2009, ജൂൺ 18, വ്യാഴാഴ്‌ച

സയനോര

(മുൻ കുറിപ്പ്: ഈ പോസ്റ്റിന്റെ ടൈറ്റിൽ വായിച്ച് ഇതൊരു സുന്ദരി പെൺകുട്ടിയുടെ കഥയായിരിക്കും
എന്ന മുൻ ധാരണയോടെ യാണ് നിങൾ വന്നെതെങ്കിൽ തുടർന്ന് വായിക്കണമെന്നില്ല
-നിരാശയായിരിക്കും ഫലം . )
ഞാൻ ബ്ലോഗ് തുടങിയതിന്റെ വാർഷികാഘോഷത്തിന് ഇനിയും മാസങൾ ശേഷിക്കുന്നു.പക്ഷെ
ഒരു തിരിഞ്ഞു നോട്ടത്തിനും പുനർ വിചിന്തനത്തിനും സമയമായി എന്നു തോന്നി തുടങിയിരിക്കുന്നു.
ഈ ബ്ലോഗ് തുടങുമ്പോൾ ഐ.ടി . മേഖലയിൽ ഞാനൊരു നവസാക്ഷരനായിരുന്നു.കമ്പ്യൂട്ടറുമായി ബന്ധപെട്ട
ലളിതമായ സാങ്കേതിക പദങൾ പോലും പരിചയപെട്ടുതുടങുന്നതേയുള്ളൂ. എന്നിട്ടും കമ്പ്യൂട്ടർ കയ്യിൽ
കിട്ടിയപ്പോൾ ഞാൻ നേരെ ചാടിയത് ബ്ലോഗിങിലേക്കാണ്.അതിന്റെ ആദ്യപടിയായി
.എങനെയൊക്കയോ ‘വരമൊഴി‘ ഡൌൺലോഡ് ചെയ്തു.അതോടെ മലയാളത്തിലുള്ള എഴുത്താരംഭിച്ചു.എഴുതിയ
തൊക്കെയും നോട്ട് പാഡിലെ ഫയ്ലിൽ സംഭരിച്ചു വച്ചു. പിന്നെയും കുറച്ച് നാൾ കഴിഞ്ഞാണ് ബ്ലോഗിംഗ് തുടങാനുള്ള ശ്രമം
ആരംഭിച്ചത്.ആഴ്ചകളോളം
നീണ്ടു നിന്ന ട്രൈൽ ഏൻഡ് എറർ(Trial and error ) മെത്തേഡിലൂടെ അവസാനം സ്വന്തമായൊരു ബ്ലോഗ് എന്ന സങ്കല്പം സാക്ഷാത്കൃതമായി.
എഴുത്തുകാർക്ക് മാത്രമല്ല ,ചിത്രം വരക്കുന്നവനും , ചിത്രം എടുക്കുന്നവനും,മോശമല്ലാത്ത ബാത്ത് റൂംസിങർക്കുമൊക്കെ
തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും തിരസ്കരിക്കപെടുമെന്ന ഭയമില്ലാതെ പരീക്ഷണങൾക്ക് മുതിരാനും ഉള്ള ഒരു നല്ല
വേദിയായാണ് ഞാൻ ബ്ലോഗിങിനെ കണ്ടത്.ഇവിടെ നിങൾ എഴുത്തുകാരൻ മാത്രമല്ല,എഡിറ്ററും പബ്ലിഷറുമൊക്കെയാണ്.
ശരിക്കും ഒരു വണ്മാൻ ഷോ.അതുകൊണ്ട് തന്നെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യവും ഒരാൾക്കുണ്ട്. പക്ഷേ ,ആസ്വാതന്ത്ര്യം
നൽകുന്ന ഉത്തരവാദിത്വത്തെകുറിച്ചും അയ്യാൾ ബോധവാനായിരിക്കണം.
ബ്ലോഗിന്റെ ആകാശത്ത് നിങളുടെ സൃഷ്ടി ഒരു പട്ടം പോലെയാണ്.ഭംഗിയും മികവുമുള്ളതാണെങ്കിൽ അത് ഉയരങളിൽ
പറന്ന് മറ്റുള്ളവരുടെ കാഴ്ചയെ കവരുക തന്നെ ചെയ്യും.പക്ഷെ പ്രേക്ഷകൻ അജ്ഞാതനായിരിക്കും
ഇതിന്റെ നൂല് ആരുടെ കയ്യിലാണെന്ന്.അവിടെക്കു നോക്കുമ്പോൾ മിക്കാവാറും ഒരു വിചിത്രമായ പേരോ
ഒരു പട്ടികുട്ടിയുടെ പടമോ ഒക്കെയായിരിക്കും കാണുന്നത്.എങ്കിലും പ്രശസ്തിയോട് അലർജിയില്ലാത്തവർ
സ്വന്തം പേരും ഫോട്ടൊയുമൊക്കെ ബ്ലോഗിലിടാറുണ്ട്.പക്ഷെ അതുകൊണ്ടൊന്നും വലിയവിശേഷമില്ല.
ബ്ലോഗിങിലൂടെ മാത്രം പ്രശസ്തരാവുന്നവർ വിരലിലെണ്ണവുന്നവർ മാത്രം..അതുകൊണ്ട് ഇവിടെക്ക്
കടന്നുവരുന്നഭൂരിഭാഗം പേരുടെയും ലക്ഷ്യം ആത്മാവിഷകാ‍രം മാത്രമാണ് .പലർക്കും ഇത് വെറുമൊരു ഹോബിയും.

