2009, ഫെബ്രുവരി 11, ബുധനാഴ്ച
അധമ പദങൾ..
സാഹിത്യനായകർ നയിച്ച
സാംസ്കാരികജാഥയിൽ പങ്കെടുത്ത്
ചേരിയോരം കിടക്കുന്നകുറുക്കുവഴിയിലൂടെ
വീട്ടിലേക്ക് നടക്കുമ്പോഴാണ് ,
ഏതൊവഴിപോക്കന്റെ കുഴഞ്ഞനാവിൽ
നിന്നു വഴുതി വീണ് കുപ്പതൊട്ടിയിൽ
പതുങിയിരിക്കുകയായിരുന്ന അവരെന്റെ മുമ്പിൽ
വന്നത്,മുഷിഞ്ഞും മെലിഞ്ഞും അനാഥരെ
പോലെയിരിക്കുന്ന ആവാക് രൂപികൾ...
‘ആദ്യാക്ഷരം പിശകി അധമരായ
സാത്വികപദങളാണു ഞങൾ..’
ഒരുവിചാരണക്കെന്നപോലെ
എന്റെ വഴിതടഞ്ഞ് കൊണ്ട് അവർപറഞ്ഞു...
“അല്പം അച്ചടി മഷിപുരട്ടിതന്ന്
അയിത്തമകറ്റണമെന്നതാണ്
ഞങളുടെ ആവശ്യം..“
പൂർവ്വാശ്രമത്തിൽ ഞാൻ‘ സ്നേഹ‘മായിരുന്നു.’
അവരിലൊരാൾ തുടർന്നു..
ഞാനോ ‘നന്ദിനിറഞ്ഞൊരുവിധേയത്വ‘വും
മറ്റെയാൾ മൊഴിഞ്ഞു..
"മതിമതി.."തന്റെ ചരിത്രം പറയാൻ തുടങിയ
മൂന്നാമനെ തടഞ്ഞു കൊണ്ട്ഞാൻ പറഞ്ഞു..
സുബോധത്തിന്റെ പടിക്കുപുറത്ത് തന്നെ യാണ്
എന്നും നിങടെസ്ഥാനം...അധമവികാരങളുടെ അഴുക്കുചാലിൽ
പുളച്ചുകൊണ്ടിരിക്കുക എന്നതാണ് നിങളുടെ വിധി...
എങ്കിലും നിങളെ കുറിച്ചെന്തെങ്കിലും
ഞാനെഴുതാം..
പെരുവഴിയിലെ പാഴിരുളിൽ വച്ചു കൊടുത്തവാക്കാണ്
അതുകൊണ്ടമാത്രമാണീ കുറിപ്പ്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
വാക്കൊന്നും തന്നിട്ടില്ല.. പക്ഷെ ഞാന്‍ പറയും ... ഇഷ്ടപ്പെട്ടൂന്ന്...
ചിലരെന്നും അധമര്‍ ആയിരുന്നു . നമ്മള് ചാര്‍ത്തികൊടുത്ത വിശേഷണം .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