2009, മേയ് 29, വെള്ളിയാഴ്‌ച

വൃത്തവിചാരം..

നേർ വരിയിലൂടെയുള്ള ഒരു പദചലനമാണീ
ജീവിതമെന്നേ ആദ്യം നിനച്ചുഞാൻ..
എന്റെ സ്ഥാനം,എനിക്കൂപിൻപിലുള്ളവർക്ക് മുൻപേയെന്നും
മുന്നിലുള്ളവർക്കു വളരെ പുറകെയെന്നും
സ്വയം അടയാളപെടുത്തുകയും ചെയ്തു.
ആദ്യത്തെ കൂട്ടരോട് അനുതാപവും രണ്ടാമത്തെ കൂട്ടരോട് അസൂയയും
എന്റെ സ്ഥായീഭാവങളാ‍യി...
മുൻപോട്ടുള്ള ഒരോകുതിപ്പിനും കാൽ പുറകോട്ട് മടക്കേണ്ടി വരുന്നൂ
എന്നതായിരുന്നു എന്റെ ആദ്യത്തെ ദാർശനിക ദു:ഖം.
അരുണാഭമായ ഉദയാസ്തമയങളും
അഞ്ജനംചാലിച്ച അമാവാസിയിൽ അലസമൊഴുകുന്ന
ആകാശ ഗംഗയും
പൊൻ വെളിച്ച മിറ്റുവീഴുന്ന പൌർണ്ണമികളും
അനല്പമായ കൌതുകത്തോടെയാണ് ഞാൻ നോക്കി കണ്ടത്.
സൃഷ്ടിയുടെ , ഒരു വൃത്തകേന്ദ്രത്തിൽ കൃത്യമായി
അസ്ത്രമെയ്തുകൊള്ളിക്കുന്നകൃത
കൃത്യത എന്റെ നിതാന്തവിസ്മയമായി..
വൈകാതെ വരിയുടെ വക്രത എനിക്കുമനസ്സിലായി..
വഴിയോരകാഴ്ചകൾ ആവർത്തിക്കാൻ തുടങിയപ്പോൾ
ആ വക്രത ഒരു വൃത്തമാകുന്നതും ഞാനറിഞ്ഞു.
വൃത്തത്തിലെ മുൻപിൻ ഇല്ലാത്ത ഒരു ബിന്ദു മാത്രമായി ഞാൻ
അസ്ത്രമെയ്തതിനു ശേഷം അതിനെ കേന്ദ്രമാക്കി
വൃത്തം വരക്കുന്നസൂത്രവും ഞാൻ മനസ്സിലാക്കി
അപ്പോൾ,സൃഷ്ടികർത്താവ് അപ്രത്യക്ഷനാവുകയും
എന്റെ വിസ്മയങൾക്ക് വിരാമ ചിഹ്നം വീഴുകയും ചെയ്തു.
കൌതുകങളെല്ലാമൊതുങിയപ്പോൾ ജീവിക്കുവാൻ
ഒരു കാരണം തിരയുകയാണ് ഞാൻ...

6 അഭിപ്രായങ്ങൾ:

കല്യാണിക്കുട്ടി പറഞ്ഞു...

very nice..............

VEERU പറഞ്ഞു...

എന്റെ വിസ്മയങൾക്ക് വിരാമ ചിഹ്നം വീഴുകയും ചെയ്തു...ithu daivathodulla vellu vili...in short "AHANKAARAM" !!!

കെ.കെ.എസ് പറഞ്ഞു...

കല്ലും മുള്ളും ചവിട്ടി ശബരിമലയിൽ ചെന്നപ്പോൾ
അവിടെ അമ്പലനടയിൽ എഴുതി വച്ചിരിക്കുന്നു.”
തദ് ത്വം അസീ.“ അദ്വൈതം അഹങ്കാരമാണെങ്കിൽ ....

VEERU പറഞ്ഞു...

kallum mullum chavutti avide ethiyathu kondaanu "thathwamasi" !!

VEERU പറഞ്ഞു...

Dear KKS,
ningale konedithezhuthichathum avante leelayallaathe mattonnumallaa...
ningal ethramanoharamaayezhuthunnu...ningalekkaal naaliratti budhiyundaayittum ennikkathinu kazhiyaathathinte pinnilum aa vismayam thanne...orikkalum viraamam veezhaatha vismayam..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ജീവിക്കാനൊരു കാരണം തിരയുക..!!
ചിന്തകള്‍ കൊള്ളാം...