കാല്പനികം എന്നൊരു കവിതസമാനമായസൃഷ്ടിയാണ് ഞാൻ ബ്ലോഗിൽ ആദ്യം പബ്ലിഷ് ചെയ്തത്.
എന്നിട്ട് ആരെങ്കിലും കമന്റിടുന്നതും കാത്ത് കുറച്ചു നാളുകൾകാത്തിരുന്നു. പക്ഷെ ആർക്കും ഇതുവഴിവരുവാനുള്ള
ഉദ്ദേശ്യമുണ്ടേന്ന് തോന്നിയില്ല്ല.അപ്പോഴാണ് എഴുതിയാൽ പോര അതിന് പബ്ലിസിറ്റി കൊടുക്കേണ്ട ചുമതലയും
എഴുത്തുകാ‍രനുണ്ടെന്ന മനസ്സിലായത്.അങിനെ അധികം വൈകാതെ ചിന്തയിൽ ബ്ലോഗ് രെജിസ്റ്റർ ചെയ്തു.
അപ്പോഴേക്കും ചിലകാര്യങൾ കൂടി എനിക്കു മനസ്സിലായിതുടങിയിരുന്നു.
ബ്ലൊഗിൽ എഴുത്തുകാരും വായനക്കാരും ഒന്നു തന്നെ ...കാണികളും കളിക്കാരും ഒന്നു തന്നെ ...
വായിക്കുന്നതിനേക്കാൾ വായിക്കപെടുവാനായിരിക്കും പലരും ആഗ്രഹിക്കുന്നത്..
എങ്കിലും ,“നല്ലത്” എന്ന് ഇങോട്ടൊരു കമന്റ് കിട്ടിയാൽ ,
“വളരെ നല്ലത് “എന്ന് അങോട്ടൊരു കമന്റ് കൊടുക്കാനും നമ്മൾ ശ്രമിക്കും.തോളിൽ തട്ടിയുള്ള അഭിനന്ദനം
ചിലപ്പോൾ പരസ്പരം വായിച്ചുനോക്കാതെയും ആകാം...ആത്മാർഥത കൈവിട്ടാലും നമ്മൾ മര്യാദ
കൈവിടുകയില്ല...!!

