ഇതൊരു കഥയല്ല....
അല്പം മുൻപ് വഴിയെ പോരുമ്പോൾ വിജനമായ
ഒരു പറമ്പിൽ,പുല്പടർപ്പുകൾക്കിടയിൽ ഒരാൾ തുമ്പിയെ പിടിക്കാനെന്ന
തു പോലെ പതുങി നീങുന്നു.കയ്യിൽ ചായയരിപ്പപോല ത്തെ ഒരു നെറ്റ് ഉണ്ട്.
അതുംവീശിയാണ് നടപ്പ്. എന്തോ നെറ്റിൽ തടഞ്ഞെന്നു തോന്നുന്നു.അതും കൊണ്ട് അയ്യാൾ
അടുത്ത് കാണുന്ന ആ മഞ്ഞകെട്ടിടത്തിലേക്ക് ഇപ്പോൾ തന്നെ കയറി പോയിട്ടെയുള്ളൂ.
സ്വാഭാവികമായും എന്റെ ജിജ്ഞാസ ഉണർന്നു കഴിഞ്ഞു.
ഞാൻ നേരത്തെ പറഞ്ഞല്ലൊ ഇതൊരു കഥയല്ല. ഒരു ലൈവ് റണ്ണിംഗ് കമന്ററി എന്നു
വേണമെങ്കിൽ പറയാം .. ഞാൻ എന്തായാലും അയ്യാളെ ഫോളോ ചെയ്യുവാൻ പോകുകയാണ്.
വെയ്സ്റ്റ് ചെയ്യുവാൻ ധാരാളം സമയമുള്ളകൂട്ടത്തിലാണെങ്കിൽ... യു കാൻ ഓൾസോ ഫോളൊ മി..
പിന്നെ വെറുതെ സമയം കളഞ്ഞെന്ന് ഒടുവിൽ പാശ്ചാത്തപിക്കാനിടവരരുത്..കാരണം ഈ കമന്ററി
എങനേയാണ് പുരോഗമിക്കുകയെന്ന് നിങളെ പോലെ തന്നെ എനിക്കും യാതൊരു ധാരണയുമില്ല.വേറൊരു
നൈതിക പ്രശ്നമുള്ളത് ഒരാളുടെ ചെയ്തികൾ രഹസ്യമായാണ് നമ്മൾ നിരീക്ഷിക്കാൻ പോകുന്നത്.
അതൊരു മര്യാദയല്ല. പ്രത്യേകിച്ചും നിരീക്ഷിക്കപെടുന്ന ആൾ എന്തെങ്കിലും മര്യാദകേടാണ് കാണിക്കുന്നതെങ്കിൽ..
അതുകൊണ്ട് അത്തരം സൂചന എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഈ കമന്ററി അപ്പോൾ തന്നെ യാതൊരു
മുന്നറിയിപ്പും കൂടാതെ നിർത്തുന്നതായിരിക്കും.
ഇപ്പോൾ നമ്മൾ മഞ്ഞ കെട്ടിടത്തിന്റെ പുറകു വശത്താണ് നിൽക്കുന്നത് .തുറന്ന് കിടക്കുന്ന ജനലിലൂടെ അകത്തെ
കാഴ്ചകൾ വ്യക്തമായി കാണാം..നേരത്തെ കണ്ട കക്ഷി...അദ്ദേഹത്തിന്റെ പേരറിയില്ല..പേരറിയാത്ത്തിനെയൊക്കെ
പ്രാചീന കാലം മുതൽ “എക്സ് “ എന്നാണല്ലൊ വിളിക്കാറ്. അതു കൊണ്ട് കീഴ് വഴക്കം തെറ്റിക്കേണ്ട...മിസ്റ്റർ ‘എക്സ്’ ഒരു
ടേബിളിനോട് ചേർത്തിട്ട കസാരയിൽ ഇരിക്കുകയാണ്. മിസ്റ്റർ എക്സ് ഒരു വെളുത്ത കോട്ട് ധരിച്ചിട്ടുണ്ട്.ഒരു സോഡാഗ്ലാസ്
കണ്ണടയും മുഖത്തണിഞ്ഞിട്ടുണ്ട്.ആ ൾ ഒരു ശാസ്ത്ര വിദ്യാർഥിയോ ഒരു ശാസ്ത്രജ്ഞൻ തന്നെയോ എന്ന് അനുമാനി
ക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു..എന്തായാലും ഇദ്ദേഹം ഒരു പരീക്ഷണത്തിനുള്ള പുറപ്പാടാണ്.മേശപുറത്ത് തുറന്നുവച്ചിരിക്കുന്ന
നോട്ട് പുസ്തകത്തിൽ എഴുതിയിരിക്കുന്നതു നമുക്ക് കാണാം . പരീക്ഷണം. നിരീക്ഷണം . നിഗമനം.
