സ്വപ്നങളുടെ ഛന്ദസ്സിൽ.
സ്വരമെഴാത്തൊരീണത്തിൽ
മൌനത്താൽ വിരചിച്ച മഹാകാവ്യം-
- പകർത്തിയെഴുതാനില്ലതിൽനിന്നൊരു
വാക്കു പോലും..
ആഷാഢവാനിലകലെയൊരു കോണിൽ
ആർദ്രമാം മുകിൽ പടർപ്പിലാർത്തു പൂവിട്ടൊരിന്ദ്ര
ധനുസ്സിൻ വർണ്ണ വല്ലി-
തൊട്ടെടുക്കാനില്ലതിൽ നിറങളേതും.
മഴവിൽ പാദം മണ്ണിൽ തൊടുന്നദിക്കിൽ
മാണിക്യകല്ലുതിരഞ്ഞുപോയ മനസ്സിൻ
പാതിയോ മടങി വന്നിട്ടില്ലിന്നേവരെ..!
മരുഭൂവിലെരിവെയിലിൽ ഇളകുമാ
മൃഗതൃഷ്ണതൻ ജലവീചികൾ-
മോഹിക്കുവാനില്ലതിൽ നിന്നൊരിറ്റുജലം
നെഞ്ചിൻ ദാഹമാറ്റുവാൻ...
കുളിരാർന്നൊരാമറുതീരം തേടി പോയ
മനസ്സിൻ മറുപാതിയും മടങിയിട്ടില്ലിതുവരെ..
ക്ഷണികായുസ്സാം പുഷ്പഭംഗികൾ
നാളത്തെ കനിയുടെ
കനികിളിർത്തു തളിരിലകൺ വിടർത്തുമൊരു
പുതുചെടിയുടെ വാഗ്ദാനം മാത്രം.
(വാഗ്ദാനങളെപ്പൊഴും നിറവേറ്റപെടുകയില്ലെന്നതും
ഓർമ്മയിരിക്കട്ടെ...!)
അതോർക്കാതെയീ സൌരഭങളിൽ
അതിരുവിട്ടഭിരമിക്കുന്നവർ വിഢ്ഢികൾ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
((ഠോ))
(വാഗ്ദാനങളെപ്പൊഴും നിറവേറ്റപെടുകയില്ലെന്നതും
ഓർമ്മയിരിക്കട്ടെ...!)
ഈ വരി ഇടയ്ക്ക് വന്നപ്പോള്‍ വായനാ രസം ഒന്ന് മുറിഞ്ഞ പോലെ
എനിക്ക് തോന്നിയതാണേ, വിമര്‍ശനമല്ല
മരുഭൂവിലെരിവെയിലിൽ ഇളകുമാ
മൃഗതൃഷ്ണതൻ ജലവീചികൾ-
മോഹിക്കുവാനില്ലതിൽ നിന്നൊരിറ്റുജലം
നെഞ്ചിൻ ദാഹമാറ്റുവാൻ...
:)
കൊള്ളാം മാഷേ
കൊള്ളാം, ഇനിയും പോരട്ടെ ഇങ്ങനെ...
ക്ഷണികായുസ്സാം പുഷ്പഭംഗികള്‍, എല്ലാം.ക്ഷണികായുസ്സാം..പക്ഷേ നാമതോര്ക്കാറുണ്ടോ...
നല്ല കവിത...
ങ്ങ എന്നത് എന്തെ എല്ലായിടത്തും ങ.. ആയിപ്പോയി...?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