ബ്ലോഗിലെ എഴുത്തുകാർ പ്രധാനമായും രണ്ട് തരമാണ്.പ്രതിഭയുള്ളവരും. ഇല്ലാത്തവരും.
ആദ്യത്തെ കൂട്ടർ ജന്മനാ കാന്തികത എന്ന പ്രോപ്പർട്ടി ഉള്ളവരാണ്. റിയൽ ബോൺ മാഗ്നറ്റ്സ്.ഇവരുടെ ആശയങൾ
അചുംബിതമായിരിക്കും അതാവിഷ്കരിക്കുന്ന ശൈലി വളരെ വ്യത്യസ്തവും.ഇവരുടെ ഓരോ രചനായിലും
സ്വന്തം കൈയൊപ്പ് പത്ഞ്ഞിട്ടുണ്ടാ‍യിരിക്കും.ഇവരുടെ ശബ്ദം ഒരിക്കലും മാറ്റൊലി ആയിരിക്കുകയില്ല.
ഇവർ ഇരുളിലെ കാന്തവിളക്കുപോലെ സൃഷ്ടികളുടെ പ്രകാശപുഷ്പങൾ വർഷിച്ചുകൊണ്ടിരിക്കും...
അങനെ ഇവർ മറ്റുള്ളവരെ സദാ ആകർഷിച്ച് കൊണ്ടിരിക്കും....
മറ്റൊരു കൂട്ടർ പച്ചിരുമ്പ് പോലെയാണ് .സ്വന്തമായി കാന്തികത എന്നപ്രോപ്പർട്ടി ഇല്ലാത്തവർ.
വായന കൊണ്ടോ എന്തെങ്കിലുമോക്കെ എഴുതിശ്രദ്ധനേടണമെന്നോ ഉള്ള ശക്ത്മായ ആഗ്രഹം
കൊണ്ടോ ,കാന്തവുമായുള്ള ദീർഘസംസർഘത്താൽ ദുർബലമായ കാന്തികശക്തി
ലഭിച്ച പച്ചിരുമ്പിനെ പോലെ അക്ഷര പയറ്റിനു തുനിഞ്ഞിറങുന്നവർ..മറ്റൊരു ശൈലിയിൽ പറഞ്ഞാൽ ഉള്ളതുവച്ച് ഓത്തിനി
റങുന്നവർ.ഇവരുടെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം
അതവാ പ്രതിധ്വനി ഉണ്ടായിരിക്കും..സിയൂസിന്റെ ശാപം കിട്ടിയതുപോലെ..
സ്വന്തം സ്വരത്തിലെ പ്രതിധ്വനി ഇവർ ഒരു പക്ഷെ ആദ്യം തിരിച്ചറിയുന്നുണ്ടാവില്ല.തിരിച്ചറിവുണ്ടാകുമ്പോൾ
തോന്നും .എന്തിനു വെറുതെ സമയംവെയ്സ്റ്റ് ചെയ്യുന്നു.
ആ നേരം കുഴികുത്തി ഒരു ഞാലി പൂവൻ വാഴകുഴിച്ചിട്ടാൽ വൈകാതെ ഒരു കുല പഴമെങ്കിലും കിട്ടും
(പക്ഷെ ഞാൻ വിചാരിക്കുന്നത് ഇതൊന്നുമല്ല.. തത്കാലം അതൊരു സീക്രട്ടായി ഇരിക്കട്ടെ.ദാ ! അവിടെയും ഒരു സസ്പെൻസ്!!)
ഇങനെയോക്കെ യാണെങ്കിലും ഇത്രനാളത്തെ ബ്ലോഗിംഗ് തികച്ചും വെയ്സ്റ്റ് ആയിരുന്നു എന്നു ഞാൻ വിചാരിക്കുന്നില്ല.
