കവിതയും ഭ്രാന്തും കുമ്മിയടിച്ച്കളിക്കുന്ന കാമുകഹൃദയത്തിന്റെ വിഹ്വലതകൾ
ദിനസരിയുടെ വെൺ താളുകളിൽ നോൺസെൻസ് വരികളായി വാർന്നു വീഴുന്ന
“അനുരാഗത്തിന്റെ ദിനങൾ“ കടന്ന് പൊയ്കൊണ്ടിരുന്നു..
ജിജി അസാമാന്യബുദ്ധിമതിയാണെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി.
അവൾക്ക് താത്പര്യമില്ലാത്തവിഷയങൾ ഈ ലോകത്ത് അധികമൊന്നുമില്ലായിരുന്നു.
വായന അവൾക്ക് ഒരു പാഷൻ തന്നെയായിരുന്നു.പ്രത്യേകിച്ചും ഇംഗ്ലീഷ് പുസ്ത്കങൾ.
സ്പർശമണികൊണ്ടുള്ള ഒരു സ്പർശം പോലെ അവളുമായുള്ളസംസർഗ്ഗം എന്നെയും
ഒരു അക്ഷരപ്രേമിയാക്കി.
ടൌണിലെ റസ്റ്റോറന്റിൽ നുണയപെടാതെ ഉരുകിയൊലിക്കുന്ന ബട്ടർ സ്കോച്ചിനുമുന്നിൽ ഞങളുടെ സാഹിത്യ
ചർച്ചകൾ ജെയിൻ ഓസ്റ്റൻ മുതൽ ജുംബാലാഹിരി വരെ നീണ്ടു.. സന്ധ്യയോടെ യാത്രപറഞ്ഞ് പിരിഞ്ഞാലും
എസ് എം എസിലൂടെ ഞങൾ സംവദിച്ചുകൊണ്ടിരുന്നു.. ഡിഡിഡിറ്റ് ഡാഡാ. എന്നത് കാതിനിമ്പമുള്ള
ഒരു പ്രണയസംഗീതം തന്നെയായിരുന്നു ..കാരണം ജിജിയല്ലാതെ മറ്റൊരാളും എനിക്ക് ആനാളുകളിൽ
sms കൾ അയച്ചിരുന്നില്ല. പിന്നെ മറ്റു sms കളും വരാൻ തുടങിയപ്പോൾ .“.ഡിഡിഡിറ്റ്..“ എന്നത് ജിജിക്കുമാത്രം വേണ്ടിയുള്ള
മെസ്സേജ് ടോൺ ആക്കി സെറ്റ് ചെയ്തു വച്ചു..
ഷെയർ മാർക്കറ്റിന്റെ ബാലപാഠങൾ എന്നിൽ നിന്ന് പഠിച്ചെടുത്ത ജിജി ആയിടെയായി ഷെയറുകൾ വിൽക്കൽ
വാങലുകളിൽ എന്നെ ഉപദേശിക്കാനും തുടങിയിരുന്നു..പലപ്പോഴും അവളുടെ ഇന്റ്യൂഷൻ (intuition ) ഊഹകച്ചവടത്തിൽ
എനിക്ക് വലിയ ലാഭങൾ സമ്പാദിച്ചു തന്നു..അതൊരു അവസരമായെടുത്ത് ഞാൻ പ്രത്യുപകാരമായി അവൾക്ക് വിലപിടിച്ച
പ്രണയസമ്മാനങൾ നൽകി.കാഷ് ആയും അല്ലാതെയും.