ഇപ്പോൾ അയ്യാൾ കോട്ടിന്റെ പോക്കറ്റിൽ നിന്ന് പച്ചനിറമുള്ള ഒരു ചെറിയ ജീവിയെ പുറത്തെടുത്തിരിക്കുന്നു.
അതെ,അതൊരു പുൽച്ചാടി തന്നെയാണ്.അപ്പോൾ പുല്പടർപ്പിൽ നേരത്തെ മിസ്റ്റർ എക്സ് വേട്ടയാടി നടന്നത് ഇതിന്
വേണ്ടിയായിരുന്നു..!!അയാൾ മേശപുറത്ത് ചോക്ക് കൊണ്ട് ഒരു പോയന്റ് മാർക്ക് ചെയ്ത് പുൽച്ചാടിയെ അതിൽ വെച്ചു
പിന്നെ മേശപുറത്ത് ആഞ്ഞടിച്ചു..“ഠേ”.പുൽച്ചാടി പ്രാണനും കൊണ്ട് ഒരു ചാട്ടം.! അത് വന്ന് വീണ പോയിന്റ് അയാൾ മാർക്ക്
ചെയ്തു.പിന്നെ ഒരു മെഷറിംഗ് ടേപ്പ് കൊണ്ട് പുൽച്ചാടി ചാടിയ ദൂരമളന്നു.അത് നിരീക്ഷണത്തിന്റ് കോളത്തിൽ എഴുതി വച്ചു. ഒരു മീറ്റർ!
വളരെ രസകരമായ പരീക്ഷണം തന്നെ. അല്പം കൂടി അടുത്ത് നിന്ന് കാണാമെന്നു തോന്നു.കക്ഷി നമ്മളെ ശ്രദ്ധിക്കാൻ വഴിയില്ല.
അർജുനന്റെ കാര്യം പറഞ്ഞതു പോലെ ‘മിസ്റ്റർ എക്സ്’ആ പുൽ ച്ചാടിയെ മാത്രമെ കാണുന്നുള്ളൂ.ചുറ്റും നടക്കുന്ന കാര്യങളെകുറിച്ച് ബോധവാനെയല്ല.!
മിസ്റ്റർ എക്സ് ഇപ്പോൾ ഒരു ഡിസക്ഷൻ ബോക്സ് തുറന്ന് ഒരു ഫോർസെപ്സ് പുറത്തെടുത്ത് കഴിഞ്ഞു. ഓ ഗോഡ്! കക്ഷി എന്തിനുള്ള പുറപ്പാടാണ്?
നോക്കുമ്പോൾ,സുഹൃത്തുക്കളെ അയാൾ പുൽച്ചാടിയുടെ കാലുകളിലൊന്ന് വളരെ ശാസ്ത്രീയമായി തന്നെ ആ
കൊടിലുകൊണ്ട് പിഴുതെടുക്കുകയാണ്.ശാസ്ത്രജ്ഞനാണെങ്കിലും എന്തൊരു ക്രൂരത..!!
സോഡാഗ്ലാസിനുപുറകിലുള്ള ക്രൌര്യം നിറഞ്ഞ ആ കണ്ണുകൾ വ്യക്തമായി കാണാം..ആ കട്ടി മീശയും .
ചെയ്യുന്നത് പരീക്ഷണമാണെങ്കിലും ഫിസിക്കൽ അപ്പിയറൻസ് വച്ച്
“മിസ്റ്റർ എക്സ്” ഒരു രാഷ്ട്രീയകാരനാകുവാനുള്ളസാധ്യതയും തള്ളി കളയാൻ കഴിയീല്ലെന്ന് ഈ
അവസരത്തിൽ നമുക്കൊന്ന് മാറിചിന്തിക്കാവുന്നതാണ്..കാരണം ധാരാളം പരീക്ഷണനിരീക്ഷണങൾ നടക്കുന്ന ഒരു മേഖലയാണല്ലൊ
ഇന്ന് രാഷ്ട്രീയം..
എന്തായാലും ഒരു കാൽ നീക്കിയ പുൽച്ചാടിയെ ആദ്യത്തെ പോയന്റിൽ വച്ച് മിസ്റ്റർ എക്സ് പരീക്ഷണം ആവർത്തിക്കുകയാണ്.
ഇപ്പോഴാണ് പുൽച്ചാടിയുടെ ചീരവിത്ത് പോലെയുള്ള കൊച്ച് കണ്ണുകൾ ഞാൻ ശ്രദ്ധിക്കുന്നത്.അതിൽ ഒരു വലിയജനതതിയുടെ മുഴുവൻ
ദൈന്യം ഞാൻ കാണുകയാണ്.