അത് ചില “വിർച്വൽ ഫ്രണ്ട്ഷിപ്പ്” ഉണ്ടാ‍ക്കിതന്നു.പക്ഷെ യഥാർഥ സൌഹൃദവും ഈ ബ്ലൊഗ് സൌഹൃദവും തമ്മിൽ
റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും(virtual reality )തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് ഞാൻ അറിയുന്നു.എങ്കിലും അത്
ചില സാധ്യതകളും അവശേഷിപ്പിക്കുന്നുണ്ട്.
ഉദ്ദാഹരണത്തിന്, ഭാവിയിൽ ചാലകുടി സുരഭി തിയ്യറ്ററിൽ ഹരിഹരന്റെ “ പഴശ്ശി രാജാ “കാണാൻ ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴായിരിക്കും
മുന്നിൽ പരിചയമുള്ള ഒരു മുഖം,നെറ്റിയിൽ ചന്ദനകുറിയുമുണ്ട്..”ശ്രീ യല്ലെ ...ബ്ലോഗിൽ കഥകളൊക്കെ എഴുതുന്ന...” ഞാൻ പരിചയപെടും.
“ താങ്കൾ... ??” അഭിമാനവും സന്തോഷവുംസ് ഫുരിക്കുന്ന മുഖത്തോടെ അദ്ദെഹം ചോദിക്കും.
ഞാനപ്പോൾ എന്റെ പേരു പറയും .പക്ഷെ ആ പേര് ആദ്യമായികേൾക്കുന്നതു കൊണ്ട് കക്ഷിയുടെ മുഖത്ത് പരിചയഭാവമൊന്നും കാണുകയില്ല.
‘ ഞാൻ ഒരു വായനക്കാരൻ .ഇടക്ക് ബ്ലൊഗിലെ കഥകളും കവിതകളുമൊക്കെ വായിക്കാറുണ്ട്..”
അല്ലെങ്കിൽ തിരക്കേറിയ ബോംബെയിലെ ഒരു ഗലിയിലൂടെ നടന്നു പോകുമ്പോഴായിരിക്കും
പരിചയമുള്ള ചിന്താക്ലാന്തമായ മറ്റൊരു മുഖം ..ഒരു കവിയുടെ മുഖം “ഹലോ ഹൻ ലാലാത്ത് ...” ഞാൻ സൌഹൃദപൂർവ്വം കൈ നീട്ടും.
പക്ഷെ തിരക്കിനടയിൽ പരിചയം പുതുക്കാൻ സമയം കിട്ടുമോ?സംശയമാണ്. “പിന്നെ കാണാമെന്ന് ‘ പറഞ്ഞ് നടന്നു നീങുമായിരിക്കും.
ലക്ഷ്മിയെ കാണുന്നത് മിക്കവാറും കുടുംബസമേതമായിരിക്കും.ടൂറിസ്റ്റുകൾ വന്നു പോകുന്ന ഏതെങ്കിലും കാലപഴക്കം ചെന്ന ഒരു കോട്ടയിൽ വച്ച്.
തിരിച്ച് പ്രതീക്ഷിക്കാത്ത ഒരു പുഞ്ചിരി മാത്രമായിരിക്കും കോട്ടൺ കാൻഡിയും നിലക്കടലയും തങളിൽ പങ്ക് വക്കുന്ന അവർക്ക് ഞാൻ നൽകുക.
