കാലമെനിക്ക് നേരെയെറിഞ്ഞ പരീക്ഷണത്തിന്റെ പന്തുകൾ
ചിലതു, തട്ടിതടുത്തിട്ട് കുറ്റി തെറിക്കാതെ കാത്തും
പലതും അടിച്ചു പറത്തി അതിരു കടത്തി
നേട്ടങളുടെ സ്കോർ കൂട്ടിയും..
ഒടുവിലൊന്നിൽ നിന്ന് അതിസമർഥമായ് ഒഴിഞ്ഞ്
നെടുതാമൊരു നിശ്വാസമുതിർത്തും..,
കളികളത്തിൽ കളി മുറുകുമ്പോൾ
ശത്രുനിരയിൽ നിന്ന് ആരോ തൊടുത്ത പന്ത്..
(ശത്രു പക്ഷത്തെത്ര പേർ !! ക്രീസിൽ ഞാൻ തനിയെ....)
ജീവൽ പ്രതിഷ്ഠയാം ത്രിമൂർത്തികളിൽ
ഒന്നു തൊട്ടുവോ ? സംശയം..!
അന്നേരമെന്റെ പാദങൾ അതിർത്തി വരക്ക്
അപ്പുറമൊ ഇപ്പുറമൊ ? അതും സംശയം..!
നീയാം വിധികർത്താവ് കൈ മലർത്തുമ്പോൾ
തീരുമാനം തേർഡ് അമ്പയർക്ക്......
നിശ്ശ്ബ്ദരായ കാണികൾ നിരന്നിരിക്കുന്ന-
മഹാന്ധകാരം ചൂഴുന്ന പവലിയനിലേക്ക് മടങണൊ?
കൂടുതൽ കരുത്തോടെ ഈ നിറഞ്ഞ ഫ്ലഡ് ലൈറ്റിൽ
കളി തുടരണൊ?
പറയേണ്ടത് തേഡ് അമ്പയർ..
ഹ്രസ്വമെങ്കിലുമീ വിശ്രമവേളയെത്രവിഹ്വലം..!!
കാത്തിരിക്കുകയാണ് ഞാൻ
കത്തുന്നത് ചുവപ്പോ പച്ചയോ??
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
Nice attempt to compare life with cricket..
An "out" can never measure the ability of a batsman in cricket so as a man in life...
And in both form of the game every "out" can be justified except "hit wicket" ..up to a certain extend...
വളരെ നന്നായിരിയ്ക്കുന്നു. ജീവിതം അങ്ങനെയൊക്കെ തന്നെ...
hit wicket is a suicide...or an accident..
നന്നായി ഇഷ്ട്ടപെട്ടു ഇനിയും വരാം
പ്രതീക്ഷകളാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..
വെറുതെയെങ്കിലും പ്രതീക്ഷകള്‍ കൈ വെടിയാതിരിക്കുക..
മാൻ ഓഫ് ദി മാച്ച് ആകും വരെ വീഴ്ചയിൽ നിന്നും ഉണർന്നെഴുന്നേറ്റ് കളി തുടരൂ
ദാ പച്ച ലറ്റ് കത്തി നിൽക്കുന്നു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