“ ഠേ” ഇത്തവണപുൽച്ചാടി ചാടിയദൂരം എഴുപത്തഞ്ച് സെന്റിമീറ്റർ..! അതും പുസ്തകത്തിൽ രേഖപെടുത്തപെട്ടു കഴിഞ്ഞു.
രണ്ടാമത്തെ കാലിന്റെ ഊഴമായി.പാവം പുൽച്ചാടി! നേർത്ത ഒരു പിടച്ചിൽ മാത്രമാണ് അതിന്റെ പ്രതീഷേധം.!
“ഠോ” ഇത്തവണ ശബ്ദത്തിനൊരു മുഴക്കം കൂടുതലുണ്ട്. ആൾ ആവേശത്തിലാണെന്നു തോന്നുന്നു.പുൽച്ചാടി ചാടിയദൂരം
അൻപത് സെന്റിമീറ്റർ!
അല്പസമയത്തിനുള്ളിൽ പുൽച്ചാടി ഒറ്റക്കാലനായി കഴിഞ്ഞു. പരീക്ഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇതുവരേയുള്ളറീഡിംഗ്സ് എല്ലാംസിസ്റ്റമാറ്റിക്കായി തന്നെ രേഖപെടുത്തിയിരിക്കുന്നു.“ഠോ” അഞ്ചാമത്തെ തവണയും ആ
ശബ്ദമുയർന്നു.ഒറ്റക്കാലും വച്ച് പുൽച്ചാടി നിന്നിടത്ത് നിന്ന് ഒന്ന് നിരങുക മാത്രമെ ചെയ്തുള്ളൂ.ആ ദൂരം മിസ്റ്റർ എക്സ് അളന്നത്
ഒരുസ്കെയിൽ ഉപയോഗിച്ചാണ്. ഒരു സെന്റിമീറ്റർ .അതായത്, ഒരു മീറ്ററിൽ നിന്ന് ഒരു സെന്റിമീറ്ററായി കുറഞ്ഞിരിക്കുന്നു അതിന്റെകായികശക്തി!!
അങനെ ഒടുക്കത്തെ കാലും നീക്കപെട്ടു .അവസാനമായി ഒരു ഠോ കൂടി. ഇത്തവണ നിന്നനില്പിൽ ചാടിയത്
മിസ്റ്റർ എക്സ് ആണ് .പുൽച്ചാടി ഒന്ന് ചിറകനക്കുക കൂടി ചെയ്തില്ല..ഒരു ചാട്ടം കൊണ്ടുള്ള ആഹ്ലാദ പ്രകടനം മതിയാകാതെ
മിസ്റ്റർ എക്സ് ഇപ്പോൾ വട്ടംചുറ്റുകയാണ് .ഇടക്ക് യുറെക്കാ.. യൂറെക്കാ എന്ന് പുലമ്പുന്നുമുണ്ട്.. അതെ കക്ഷി എന്തൊവലിയ
ഒരു കണ്ട് പിടുത്തം നടത്തിയിരിക്കുന്നു.ഏതാനും നിമിഷങൾ നീണ്ട് നിന്ന ആഹ്ലാദപ്രകടനത്തിനൊടുവിൽ അദ്ദേഹം
നോട്ട് പുസ്തകത്തിൽ വലിയവടിവൊത്ത അക്ഷരങളിൽ തന്റെ നിഗമനം എഴുതുകയാണ്.
“ആറു കാലുകളും നഷ്ടപെട്ടാൽ പിന്നെ പുൽച്ചാടിക്ക് ചെവികേൾക്കുകയില്ല!!“
(അവലംബം: കെമിസ്ട്രി അധ്യാപകൻ ശ്രീ ആന്റണി മാഷ്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
9 അഭിപ്രായങ്ങൾ:
kollam ...
അതേയ്... വളരെ നന്നായിരിക്കുന്നു. ആദ്യമായാണെന്നു തോന്നുന്നു താങ്കളുടെ ബ്ലോഗിൽ വരുന്നത്. ഇനിയും എഴുതുക...
good
nannayittundu... avatharanam kalakki..njan katha munpe kettitundu .PC thomasinte coaching classil chemistry teacher Mr.Antony yil ninnum...
isthaayi
ishtappettu
കൊള്ളാം
കൊള്ളാം :)
മിസ്റ്റര് എക്സ് സര്ദാര് ആയിരുന്നോ?
(ഈ കഥ സര്ദാര്ജി തവളയെ വച്ച് പരീക്ഷണം നടത്തുന്നതായി മുന്പ് കേട്ടിട്ടുണ്ട്)
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