കായം കുളംവഴി ട്രെയിനിൽ പോകുമ്പോൾ സ്റ്റെഷനിൽ ഇപ്പോൾ തമാശപൊട്ടിക്കും എന്ന മുഖഭാവത്തോടെ നിൽക്കുന്ന ഒരു മുഖം
ഞാൻ തിരയും.കാണുകയാണെങ്കിൽ കൈ വീശും “ഹായ് ...അരുൺ” പക്ഷെ അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങിയിട്ടുണ്ടാ‍യിരിക്കും
ഇത്രയുമൊക്കെ എഴുതിയതുകൊണ്ട് നാടുനീളെ സൌഹൃദം കൊതിക്കുന്ന ഒരു സഹൃദയനാണ് ഞാനെന്നു നിങൾ വിചാരിച്ചെങ്കിൽ തെറ്റി.
എന്റെ വീട്ടിലേക്കെങാൻ നിങൾ വിരുന്നു വരികയാണെങ്കിൽ “ആരാ ? എന്താ? എന്നൊക്കെ ചോദിച്ച് വരാന്തയിൽ തന്നെ നിർത്തി
നിങളെ പറഞ്ഞയക്കാനുമുള്ള മെരുക്കമില്ലായ്മയും എന്റെ കൈവശമുണ്ട്...ഒക്കെ ഒരു മൂഡനുസരിച്ചാണ്.....നിത്യജീവിതത്തിൽ
ഒരു മുങയെ പോലെ കണ്ണും വട്ടം പിടിച്ച് ഒന്നും മിണ്ടാതെ വെറുതെയിരിക്കാനാണ് എനിക്കിഷ്ടം.ആകാശത്ത് തെളിഞ്ഞ് മായുന്ന
മേഘചിത്രങൾ നോക്കി എത്ര നേരം വേണമെങ്കിലും എനിക്ക് വെറുതെ ഇരിക്കാൻ കഴിയും. ഒരു വാക്കുപോലും മിണ്ടാൻ
ഇഷ്ടമില്ലാത്ത എനിക്ക് പക്ഷെ എന്റെ തൊഴിലിൽ ഒരായിരം പേരോട് മിണ്ടി കൊണ്ടിരിക്കുവാനാണ് നിയോഗം.സ്വയം
ആശ്വസിപ്പിക്കാൻ കഴിവില്ലാത്ത ഞാൻ മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ശ്രമിക്കാറുണ്ട്...
പിന്നെ പരിചയം പുതുക്കേണ്ട
ആവശ്യമില്ലാത്ത ഒരു ബ്ലോഗറെയും ഞാൻ ഈ കാലത്തിനിടയിൽ കണ്ടു. ശ്രീ വീരു.!
എടുത്തു പറയാനുള്ള ബൂലോകത്തെ മറ്റൊരു അനുഭവം യാദൃശ്ചികമായി എന്റെ സഹപ്രവർത്തകൻ എന്നു തന്നെ പറയാവുന്ന
ഒരു ബ്ലോഗറെ കണ്ട് മുട്ടിയതാണ്. കക്ഷി സ്വന്തം ഫോട്ടോയും പേരുമൊക്കെയായി ബ്ലോഗിൽ അങിനെ തികച്ചും സത്യസന്ധനായി
പകൽ വെളിച്ചത്തിലെന്നപോലെ നിൽക്കുകയാണ്.ബ്ലോഗിനും നല്ല ഐശ്വര്യമുള്ള പേര്! നേരത്തെ പറഞ്ഞ കാന്തികപ്രഭാവം
