പ്രഗൽഭനായ നേത്രരോഗവിദഗ്ദൻ ഡോക്റ്റർ കുരുവിള സുദീർഘസേവനത്തിന്
ശേഷം സർവീസിൽ നിന്ന് വിരമിക്കുന്നു..യാത്രയയപ്പ് സമ്മേളനത്തിൽ
പങ്കെടുക്കാൻ പ്രമുഖരെല്ലാം വേദിയിലും അത്രയൊന്നും പ്രാമുഖ്യമില്ലാത്തവർ സദസ്സിലും
സന്നിഹിതരായി കഴിഞ്ഞു. വേദിയിലിരിക്കുന്നവരിൽ ഡോക്ടർ കുരുവിളയെ കൂടാതെ
ആശുപത്രി സൂപ്രണ്ട് ഡോ: അബ്ദുള്ള ,വിവിധ ഡിപ്പാർട്മെന്റ് തലവൻമാർ ,നഴ്സിംഗ് സൂപ്രണ്ട്
മറിയാമ്മ ,സ്ഥലത്തെ ഒരു രാഷ്ട്രീയമുഖ്യൻ എന്നിവരെല്ലാം ഉൾപ്പെടും.സദസ്സിലിരിക്കുന്നത്
മറ്റുഹോസ്പിറ്റൽ സ്റ്റാഫ് ,നഴ്സിംഗ് വിദ്യാർഥികൾ,രോഗികൾ ,അവർക്കു കൂട്ടിരിക്കാൻ വന്നവർ
എന്നിവരൊക്കെയാണ്.. ഒരു നിശ്ശബ്ദപ്രാർഥനക്ക് ശേഷം ,അധ്യക്ഷപ്ര സംഗത്തോട് കൂടെ
സമ്മേളനം ആരംഭിച്ചു.. തന്റെ സഹപ്രവർത്തകന്റെ അപദാനങളെ വാഴ്ത്തികൊണ്ട് ഡോക്റ്റർ
അബ്ദുള്ള പ്രസംഗം തുടങി വച്ചു.കാഴ്ചയില്ലാത്ത ആയിരകണക്കിന് കണ്ണുകൾ ക്ക് കാഴ്ച
നൽകിയ അദ്ദേഹത്തിന്റെ കൈപുണ്യത്തെ അദ്ദേഹം പ്രകീർത്തിച്ചു(കയ്യബദ്ധം കൊണ്ട്
ആരുടെയെങ്കിലും കാഴ്ച പോയിട്ടുണ്ടെങ്കിൽ തന്നെ അതോർക്കാൻ പറ്റിയ സന്ദർഭമല്ല ഇത്.
ഒരാളുടെ അബദ്ധങൾ മറക്കുകയും അപദാനങൾ സ്മരിക്കപ്പെടുകയും ചെയ്യുന്ന അവസരമാണ്
വിരമിക്കൽ.ജോലിയിൽ നിന്നായാലും ജീവിതത്തിൽ നിന്നായാലും...). ഡോക്ടർ കുരുവിളയുടെ സഹജമായ നർമ്മബോധത്തെ
കുറിച്ച് രണ്ട് വാക്ക് പറയാനും സൂപ്രണ്ട് മറന്നില്ല. പത്ത് മിനിറ്റ് നീണ്ട് നിന്ന
പ്രസംഗം അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട് അധ്യക്ഷൻ
അവസാനിപ്പിച്ചു.“ മുൻപേ ഗമീച്ചിടിന ഗോവുതന്റെ ...“ എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിച്ചു തുടർന്ന് വന്നവരുടെ
പ്രസംഗങൾ..പുണ്യാത്മാവ് മുതൽ അന്ധർക്ക് കാഴ്ചനൽകിയവൻ എന്ന അർഥത്തിൽ ജ്യോതിസ്വരൂപൻ
എന്നു വരെയുള്ള വാക്കുകളൊക്കെ തലങുംവിലങും പ്രയോഗിക്കപെട്ടു..
ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ട്ടപെടാറായ തന്റെ കണ്ണുകൾ രക്ഷിച്ചതിന് പ്രത്യുപകാരമായി ആവേദിയിൽ
വച്ച് തന്നെ തന്റെ കണ്ണുകൾ ഡോക്റ്റർ കുരുവിളയുടെ ഡീപ്പാർട്ട് മെന്റിന് ഡെഡിക്കേറ്റ് ചെയ്ത് കൊണ്ട് രാഷ്ട്രീയ
പ്രമുഖൻ എല്ലാവരുടെയും കയ്യടി നേടി..
