ഇനിയും വരാമിവിടെ യാകാശനീലിമയിൽ
നീന്തുമൊരു നീർമുകിലായ് പിന്നെ-
വേനലിൻ ദാഹമാറ്റുന്ന വർഷമായ്
പെയ്തു വീഴാം..
തളിരിലകൺ തുറക്കാം-വെറുതെയൊരു
കുഞ്ഞുചെടിയായ് മുളച്ചു പൊന്താം..
മണ്ണിന്റെ യാർദ്രമാം അന്നമുണ്ടായിരം
ഇലകൾ നിവർത്തിയതിൽ വിണ്ണിൻ
പ്രസാദങളേറ്റുവാങാം..
വിങുന്ന ഹൃദയമൊരു പൂവായ് വിടർത്തിഞാൻ
വീണ്ടുമീവഴിയരുകിൽ കാത്തിരിക്കാം..
ചിറകാർന്നു പക്ഷിയായ് പാറിയെത്താം
ജാലകചില്ലയിൽ കൂടു കൂട്ടാം.
രാവുറങാതെ ഞാൻ പാട്ട് പാടാം
നീയുറങും വരെ കൂട്ടിരിക്കാം...
ഇനിയും വരാമിവിടെ യീഭൂമിതൻ
ഗന്ധങളേറ്റു വാങാൻ
ഇനിയുംവരാമിവിടെ യീകാറ്റിന്റെ
ഈണങളേറ്റുമൂളാൻ
ഇനിയും വരാമിവിടെയിപ്പൊഴീസന്ധ്യതൻ
ഇരുളും പഥങളിൽ യാത്രയാകാം..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
രാവുറങാതെ ഞാൻ പാട്ട് പാടാം
നീയുറങും വരെ കൂട്ടിരിക്കാം...
ഇഷ്ടമായി വരികൾ :)
ഇനിയും വരാമിവിടെ യാകാശനീലിമയിൽ
നീന്തുമൊരു നീർമുകിലായ് പിന്നെ-
വേനലിൻ ദാഹമാറ്റുന്ന വർഷമായ്
പെയ്തു വീഴാം..
ഇനിയും വരാമിവിടെയിപ്പൊഴീസന്ധ്യതൻ
ഇരുളും പഥങളിൽ യാത്രയാകാം..
നീലിമയും സന്ധ്യതന്‍ ഇരുളും.എന്തായാലും ഇനിയും വരാം
thanks Lakshmi,Arun..
പിന്നെ വരികളിലരുൺ വൈരുദ്ധ്യമെന്തോതെറ്റിദ്ധരിച്ചിരിക്കുന്നെന്നു
തോന്നുന്നു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