അഥവാ അക്ഷരപ്രസാദം കക്ഷിക്കുണ്ടെന്ന് ആബ്ലോഗ് സന്ദർശിച്ചപ്പോൾ എനിക്കുമനസ്സിലായി.നേരിട്ടു കണ്ടപ്പോഴൊന്നും ഞാ‍ൻ
സംശയിച്ചിട്ടില്ലാത്ത ഒരു രോഗമായിരുന്നു കക്ഷിക്ക്-.കവിതയെഴുത്ത്!! ഒരു ആശംസയും പാസാക്കി നേരെ
അവിടെ നിന്ന് മണ്ടി. കക്ഷി എന്റെ ബ്ലോഗിൽ പ്രതിസന്ദർശനം നടത്തിയിരുന്നെങ്കിൽ തന്നെ എന്നെ തിരിച്ചറിയാൻ വഴിയില്ല.
കാരണം ഇനിഷ്യലുകൾ മാത്രം സീറോവാട്ട് ബൾബുകൾപോലെ തെളിയിച്ചിട്ട് ബാക്കിയെല്ലാം ഇരുട്ടിൽ മുങി കിടക്കുന്ന ഒരു സത്രമാണ്
എന്റെ പ്രൊഫൈൽ.ഇരുട്ടിൽ നിന്ന്,ആളെ അറിയിക്കാതെ കൂടുതൽ സംവദിക്കുന്നത് ഒരു പറ്റിക്കലായിരിക്കുമെന്ന്കരുതി ഞാൻ
കൂടുതലൊന്നും കമന്റാനും പോയിട്ടില്ല.
അനു നിമിഷം പുതിയപുതിയ ബ്ലൊഗുകളുടെ ഇലകൾ വിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വന്മരം പോലെയാണ് ബൂലോകം.
തുടക്കത്തിൽ അതൊരു ശതപർണിയായിരുന്നെങ്കിൽ അധികം
വൈകാതെ അതു സഹസ്ര പർണിയായി.പിന്നെ ശതസഹസ്രപർണിയായി .
ഭാവിയിൽ അതിന്റെ ഇലകൾ ശതകോടിയാകും. ഇതിനിടയിൽ പല ഇലകളും കൊഴിഞ്ഞു കൊണ്ടിരിക്കും.
ഏതൊരിലയും പൊഴിഞ്ഞു വീഴുന്നത് ഒരു മർമ്മരത്തോടെയാണ്..ശ്രദ്ധിച്ചാൽ കേൾക്കാം...”സയോനാരാ...”
സുഹൃത്തുക്കളെ കാര്യങൾ ഇങനെ പറഞ്ഞുതുടങിയാൽ ഞാൻ ഈ പോസ്റ്റിൽ പറയാൻ ഉദ്ദേശിച്ച പ്രധാനകാര്യം പറയാതെ
നിർത്തേണ്ടി വരും .അതുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കാം..
ചില വ്യക്തിപരമാ‍യ കാരണങളാൽ ഞാൻ തത്കാ‍ലം“ സ്വപനാടനം“ എന്ന ബ്ലോഗ് അടച്ചു പൂട്ടുകയാണ്.
പക്ഷെ ഇത് ശാശ്വതമായ ഒരു വിട പറച്ചിൽ ആയി എടുക്കരുത്..കാരണം ഭൂമിയിൽ നിന്നു പോലും നമുക്ക്
ശാശ്വതമായി വിട പറയുവാൻ കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
അതുകൊണ്ട് ...തത്കാലം ...തത്കാലത്തേക്കു മാത്രം ......
സയനോരാ........