സമ്മാന ദാനത്തിന്റെ സമയമായി..സാധാരണയായി ഇത്തരം അവസരങളിൽ ഒരു പൊൻ പറയോ നിലവിളക്കോ
ഒക്കെയാണ്സമ്മാനമായി കൊടുക്കുക.. പക്ഷെ ആശുപത്രി സൂപ്രണ്ട് ഒരു കുസൃതി ചിരി യോടെ അദ്ദേഹത്തിന്
നൽകിയത് അധികം വലിപ്പമില്ലാത്ത ഒരു സമ്മാന പൊതിയാണ് .പ്രശസ്തനായ ഒഫ്താൽമിക് സർജന് അദ്ദേഹത്തിന്റെ
സഹപ്രവർത്തകർ നൽകിയ സമ്മാനം എന്തെന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു.അതുമനസ്സിലാക്കി നന്ദി
പ്രസംഗത്തിന് മുൻപ് തന്നെ ഡോക്റ്റർ കുരുവിള ആ സമ്മാനപൊതി എല്ലാവരെയും സാക്ഷി നിർത്തി അഴിച്ചു. അതിനുള്ളിൽ
മനോഹരമായ ഒരു നേത്രഗോളത്തിന്റെ മോഡലായിരുന്നു.കുന്നികുരുവിന്റെ കടംങ്കഥയുടെ പാഠഭേദം പോലെ
കാൽ കറുപ്പും മുക്കാൽ വെളുപ്പുമായി,ഒരു സ്റ്റീൽ ഫ്രെയിമിനുള്ളിൽ യഥേഷ്ടം തിരീയുന്ന ഒരുവലിയ ഒറ്റകണ്ണ്.
അതിൽ നിന്ന് നീളുന്ന ഒരു കേബിൾ ,പ്ലഗ് സോക്കറ്റിൽ കുത്തി ,അത് വെറുമൊരു മോഡൽ മാത്രമല്ലെന്നും
അദ്ദേഹത്തിന്റെ രാത്രിവായനക്ക് ഉപകരിക്കുന്ന ഒരു ടേബിൾ ലാമ്പ് കൂടിയാണെന്നുള്ളസത്യം ഡോക്ടർ അബ്ദുള്ള
അവിടെ കൂടിയിരിക്കുന്നവർക്കെല്ലാം വെളിപ്പെടുത്തി കൊടുത്തു..ഒരു കണ്ണ് ഡോക്ടർക്ക് യോജിച്ച സമ്മാനം തന്നെ.!!
ഡോക്റ്റർ കുരുവിളയുടെ മറുപടി പ്രസംഗത്തിന്റെ സമയമായി.ആദ്യമായി തനിക്ക് ഗംഭീരമായ യാത്രയപ്പ് നൽകാൻ മുൻ കൈ
എടുത്ത ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു. പിന്നെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് തന്റെ
സർവീസ് അനുഭവങൾ എല്ലാവരുമായി പങ്കുവച്ചു..അതിന് ശേഷം തനിക്കു കിട്ടിയ സമ്മാനത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊ
ണ്ട് അദ്ദേഹം സംസാരിച്ചു തുടങി...
“”സത്യത്തിൽ ഒരുവ്യക്തിയുടെ താല്പര്യം മനസ്സിലാക്കി ഔചിത്യത്തോടെ സമ്മാനം കൊടുക്കുകയെന്നത് ഒരു കലതന്നെയാണ്..
