2009, മേയ് 31, ഞായറാഴ്‌ച

സെമിത്തേരിയിലെ ബോഗൻ വില്ല (മാധവികുട്ടിക്ക്..)

മാധവികുട്ടിയുടെ ഒരു ചെറുകഥ അടുത്തകാലത്ത് വായിച്ചത് ഓർക്കുന്നു.
ഇതിൽ, കഥാകാരി തിരക്കുപിടിച്ച പട്ടണത്തിൽ ആരെയോതിരഞ്ഞു നടക്കുകയാണ്.
വെയിലുകൊണ്ടും ,ചില കടകളിൽ കയറി അയ്യാളെ കുറിച്ച് തിരക്കിയുമൊക്കെ അവർ
അയ്യാൾക്കു വേണ്ടി അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.ഒടുവിൽ അവരെ
പരിചയമുള്ള ഒരു പുസ്തക പ്രസാധകൻ തന്റെ പുസ്തകശാലയിലേക്ക് വിളിച്ചിരുത്തുന്നു
ശീതളപാനീയങളും ഇഷ്ട പുസ്തകങളും സൽക്കരിച്ച ശേഷം അയ്യാൾ വിവരങ്ങൾ ആരായുന്നു.
‘ബാബു എന്നു പേരുള്ള ഒരു വാടകകൊലയാളിയെ ആണ് താൻ അന്വേഷിച്ച് നടക്കുന്നതെന്ന്
അവർ അയ്യാളൊട് തുറന്നു പറയുന്നു.
“ആരാണ് മാഡത്തിന്റെ ശത്രു ‘’ എന്ന അയ്യാളുടെ ശബ്ദംതാഴ്ത്തിയുള്ള ചോദ്യത്തിന്
“ഞാൻ തന്നെയാണ് എന്റെ ശത്രു ‘ എന്ന് അവരുടെ മറുപടി.!
അവസാനം തന്റെ ദൌത്യം നിർവ്വഹിക്കുവാൻ പൂനെയിലെ ജഹാംഗീർ ഹോസ്പിറ്റലിന്റെ,,
പാതിരാവിൽ തണുത്തു നിശ്ബ്ദമായ ഇടനാഴികളിലൂടെ അവൻ പതുങി പതുങി എത്തുക തന്നെ ചെയ്തു!!
ശരീരമെന്ന സങ്കുചിതത്വത്തിന്റെ വീട്ടുതടങ്കലിൽ നിന്ന് മോചിക്കപെട്ട് അവർ ഈദിവ്യപ്രപഞ്ചമാകെ
വീടായി സ്വീകരിച്ചിരിക്കുന്നു.
“എന്റെ കഥ’ എന്നപുസ്തകത്തിൽ ‘സിമിത്തേരിയിലെ ബോഗൻ വില്ല” എന്ന അധ്യായത്തിൽ
അവർ എഴുതിയിരുന്നു; പാർക്ക് സ്ട്രീറ്റിലെ ,ലോറൻസ് ഹോപ്പ് എന്ന കവയിത്രിയുടെ ഓർമ്മകൾ
നീലനിഴലായി ഓടികളിക്കുന്ന പൂപ്പൽ പച്ചവെൽ വെറ്റ് വിരിച്ച കല്ലറയെ പറ്റി.
“ആ ശവകല്ലറക്കു മുകളിൽ രാജ്ഞികളെ പോലെ സുന്ദരികളായ ബോഗൻ വില്ലകൾ പൂത്തുലഞ്ഞു നിന്നിരുന്നു
അവളുടെ ഒടുങാത്ത ജീവിതതൃഷണകൾ, ആ പൂവള്ളികളെ നിത്യനർത്തകരെ പോലെ ചാഞ്ചാടിച്ചു.”
തിരുവനന്ത പുരത്തെ പുരാതന മായ ഒരു പള്ളി പറമ്പിൽ എഴുത്തുകാരിക്ക് വേണ്ടി ഒരു സ്മാരകശില
ഉയരുമ്പോൾ ,,
അവസാനത്തെ ആരാധകനും അവർക്ക് അന്ത്യപ്രണാമമർപ്പിച്ച് മടങുമ്പോൾ , പാതിരാവിന്റെ നിശ്ശ്ബ്ദതയിൽ
അവരുടെ കബറിനുള്ളിൽ ഒരു നീലവെളിച്ചം പരക്കും .ലോകമുറങവെ ഒരു കാന്തവിളക്കിന്റെ തിരിനീട്ടി
തന്റെ പുതിയമുറിയിൽ അവർ വിശുദ്ധഗ്രന്ഥങളും,വാർദ്ധക്യം മൂലം വായിക്കാൻ വിട്ടു പോയ പുസ്തകങളും എടുത്ത്
വെച്ച് രാവായനക്കിരിക്കും..പിന്നീട് അവരുടെ ജീവിതതൃഷണകൾ ആ കുടീരത്തിനു മുകളിൽ അസംഖ്യം പൂക്കളായി
വിടരും ; നിത്യ നർത്തകരെ പോലെ ലോകത്തെ നോക്കി പുഞ്ചിരി പൊഴിച്ചു .കൊൻണ്ടേയിരിക്കും..
മരണം വിരാമമല്ല,അർദ്ധവിരാമം പോലുമല്ല.ജീവിതത്തിന്റെ നൈരന്തര്യത്തിൽ
അനതി വിദൂരമായ ഭാവിയിൽ അവർതൂലികവീണ്ടും കൈയിലേന്തുമായിരിക്കും
ബാക്കി വെച്ചത് എഴുതിതീർക്കാൻ...