14 അഭിപ്രായങ്ങൾ:

VEERU പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

ഒടക്കാന്‍ തേങ്ങയില്ല...ഒരിക്കല്‍ ഞാനെന്റെ പേഴ്സണല്‍ ബ്ലോഗില്‍ നിന്നു ഗുഡ് ബൈ പറഞ്ഞ് മലയാളറത്തില്‍ മാത്രമുള്ള എഴുത്തില്‍ ചേക്കേറി..പക്ഷെ അധികകാലം അങ്ങിനെ വിട്ടു നില്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്‍ടു തന്നെ തിരിച്ചു പോയി...ഇപ്പൊ രണ്‍ടും നടക്കുന്നു..

കെ.കെ.എസിനും അധികകാലം അങ്ങിനെ വിട്ടു നില്‍ക്കാനാവില്ല എന്ന ഉറപ്പില്‍...സയനോരാ...

അരുണ്‍ കായംകുളം പറഞ്ഞു...

"കായംകുളംവഴി ട്രെയിനില്‍ പോകുമ്പോള്‍ സ്റ്റെഷനില്‍ ഇപ്പോള്‍ തമാശപൊട്ടിക്കും എന്ന മുഖഭാവത്തോടെ നില്‍ക്കുന്ന ഒരു മുഖം ഞാന്‍ തിരയും.കാണുകയാണെങ്കില്‍ കൈ വീശും “ഹായ് ...അരുണ്‍” പക്ഷെ അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ തുടങിയിട്ടുണ്ടാ‍യിരിക്കും"

ഇല്ല സുഹൃത്തേ, അങ്ങനെ ഒരു ട്രെയിനിനും നമ്മുടെ ഈ സൌഹൃദത്തെ പെട്ടന്ന് കണ്ടില്ലന്ന് നടിക്കാനാകില്ല.താല്‍ക്കലിക ഇടവേളയ്ക്ക് ശേഷം പെട്ടന്ന് തിരിച്ച് വരിക..
ഞങ്ങള്‍ കാത്തിരിക്കുന്നു.

ശ്രീഇടമൺ പറഞ്ഞു...

അതേ...
താല്‍ക്കലിക ഇടവേളയ്ക്ക് ശേഷം പെട്ടന്ന് തിരിച്ച് വരിക..
ഞങ്ങള്‍ കാത്തിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

മുമ്പൊരിക്കല്‍ "ഷബാഷ്" എന്ന കവിതയ്ക്ക് ഞാനെഴുതിയ കമന്‍റിനെ മോഡറേഷന്‍ ചെയ്ത് കളഞ്ഞതിനാല്‍ പിന്നെ ഈ വഴി വന്നില്ല.
മറ്റു പല ബ്ലോഗുകളിലും അഭിപ്രായമെഴുതാന്‍ തുടങ്ങുമ്പോള്‍ ഈ അനുഭവമെന്നെ പിന്നോട്ട് വലിച്ചിട്ടുണ്ട്. ഈ വരികളുടെ ഗതിയും എന്താവുമെന്ന് അറിയില്ല. എങ്കിലും ഞാനും താങ്കളെ തിരിച്ചുവിളിക്കുന്നു.
സ്നേഹത്തോടെ..

ശ്രീ പറഞ്ഞു...

പെട്ടെന്ന് തിരിച്ചു വരാന്‍ കഴിയട്ടെ

ബൈജു (Baiju) പറഞ്ഞു...

ഇടവേളകള്‍ ചിലപ്പോള്‍ നല്ലതാണ്...അധികം വൈകാതെ ബ്ലോഗിങ് തുടരുമെന്നു കരുതുന്നു....
പുതിയ അനുഭവങ്ങളുമായ് വീണ്ടും വരിക.
ആശംസകള്‍...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

വീരൂന്‍റെ ബ്ളോഗ്ഗില്‌ കമന്‍റ്‍ കണ്ട്‌ ഇവിടേക്ക്‌ ഓടിവന്നതാണ്‌ സത്യം പറഞ്ഞാ ഞാനിത്‌ ഒരു അഞ്ചാമത്തെ തവണയാണ്‌ വന്നു നോക്കുന്നത്‌...മാഷേ വരിക വേഗം പൂര്‍ണ്ണ ആരോഗ്യവാനായി...പുതിയ പോസ്റ്റ്‌ വേഗം ഇടുക നമ്മുക്ക്‌ വഴക്കു കൂടേണ്ടെ..... !!!???

VEERU പറഞ്ഞു...

വരിക വരിക വേഗം..!!

VEERU പറഞ്ഞു...

വരാന്നു പറഞ്ഞിട്ട്....
ചേട്ടൻ വരാതിരിക്കരുതേ....
വരാതിരുന്നാലോ ഞങ്ങടെ ...
പരാതി തീരൂലാ.......

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

യാത്ര പറയല്‍
തിരിച്ചുവരവ്‌...
ബൂലോഗത്തില്‍ ഏറ്റവും
വെറുക്കപ്പെടുന്ന രണ്ടുവാക്കുകളാണത്‌....
സയനോര
എന്ന തലക്കെട്ടും
അതിനോടനുബന്ധിച്ച്‌ എഴുതിയിട്ടതും
വായിച്ചു.

hshshshs പറഞ്ഞു...