ഒടുവിൽ, കൊല്ലുന്നരാജാവിന് തിന്നുന്ന മന്ത്രി യെപോലെ താനെനിക്ക് നല്ലൊരുകൂട്ടായിരിക്കുമെന്ന് പറഞ്ഞ് ജീയോജിത്തിന്റെ
മുറ്റത്ത് നിൽക്കുന്ന വാകമരത്തിനു ചുവട്ടിൽ വച്ച് ഞാൻ ജിജിയുടെ മോതിരവിരലിൽ ഡയമണ്ട് പതിച്ച ഒരു വെഡ്ഡിംഗ് റിംഗ്
അണിയിക്കുന്നത് വരെയെത്തി കാര്യങൾ.(സത്യക്രിസ്ത്യാനിയാണ്. നല്ലകുട്ടിയാണ്. പൂത്തപണക്കാരാണ്
.വീട്ടിൽ ഞാൻ ഒരു സൂചനകൊടുത്തിരുന്നു.) അവൾ വലത്ത് കൈനീട്ടിയപ്പോൾ കഴുത്തിൽ നിന്നും മഞ്ഞപട്ട് ഷാൾ
പെട്ടെന്ന് താഴേക്ക് ഒഴുകി വീണു..അപ്പോൾ വലത്തെ ചുമലിൽ ഞാൻ വളരെ വ്യക്തമായി കണ്ടു.ഒരു ശംഖചക്രത്തിനു താഴെ
പച്ചകുത്തിയിരിക്കുന്ന “ഓം’ എന്ന അക്ഷരം.ജെയിൻ ഓസ്റ്റന്റെ പ്രണയ നോവൽ വായിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്
ഒരു അപസർപ്പക കഥയുടെ ഏട് മറിഞ്ഞുവന്നതു പോലെ ഞാൻ പെട്ടെന്നു പകച്ചു.എന്റെ മനസ്സ് വായിച്ച അവൾ പറഞ്ഞു
കോളേജിൽ പഠിക്കുമ്പോഴത്തെ ഒരു കുസൃതി...ടാറ്റൂയിങ് ആയിടെ ഹൈസൊസൈറ്റിയിൽ ഫാഷനായി വരികയാണെന്നും
അവൾ എന്നെ ബോധ്യപെടുത്തി(.എന്നെ സംബന്ധിച്ചിടത്തോളം പച്ചകുത്ത് ഒരു നാടോടിത്തത്തിന്റെ സിംബൾ ആയിരുന്നു
പണ്ട് വീട്ടിൽ വന്നിരുന്ന കുറത്തിയേയാണ് ഞാൻ ഓർത്തത്). സത്യത്തിൽ അതൊരു കല്ലുകടിയായിരുന്നു.
കല്ലു കണ്ടാൽ കൈകോട്ട് വക്കണമെന്ന്
പഴമക്കാർ പറയും. പക്ഷെ അന്ധമായ പ്രണയം അതിന്ന് സമ്മതിക്കുമോ?കല്ലല്ല,കാരിരുമ്പിനു മുന്നിലും വായ്തല
മടക്കുന്ന ഒന്നല്ല അത്..
ഞങൾ ഒരു മിച്ചിരുന്ന് ഭാവിയെ കുറിച്ചുള്ള ചില പ്ലാനുകൾ ഉണ്ടാക്കി.
പിറ്റെന്നു തന്നെ ജിയോജിത്തിന്റെ ഓഫീസ് കൌണ്ടറിൽ നിന്ന് അതു വരേയുള്ള സമ്പാദ്യമെല്ലാം
പിൻ വലിക്കാനുള്ള തീരുമാനമായി.ഒഫീഷ്യൽ എൻ ഗേജ് മെന്റിനു മുന്ന് ഒരു കാർ അത്യാവശ്യമാണെന്ന് അവൾ എന്നോട്
പറഞ്ഞിരുന്നു.അതിന് അഡ്വാൻസ് കൊടുക്കുവാനാണ് പണം. പിറ്റെന്ന് ഒരു മിച്ച് പണമെണ്ണിതിട്ടപെടുത്തുമ്പോൾ
. അങ്കം ജയിച്ച് വന്ന ചേകവർക്ക് ചേകവത്തി വിജയതിലകം ചാർത്തുന്നതു പോലെ അവൾ എനിക്കൊരു
തിളക്കമുള്ള കടാക്ഷം സമ്മാനിച്ചു. അപ്പോൾ എനിക്കു തോന്നിയ അഭിമാനം...