സമ്മാനത്തിന്റെ വിലയല്ല അതിന്റെ മൂല്യം നിശ്ചയിക്കുന്നത്..ഉദ്ദാഹരണത്തിന് എനിക്ക് ആദ്യമായി ഒരു സമ്മാനം കിട്ടുന്നത്
സ്കൂളിൽ പഠിക്കുന്ന കാലത്താണ്.സയൻസ് ടാലന്റ് സെർച്ച് ടെസ്റ്റിൽ ഒന്നാമതായി പാസായ എനിക്ക് സ്കൂളിലെ സയൻസ്
ക്ലബ് സമ്മാനമായി തന്നത് യാക്കോവ് പെരൽ മാന്റെ “ഭൌതികകൌതുകം എന്ന പുസ്തകമാണ്” അന്ന് കേവലം അമ്പതോ
അറുപതോ രൂപയാണ് അതിന്റെ വില.അന്നെനിക്ക് അനുഭവപെട്ടസന്തോഷം പറഞ്ഞറിയിക്കാനാവത്തതാണ്.അക്കാഡമിക്
ജീവിതത്തിലും അല്ലാതെയും പിന്നെയും സ്വർണ്ണമെഡലുകളുൾപ്പെടെ ഒരു പാട് വിലപിടിച്ച സമ്മാനങൾ കിട്ടിയിട്ടുണ്ട്. പക്ഷെ
അന്നുകിട്ടിയ സമ്മാനത്തിന്റെ മൂല്യം എനിക്ക് ഒന്നിനും അനുഭവപെട്ടിട്ടില്ല .. ഇന്നീ സമ്മാനം കിട്ടുന്നതുവരെ...ഒരു ഒഫ്താൽമിക്
സർജനു നൽകാവുന്ന
ഏറ്റവും ഉചിതമായസമ്മാനം തന്നേയാണ് നിങൾ എനിക്ക് നൽകിയിരിക്കുന്നത്..ഭാവിയിൽ എന്റെ പ്രൈവറ്റ് കൺസൾട്ടേഷൻ റൂമിലെ
മേശപുറത്ത് ഇതൊരലങ്കാരമായിരിക്കും..രാത്രിയിൽ എനിക്ക് വെളിച്ചവും..പിന്നെ അതുമാത്രമല്ല ഈയവസരത്തിൽ എന്റെ
സന്തോഷത്തിന് നിദാനം ..” ആ വാചകം ഡോക്ടർ കുരുവിള പൂർത്തിയാക്കിയത് അടുത്തിരിക്കുന്ന ഗൈനക്കോളജിസ്റ്റ്
ഡോക്ടർ പൈലിയെ നോക്കികൊണ്ടാണ്.. അതുകേട്ട് ആദ്യം ചിരിച്ചതും ഡോക്റ്റർ പൈലി തന്നെ .അല്പസമയം കഴിഞ്ഞപ്പോൾ
നഴ്സിംഗ് സൂപ്രണ്ട് മറിയാമ്മസിസ്റ്റർ ആചിരി ഏറ്റെടുത്തു ..പതുക്കെ പതുക്കെ ആചിരിയുടെ അലയൊലികൾ വേദിയിലാകെ
പടർന്നു....സുഹൃത്തുക്കളെ ...അദ്ദേഹം പറഞ്ഞത് വലിയതമാശയൊന്നുമല്ല.. നിഷ്കളങ്കത ഭാവിച്ചുകൊണ്ട് നിരുപദ്രവമായ
ഏതാനും വാക്കുകൾ..
” ഒരു ഗൈനക്കോളജിസ്റ്റ് ആവാഞ്ഞത് എന്റെ ഭാഗ്യം.”
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
good !!!!!!
ഒരു ഗൈനക്കോളജിസ്റ്റ് ആവാഞ്ഞത് എന്റെ ഭാഗ്യം.”
നമ്മളുടെ അടങ്കല്‍ ഭാഗ്യം
ഭാഗ്യം തന്നെ..:):)
നല്ല ഐശ്വര്യമുള്ള യാത്രയയപ്പ് സമ്മേളനം. കണ്ണീരും കയ്യുമില്ല. എന്നാല്‍ വൈകാരികം തന്നെ. സമ്മാനത്തെകുറിച്ചുള്ള കുഞ്ഞു ചിന്ത ഇഷ്ടമായി.
ഒരാളുടെ അബദ്ധങൾ മറക്കുകയും അപദാനങൾ സ്മരിക്കപ്പെടുകയും ചെയ്യുന്ന അവസരമാണ്
വിരമിക്കൽ.ജോലിയിൽ നിന്നായാലും ജീവിതത്തിൽ നിന്നായാലും.
ഈവരികള് എന്നും പ്രസക്തമാണ്...
തന്നെ തന്നെ മഹാഭാഗ്യം :)
നന്നായിരിക്കുന്നു.പിന്നെ ഒരു കാര്യം ശ്രദ്ധേയമാണ്, നമ്മള് ജീവിതത്തില്‍ എന്തൊക്കെ നേടിയാലും ആദ്യം നേടുന്നതിന് ഒരു പ്രത്യേക വിലയാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