2009, ജൂൺ 10, ബുധനാഴ്‌ച

അദ്വൈതകണ്ണട

കുട്ടികാലം എനിക്കൊരു കണ്ണട വച്ചു തന്നു.
സ്വപ്ന നീലിമ ഫ്രെയിമിട്ട
ഒരു ഫാന്റസി കണ്ണട...
അതിലൂടെ നോക്കുമ്പോൾ,
മാനത്ത് മഴവില്ലുകണ്ടു,മഴക്കാരു കണ്ടില്ല..
നിലാവും നക്ഷത്രങളും കണ്ടു.
പുളയുന്ന മിന്നൽ പിണറുകൾ കണ്ടില്ല...
അതിലൂടെ നോക്കുമ്പോൾ,
മുഖങളിൽ പുഞ്ചിരി തെളിഞ്ഞു.
മിഴിനീരെങോ മറഞ്ഞു..
കണ്ണുകളിൽ സ്നേഹം തിളങി.
വിദ്വേഷത്തിന്റെ കനലുകൾ അണഞ്ഞു.
അതിലൂടെ നോക്കുമ്പോൾ,
ചെടികളുടെ പുഷ്പ് സൌന്ദര്യം അറിഞ്ഞു.
മുൾ മൂർച്ചയറിഞ്ഞില്ല..
കാഴ്ചയിൽ പൂന്തേൻ നിറഞ്ഞു
ഇലകളുടെ കയ്പ് അറിഞ്ഞതേയില്ല.
അതിലൂടെ നോക്കുമ്പോൾ,
അയലത്തെ അമ്മിണി ആൻഡേഴസൺ കഥയിലെ രാജകുമാരിയായി....
അന്തോണിച്ചന്റെ എല്ലുന്തിയ ഇരട്ടകുട്ടികൾ ചുക്കും ഗെക്കും
എന്നു പേരുള്ള റഷ്യൻ കുട്ടികളായി...
അപ്പോഴാണ് ചിന്താകലാപവുമായി കൌമാരം കടന്നു വന്നത്..
പ്രത്യയ ശാസ്ത്രത്തിന്റെ കല്ലേറു തട്ടി
എന്റെ കണ്ണട ചില്ലു പൊട്ടി,നെറ്റി മുറിഞ്ഞു..
ഒലിച്ചിറങിയ ചോരകാഴ്ചയെ ചുവപ്പിച്ചു..
ലോകത്തെ ഒരു വിപ്ലവകവിതയുടെ വരികളായി ഞാൻ വായിക്കാൻ തുടങി..
അറിവുകൾ, കള്ള് കരളിനെയെന്ന പോലെ
ആത്മാവിനെ കാർന്നു തിന്നപ്പോൾ
ഞാൻ അസ്വസ്ഥനായി ; ചിലരതിനെ ചിത്ത ഭ്രമമായി തെറ്റി ദ്ധരിച്ചു..
അവരുടെ കല്ലേറിൽ നിന്നോടി തളർന്ന് ഞാൻ കാവി വസ്ത്ര ധാരിയായ
ഗുരുവിന്റെ പാദാരാവിന്ദങളിൽ വീണു.
അദ്ദേഹം എന്റെ ഉടഞ്ഞ കണ്ണട മാറ്റി പകരം മറ്റൊന്നു വച്ചു
അപ്പോൾ ,നിറങളെല്ലാം കലങി നിറമില്ലായ്മയായി..
രൂപങളെല്ലാം ഒന്നു ചേർന്ന് രൂപരാഹിത്യമുണ്ടായി..
വത്സാ, ഇപ്പോഴെന്തു തോന്നുന്നു ? ഗുരു ചോദിച്ചു
“സുഖം ...സ്വസ്ഥത....”
നീയെന്തു കാണുന്നു?
“ഒന്നും കാണുന്നില്ല...”
ഇതാണു കുഞ്ഞേ,നിന്റെ യഥാർഥ കാഴ്ച..

12 അഭിപ്രായങ്ങൾ:

VEERU പറഞ്ഞു...

aadyam thengayudakkatte...athu nerum thalayilaano thrippaadangalkku munpilo enno vaayichathinu shesham parayaamm. hi hi

VEERU പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

ഇന്നാ പിടിച്ചോ തേങ്ങ (((((((((((((ഠേ)))))))))

junaith പറഞ്ഞു...

“ഒന്നും കാണുന്നില്ല...”
ഇതാണു കുഞ്ഞേ,നിന്റെ യഥാർഥ കാഴ്ച.
:0)

kindly remove this pop up option n make easy n comfortable for those who wish to comment..
thanks.

കെ.കെ.എസ് പറഞ്ഞു...

veeru thengayudakkan pathivillaatha spottukal thiranjedukkumpOl athu swantham bodiyilavunnathayirikkum nallath...

hAnLLaLaTh പറഞ്ഞു...

അതെ,
ഒന്നും സ്ഥായിയല്ലെന്നും എല്ലാം തോന്നലുകളാണെന്നുമുള്ളതെത്രേ ശരിയായ അറിവ്...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഒന്നും കാണാതിരിക്കുന്ന കാഴ്ച..

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

എന്റെ കണ്ണടയും ഉടഞ്ഞിരിക്കുന്നു
മാറ്റിവാങ്ങണമൊരു മഞ്ഞക്കണ്ണട
പിന്നെയെല്ലാത്തിനും ഒരു നിറം

ഏകം സത് വിപ്രാ ബഹുധാവദന്തി

ആശയം നന്നായിരിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ബാല്യത്തിനു സ്വപ്നനീലിമ കണ്ണട, കൌമാരത്തിന്‍റെ കണ്ണട, ജീവിത സായന്തനങ്ങളില്‍ ആത്മീയതയുടെ...കൊള്ളാം മര്‍ത്ത്യവാഴ്‌വ്‌ ചുഴലിദീനം പോലെ ഒടുങ്ങുന്നു....

VEERU പറഞ്ഞു...

hi

Sukanya പറഞ്ഞു...

തുടങ്ങിയത്‌ വേറൊരു തലത്തിലും അവസാനിപ്പിച്ചത് ചിന്തിപ്പിക്കുന്ന നര്‍മത്തിലും. നന്നായിരിക്കുന്നു.

lakshmy പറഞ്ഞു...

നന്നായിരിക്കുന്നു, അദ്വൈതക്കണ്ണട