10 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍.

VEERU പറഞ്ഞു...

Yes...a sad demise to the entire literature world...she was a writer who shocked the custodians of conventional values , she has been a dissenting but poignant voice of wounded womanhood against the value system of a male-dominated society.
Whether in her poems in English or highly appreciated short stories in malayalam 'madavikkutty' had sought to expose the hyprocrisies of a society living in a illussionary world of pseudo morality , oblivious of the stark realities around. Even then she never compromised with the aesthetics of medium,always succeeding in portraying characters and situations in a touching,lucid and charming style with great economy of words...

വശംവദൻ പറഞ്ഞു...

വളരെ നന്നായി എഴുതിയിരിക്കുന്നു.

പോസ്റ്റ് വായിച്ചപ്പോൾ ആ വേർപാടിന്റെ വേദനയുടെ ആഴം കൂടുന്നു.

പ്രിയ കഥാകാരിക്ക് ആദരാഞ്ജലികൾ

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍

VEERU പറഞ്ഞു...

I am very happy to hear that...never underestimate anybody ever...... We have done that mistake long back in "thekkum moola toddy shop" Remember that old guy who could identify representatives young generation !!!

VEERU പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
VEERU പറഞ്ഞു...

അതെ... സാഹിത്യ ലോകത്തിനു മുഴുവനും വേദനാജനകമാണീ വേര്പാട്..
യാഥാസ്ഥിതിക മൂല്യങ്ങളുടെ കാവലാളന്മാരെയോന്നടന്കം ഞെട്ടിച്ച എഴുത്തുകാരിയായിരുന്നു അവര്‍.
പുരുഷ മേധാവിത്വത്ത്തിലധിഷ്ടിതമായ സാമൂഹ്യ മൂല്യങ്ങള്‍ക്കെതിരെ മുറിവേറ്റ സ്ത്രീത്വത്തിന്റെ വേദനിപ്പിക്കുന്ന തിരസ്കാരത്തിന്റെ ശബ്ദം ..വിനിമയ മാധ്യമത്തിന്റെ സത്തയില്‍ നിന്നു വ്യതി ചലിക്കാതെ തന്നെ ,സ്പര്‍ശതയും മനോഹാരിതയും കൊണ്ടു സമ്പന്നമായ വാക്കുകളില്‍ വാര്‍ത്തെടുത്ത കഥാപാത്രങ്ങള്‍ ചുറ്റുമുള്ള യാഥാര്‍ത്യങ്ങളോട് മുഖം തിരിച്ച ഒരു കപട സമൂഹത്തിന്റെ മായിക ലോകം നമുക്കു മുന്‍പില്‍ പൊളിച്ചു കാട്ടി.

Seek My Face പറഞ്ഞു...

grtttt.....

Seek My Face പറഞ്ഞു...

nannayirikkunnu....

MP SASIDHARAN പറഞ്ഞു...

ആ കഥകള്‍ക്ക് മരണമില്ല