ലഹരി(കവിത)
വേദനയുടെ ഒരു പിടി കറുത്ത മുന്തിരികൾ
ഭാവനയുടെ ഇരു തുള്ളികൾ ചേർത്തു വാറ്റി
വെറുപ്പിൻ വീഞ്ഞാക്കി,
വാക്കിൻ വടിവൊത്ത പാനപാത്രങളിൽ
പകർന്നു വക്കുന്നൂ പതിതനാമൊരു കവി.......
മദ ഗന്ധം മണത്ത്,മുഴുക്കുടിയനൊരു
മധു വണ്ടായി പറന്നെത്തി ,
മിഴിനാവാലോരോ തുള്ളിയും നക്കിതോർത്തി,
ആ കെ തുടുത്ത് കണ്ണുകൾ പാതി കൂമ്പി
മൂർച് ഛിച്ചു വീഴുന്ന
വായനക്കാരന്റെ
വാക്കുകൾ വഴുക്കുന്നൂ..”ഷബാഷ്.!“
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
14 അഭിപ്രായങ്ങൾ:
വേദനയുടെ കറുത്ത മുന്തിരികള്‍ ഭാവനയില്‍ ചേര്‍ത്തു വാറ്റിയ കവിത വായിച്ച് സ്വന്തം ലഹരിയില്‍ മുക്കിയ സബാഷടിക്കുന്ന വായനക്കാരന് ഹൃദയമില്ലാത്തവനായിരിക്കും. "സമാനഹൃദയാ നിനക്കായ് ഞാന്‍ പാടുന്നേന്‍" എന്ന് സുഗതകുമാരി പാടിയത് തണ്റ്റെ ഹൃദയ വികാരങ്ങളെ അതേപടിയുള്ക്കൊള്ളുന്ന ഒരു വായനക്കാരന് ലോകത്തെവിടെയൊ ഉണ്ട്... ഭാവനയില്‍ മുക്കിയ നിങ്ങളൂടെ വേദനകള്‍ അതെ ഗ്രാവിറ്റിയോടെ ഉള്‍ക്കൊള്ളാന്‍ അവന് നിങ്ങള്‍ക്കായ് കാത്തിരിക്കുന്നുണ്ടാകും. എഴുതുക....എഴുതി എഴുതി മരിച്ചു വീഴുക.....അവന് നിങ്ങളെ വായിക്കും അവനെ സ്നേഹിക്കുക... ആയിരമായിരം ഭാവുകങ്ങള്‍.
..ഇന്ന് കൂടുതലും സംഭവിക്കുന്നത്..
ഒരിക്കല്‍ ഒരു കൂട്ടുകാരി ബ്ലോഗില്‍ അവസാനത്തെ പോസ്റ്റില്‍
വിട വാങ്ങുകയാണ് എന്നെഴുതിയപ്പോള്‍.
അതിനും വന്നു ചങ്ക് കലക്കുന്ന കമണ്റ്റ്...
നല്ല പോസ്റ്റ്..എന്ന്...!!
ഹൃദയത്തിലെ ചോരത്തുള്ളികള്‍ ഒപ്പിയെടുത്ത കൈലേസു കണ്ടവര്‍ ചോദിക്കും..
എന്തൊരു മനോഹരമായ ചിത്രമുള്ള തൂവാല...ഇതെവിടെ കിട്ടും...എന്ന്
സുഹൃത്തെ,സങ്കടഹൃദയനായ കവിയും സമാന ഹൃദയനായ വായനക്കാരനേയും തന്നെയായിരുന്നു കവിതയിൽ ഉദ്ദേശിച്ചത് ,(കവി വായനക്കാരൻ കൂടിയായതിനാൽ ഒരാളുടെ തന്നെ ദ്വന്ദഭാവമെന്ന്
മനസ്സിലാക്കിയാലും തെറ്റില്ലായിരുന്നു)...അല്ലെങ്കിൽ എങ്കിനെ ഒരാളുടെ വരിയിലെ ലഹരി അപരന്റെ വാക്കുകളെ പോലും ഉന്മത്തമാക്കും..എനിവേ ,ഇറ്റ് ഈസ് നോട്ട് യുവർ ഫോൾട്ട്.കവിതയെന്ന് ലേബൽ ചെയ്തിട്ടുണ്ടെങ്കിലും കവിതയെഴുതാനുള്ള ഒരാഗ്രഹം മാത്രമാണ് ഷബാഷ് എന്ന ഈ സൃഷ്ടിക്കു പിന്നിൽ
ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു...അതു ഒഴിവാക്കിയതാണൊ..?
ഷബാഷ് ഷബാഷ്!!
shabaaaaaaaaasssssssssshhhh.......!!!
വീരു ,അരുൺ ഇതിനെക്കാൾ നല്ലൊരഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നില്ല.(കാര്യമായിട്ടാണെങ്കിൽ)
ഹൻലല്ലത്ത് ,you too....
ഞാന്‍ കണ്ണുമടച്ചു കെ.കെ.എസ്സിനെ വായിച്ച് കമന്റടിച്ചു എന്നാണൊ ഹന്‍ല്ലലത്തു പറയുന്നത്...ഹൃദയത്തിലെ ചോരത്തുള്ളികള്‍ തുടച്ച കൈലേസ് കവിതയില്‍ ശരിയായി ആവിഷ്ക്കരിക്കപ്പെട്ടാല്‍ അത് വായിച്ച് നല്ല കൈലേസ്സ് എന്നു പറയുന്നവനെ പഴിക്കാന്‍ ഞാനുമുണ്ടാവും. ഒരു കവിതയ് പല വായനയില്‍ നൂറര്‍ഥങ്ങള്‍ ഉണ്ടാകുന്നതു നല്ലതു തന്നെ. പക്ഷെ ഇവിടെ സംഭവിച്ചത് ചിലപ്പോള്‍ എണ്റ്റെ സംവേദന ക്ഷമതയുടെ പ്രശനം കൊണ്ടുവന്ന തെറ്റാകാം.....എന്നാലും വായിക്കാതെ കണ്ണുമടച്ചു ഒരിടത്തും ഞാന്‍ കമണ്റ്റില്ലെന്ന് ഉറപ്പു തരുന്നു.
.....ഷബാഷ്......!
സന്തോഷ് ,നിങൾ റിസീവ് ചെയ്ത അതെ ഫ്രീക്വൻസിയിലാണ് ഹൻല്ലലത്തും ,കവിത മനസ്സിലാക്കിയിട്ടുള്ളത്. you too (et tu..)
ഞാൻ എഴുതിയതിന്റെ ബാക്കി misunderstood me. പിന്നെ,ഞാൻ മനസ്സിൽ ഷബാഷ് പറഞ്ഞിട്ടുള്ള കവികളാണ് നിങൾ രണ്ടുപേരും(ആത്മപ്രശംസയാണെന്നൊ മുഖസ്തുതിയാണെന്നോ
വിചാരിക്കരുതെ)
ബ്ലോഗ് സാഹിത്യത്തിനെ വ്യത്യസ്തമാക്കുന്നത്,വായനക്കാരനും എഴുത്തുകാരാനും തമ്മിലുള്ള നിരന്തര സംവാദമാണെന്ന് ഞാൻ കരുതുന്നു..
ഷബാഷ് ഞാനും നല്ല വീഞ്ഞ് :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