ഞങൾ നേരെ പോയത് റസ്റ്റോറന്റിലേക്കാണ്.കാർവാങുന്നതിന്റെ ഒരു ചെറിയട്രീറ്റ് .ചിക്കൺപിസ്സയും ഗോബിമഞ്ജൂരിയും
ഓർഡർ ചെയ്ത് ഞങൾ കാത്തിരുന്നു. ഇടക്ക് കയ്യിലെ ബാഗ് അവളെ ഏല്പിച്ച് ഞാൻ ഒന്നു ബാത്തുറൂമിൽ പോയി
തിരിച്ച് വന്നപ്പോൾ ജിജി ഇരുന്നിരുന്നസീറ്റ് ശൂന്യമായിരുന്നു..അപ്പോൾ എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു
അതിന്റെ വെളിച്ചത്തിൽ അവളുടെ വലത്തു ചുമലിലെ ശംഖചക്രവും ഓം എന്ന അക്ഷരവും ഒരു നിമിഷം വീണ്ടും എന്റെ
മുന്നിൽ ജ്വലിച്ചു. ഞാന്‍ അത്രയേ ഓർക്കുന്നുള്ളൂ. ഞാൻ കുഴഞ്ഞ് വീണെന്നും ചുഴലിദീനക്കാരനെ പോലെ കൈകാലിട്ടടിച്ചെന്നും
പിന്നീട് ഹൊസ്പിറ്റലിൽ വച്ചാണ് അറിഞ്ഞത്.ചിക്കൻ ഗുനിയയും ചിക്കൻപോക്സും ഒരു മിച്ച് വന്നതുപോലെ ഞാൻ
ആശുപത്രി കിടക്കയിൽ തളർന്നുകിടന്നു. പണം പൊയ്പോയതിലായിരുന്നില്ല എന്റെ ദു:ഖം ഒരു പളുങ്കു പാത്രം പോലെ
ഉടഞ്ഞുപോയ എന്റെ പകൽകിനാവിനെ ഓർത്താണ് ഞാൻ വേദനിച്ചത്.മോഷ്ടിച്ചെടുത്ത പണവുമായി തിരക്കേറിയ
ട്രാഫിക്കിലൂടെ തന്റെ കൈനറ്റിക് ഹോണ്ടയിൽ അപകടകരമായ വേഗത്തിൽ ജിജി പാഞ്ഞുകൊണ്ടിരിക്കുന്ന
ദൃശ്യം എന്റെ കണ്മുന്നിൽ ഇടക്കിടക്ക് തെളിഞ്ഞു കൊണ്ടിരുന്നു.അവളുടെ ചുരുൾ മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ടു.
അപ്പോഴൊക്കെ അവളെ അപകടങളിൽ നിന്ന് കാത്തുകൊള്ളണമെന്ന്
ഞാൻ ദൈവത്തോട് പ്രാർഥിച്ചു..ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാൻ ഒരു പ്രണയകുറുമ്പ് സമ്മാനിച്ച് എന്റെ ജീവിതത്തിൽ നിന്ന്
ഇറങി ഓടിയ അവളെ പെട്ടൊന്നൊന്നും മറക്കാൻ ആവുമായിരുന്നില്ല.കാരണം എല്ലാവിശേഷഅവസരങളിലും പിന്നെയും
എന്റെ മൊബൈൽ നഷ്ട പ്രണയത്തിന്റെ സ്വരത്തിൽ ശബ്ദിച്ചു:സ്ക്രിനിൽ ആശംസകൾ തെളിഞ്ഞു.
ഹാപ്പി ക്രിസ്മസ്.... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ.......ബെസ്റ്റ് വിഷസ്...പക്ഷെ തിരിച്ച് വിളിക്കാൻ ശ്രമിച്ചപ്പോഴൊന്നും
പ്രതികരണമുണ്ടായില്ല...
രണ്ട് വർഷത്തോളം ഇത് തുടർന്നു.അവസാനം അവളുടെ മെസ്സേജ് വന്നത് ഒരു ദു:ഖവെള്ളിയാഴ്ചയാണ്.
അത് വാക്കുകളില്ലാത്ത ഒരു ചിത്രമായിരുന്നു.നിറഞ്ഞൊഴുകുന്ന രണ്ട് നീല കണ്ണുകൾ.. അതിൽ പിന്നെ ആ കമ്മ്യൂണിക്കേഷൻ നിലച്ചു. .
