "

ബൈജു (Baiju) പറഞ്ഞു...

നന്നായിട്ടുണ്ട് :)

ബൈജു (Baiju) പറഞ്ഞു...

ചിത്രം മനോഹരമായിട്ടുണ്ട്.....:)

ബിനോയ്//HariNav പറഞ്ഞു...

ഹും.. പാവത്തിന്‍റെ കിഡ്നി അടിച്ചു മാറ്റിയിട്ട്..
കെ കെ എസിനും നഴ്‌സിനും ഷെയറ് കിട്ടിയല്ലേ :)

VEERU പറഞ്ഞു...

nannayittundu....

കെ.കെ.എസ് പറഞ്ഞു...

thanks ramaniga,thumban,pakal,lakshmi,veeru
സ്പെഷ്യൽ താങ്ക്സ്..അരുൺജീ വളരെയധികം അത്മാർഥതനിറഞ്ഞ
പ്രതികരണത്തിന്
സമാന്തരൻ ....എത്രയൊക്കെ ബോദ്ധ്യപെട്ടാലും ഒരു സംശയം ബാക്കിനിൽക്കുന്നു അല്ലേ?
ബൈജു ഏതു ചിത്രം...ഓ സിക്സ്ത്ത് സെൻ സുള്ളവർക്ക്മാത്രം കാണാ ൻ ഞാൻ വരച്ച
ചിത്രം അല്ലേ ? നോക്കട്ടെ ഇനി ആരെങ്കിലും കാണുമോന്ന്...
ബിനോയ്ക്ക് കാര്യം മനസ്സിലായി...
പിന്നെ സർജന്മാരുടെ പ്രത്യേകശ്രദ്ധക്ക്..
നിങൾ എത്രയും പെട്ടെന്ന് തിയ്യറ്ററിൽ നിന്ന് കിഡ്നി ട്രേ മാറ്റുകയോ അല്ലെങ്കിൽ
അതിന്റെ പേരു മാറ്റുകയോ ചെയ്യുക അല്ലെങ്കിൽ ഇത്തരം ഗുരുതരമായ ആരോപണങൾ
ഇനിയും നേരിടേണ്ടി വന്നേക്കാം.....

ബൈജു (Baiju) പറഞ്ഞു...

mattoru blogil post cheyan uddeshichitunna comment anu randamathethu....comment box marippoyi..sadayam kshamikkuka.....