ങ്ങടെ എഴുത്തു കുറച്ചൊക്കെ ബായിച്ച്ട്ടാ..ജോറാണല്ലോ..തെന്താ പറ്റീത്?ങ്ങ ബെല്യ തെരക്കൊള്ള ആളല്ലെങ്കിൽ നിർമന്തിക്കണില്ലാട്ടാ..ഇല്ലേച്ചാ ഒന്നങ്ങട്ട് പെരുപ്പിക്കെന്നേയ് !!!(ങ്ങടെ കമന്റിനു ഞാൻ ഞമ്മടെ പോസ്റ്റിലിട്ട മറുകമന്റ് ബെറും തമാശ്യാട്ടാ..ബായിച്ചില്ലേ?)

bilatthipattanam പറഞ്ഞു...

ഈ ബുലോഗത്ത് സ്വപ്നാടനാം നടത്താൻ ധാരാളം ഇടം കെടുക്കുന്നുണ്ട്..കേട്ടൊ..
ഇനി എന്നു മടങ്ങിവരണമെന്ന് ചിന്തിച്ചാൽ മതി.

nalini പറഞ്ഞു...

ഹായ് സുഹൃത്തേ,
എന്റെ പേരിൽ സ്വന്തമായൊരു ബ്ലോഗ് തുടങ്ങുന്നതിനു മുൻപേ ഞാനിവിടൊക്കെ തന്നെ ഉണ്ടായിരുന്നു.. വെറുമൊരു ശ്രോതാവായി മാത്രം !! എല്ലാം കണ്ടും കേട്ടും !! വായിച്ചു തള്ളിയ അനേകം ബ്ലോഗുകളിൽ ശ്രദ്ധയാകർഷിച്ചതിലൊന്ന് താങ്കളുടേതും !!
വിടപറയും പോസ്റ്റിൽ താങ്കൾ പറഞ്ഞ ഒരു വലിയ യാഥാർത്ഥ്യവും മനസ്സിലാ‍യി !! ഒരു പരിധി വരെ ഈ ബൂലോകം ‘പരസ്പരം പുറം ചൊറിയലിൽ’ മാത്രമാണു നിലനിൽക്കുന്നതെന്നും കാന്തികപ്രഭാവമുള്ള അപൂർവ്വം ചില രചനകൾക്കു മാത്രമേ വായനക്കാരെ ആകർഷിക്കാൻ കഴിയൂവെന്നും താങ്കൾ പറഞ്ഞതെത്ര സത്യം !! പക്ഷേ ഒരു സത്യം കൂടി ഞാൻ പറയാം കയ്യിൽ അത്യപൂർവ്വയിനം വിത്തുകളും വിളവിറക്കാൻ ഫലഭൂയിഷ്ടമായ മണ്ണും ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല.!! കാലവും കാലാവസ്ഥയും അറിഞ്ഞു വിത്തെറിയുക..!! കൃഷിയിടത്തിനു ചുറ്റും വേലി കെട്ടുക..‘കണ്ണുപറ്റൽ’ ഒരന്ധവിശ്വാസമാണെങ്കിലും നാടോടുമ്പോൾ നടുവെ എന്നു മാത്രം കരുതി ഒരു നോക്കു കുത്തി വിളയിടത്തിൽ നാട്ടുക !!
പിന്നെ ..പിന്നെ ..എന്റെയീ അഭിപ്രായത്തിനെ
കമന്റ് മോഡറേഷന്റെ കടമ്പ കടക്കാൻ അനുവദിക്കുന്നതിനു മുൻപേ എന്റെ ബ്ലോഗിൽ വന്നു എന്റെ ആദ്യ കഥ വായിച്ചു വെറുതേയൊന്നു ഞെട്ടുക..!! ഹ ഹ ഹ !!!