വർഷങൾക്ക് ശേഷം
പാലക്കാരി ഡെയ്സിയുമായുള്ള എന്റെ വിവാഹത്തിന് രണ്ട് നാൾ മുൻപ് എനിക്ക് തപാലിൽ ഒരു പാഴ്സൽ വന്നു.
അതിൽ ഒരു കവറും ഒരു ചെറിയ സമ്മാനപെട്ടിയുമായിരുന്നു.പെട്ടിയിൽ ഒരു ഡയമണ്ട് റിംഗ് !!.വർഷങൾക്ക്
മുൻപ് ഞാൻ ജിജിയുടെ വിരലിൽ അണിയിച്ച അതേ മോതിരം.കവർ തുറന്നപ്പോൾ വീണ്ടും ചുഴലിദീനത്തിന്റെ അറ്റാക്ക്
ഉണ്ടാകുമോയൊന്ന് ഞാൻ സംശയിച്ചു.അതിൽ പത്ത് ലക്ഷത്തിന്റെ ഒരു ഡ്രാഫ്റ്റായിരുന്നു.അന്നു നഷടപെട്ട പണത്തിന്റെ
അഞ്ചിരട്ടി.!! ഫ്രം അഡ്രസ്സ് നോക്കിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്:
മാളവിക(ജിജി തോംസൺ)
സെൻ ട്രൽ ജയിൽ
മലേഷ്യ.. പിന്നെ ഒരു കോണിലായി പച്ചനിറമുള്ള മഷികൊണ്ട് വരച്ച് ഒരു ശംഖചക്രവും ഓം എന്ന അക്ഷരവും....!!
(ജയിലിൽ നിന്നെതെങിനെ സാധിച്ചു എന്ന് വായനക്കാരെ പോലെ എനിക്കും സംശയമുണ്ട്. പക്ഷെ അവിശ്വസനീയ മായ
ഒരു സത്യത്തിനെ വിശ്വസനീയമായ നുണയാക്കി മാറ്റേണ്ട കാര്യം എനിക്കില്ല.സത്യം സത്യമായി പറയുവാൻ ഇഷ്ടപെടുന്ന ഒരു
എഴുത്തുകാരൻ ആണ് ഞാൻ )
(തീർന്നു)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
sathyam parayalo...valare ishtapettu...nannayittundu.. oru duruhatha, santhosham, dukham ithyaadi sammisramaaya ending kalakki...very very nice ...really.
y did u erase " koottam thettiyavarkku " ???
It was a nice one ...!!!
"kanmathilkkanam manassilekkaavahicha kavitha !!" Is that b'coz of my comment?? that was a comment from the bottom of my heart ,a heart always beats to the rythm of 'pankaj' bhai's melodies
your first comment was not readable due to the font problem.എഴുത്തിന്റെ നിലവാരം കുറയുന്നു എന്ന് തോന്നിയതു കൊണ്ടാണ് കവിത ഡെലീറ്റ് ചെയ്തത്..
“കാല പഴക്കം ചെന്ന കന്മതിലുകളുടെ മൌനം കടം വാങുന്നതാണ് നല്ലതെന്നു തോന്നി- തത്കാലത്തേക്കെങ്കിലും.....
ബോസ്സ് വായിച്ചെടുക്കാന്‍ വലിയ വിഷമം.വരികള്‍ക്ക് കുഴപ്പമില്ല, അപ്പിയറന്സ്സ്.
എന്താണൊ എന്തോ?
അതോ ഇനി എനിക്കാണോ കുഴപ്പം?
അരുൺ,ഒരു ഐ സ്പെഷ്യലിസ്റ്റിനെ കണ്ട്
“ഒഫ്താൽമിയ അൽകുൽത്ത “എന്ന നേത്രരോഗം ഉറപ്പ് വരുത്തുമല്ലോ അല്ലെ.
രസകരമായി വായിച്ചു തീര്‍ത്തു..!
അവസാനം സിദ്ദിഖ്-ലാല്‍ പടത്തിലെ പോലെ എമണ്ടന്‍ സ്വത്തിന് അവകാശിയാവുകയും ചെയ്തു!
എനിക്ക് സമാധാനമായി!
(കഥയില്‍ ചോദ്യമില്ല എന്നല്ലേ? അതോണ്ട് നോ ചോദ്യംസ്!)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