കവിതയുടെ കോലം കെട്ടിയചിന്തകളെ
അക്ഷരവടിവിലാവാഹിച്ച് അണിനിരത്തിയ
ഒരു പുസ്തകത്തിന്റെ വെൺ താളുകൾ
വെറുതെ മറിച്ചു നോക്കിയും .
വിഘടിച്ചു നിൽനിക്കുന്ന വിശ്വാസപ്രമാണങളെ
ഒരു ഉടമ്പടിയിൽ ഉരുക്കിചേർത്തതെന്ന് കണ്ട്
വിഖ്യാതമായൊരു പുസ്തകം തിരിച്ചു വച്ചും..
ഇനിയുമൊരെണ്ണം മനുഷ്യവികാരങളുടെ
മഹാപ്രപഞ്ചം തന്നെയെന്ന് വിസ്മയിച്ചു തലോടിയും.
ഷെൽഫിലെ വിലകൂടിയപുസ്തകങളെ
ചില്ലു ഭരണിയിൽ പലനിറം പാർന്നു മിന്നുന്ന
മധുരമിഠായികളിൽ കൊതിയാർന്നു നിൽക്കുമൊരു
ദരിദ്രബാലനെ പോലെ
അക്ഷരതീറ്റയാലേറിയ അന്തർ ദാഹത്താലും.
സ്വപ്നങൾ തിങി തിളങുന്ന കൺ കളാലു മുഴിഞ്ഞും.
പഴയ തെങ്കിലും ജുബയിലെ കീറാത്ത കീശയിൽ
മുഷിഞ്ഞ മൂന്നു നോട്ടുകൾ ഇഷ്ടപെട്ടൊരു പുസ്തകത്തിന്റെ
വിലയുടെ മൂന്നിലൊന്ന് മാത്രമെന്ന് വിഷാദിച്ചും..
എത്രനേരമായ് സഹൃദയനാമൊരാളീ പുസ്തകശാലയിലലയുന്നു.
ഒടുവിലൊരു കോണിലെ വാതിലിൽ കാവലൊഴിഞ്ഞ നേരത്ത്
വിലയൊടുക്കാതെയൊരു പുസ്തകം കവർന്ന്
പമ്മിപതുങി പുറത്തിറങവെ ,എന്തത്ഭുതം...
നട്ടുച്ച തൃസന്ധ്യയായിരിക്കുന്നു..
രാജരഥ്യ ചൂഴുന്ന മൈതാനം അമ്പലമുറ്റവും....,അവിടെ
കെട്ടും കെടാതെയും എണ്ണമറ്റ ചിരാതുകൾക്കിടയിൽ
എണ്ണ പാർന്നും തിരി തെളിച്ചും നിൽക്കയാണ്
പൂണൂൽ ധാരിയാം പുരോഹിത നൊരാൾ..
ചിരാതുകളിൽ മിന്നി നിൽക്കുന്നതത്രയും മനുഷ്യ ജന്മങളെന്നറിഞ്ഞ്
കട്ടെടുത്ത പുസ്തകം പിന്നിൽ മറച്ച്
എവിടെയെന്റെ മൺചിരാതെന്നു കൂതുഹലമാർന്നു സഹൃദയൻ...
തിരിമങിയ ചിരാതു ചൂണ്ടി ഇതുതന്നെയെന്നായി പുരോഹിതൻ..
ഇത്ര നേരവും തെളിഞ്ഞുകത്തിയ നാളം പെട്ടെന്നു മങുവാനെന്തുകാര്യമെന്നോർക്കെ
ചിരാതിൽ വെളിച്ചമണഞ്ഞു ,ടൌണിലെ പുസ്തകശാലയുടെ
ഏഴാം നിലയുടെ വരാന്തയിൽ അഴികൾപോലുംകാവലില്ലാ
ചില്ലുവാതിലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചൊരാൾ
ഒരു വിഫല ജന്മമായ് താഴെ വീണു ചിതറി..
അപ്പോഴും നെഞ്ചോടടുക്കിപിടിച്ച പുസ്തകത്തിന്റെ
പേര് നിങൾക്ക് വായിക്കാം”ജൂതന്മാരുടെ ശ്മ്ശാനം”
(ജൂതന്മാരുടെ ശ്മശാനം.വിഖ്യാതമായൊരു ചെറുകഥാസമാഹാരം.
അതിലെ ഒരു കഥാപാത്രത്തിന്റെ ഗതി തന്നെയാണിവിടെ യും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
എതു ഫൊണ്ടാ ഉപയോഗിക്കുന്നതെ കുത്തു കുത്തായാണ് എല്ലാം കാണുന്നത് എണ്റ്റെ കുഴപ്പമാണൊ എന്നറിഞ്ഞു കൂടാ പലപ്രാവസ്യം വന്നു വായിക്കാനാവാതെ തിരിച്ചു പോകുന്നു കുഴപ്പം ആരുടെയാനെന്ന് അറിയിച്ചാല്‍ വലിയ ഉപകാരമാവും മെയില്‍ അട്രെസ്സ് എണ്റ്റെ പ്രൊഫൈലിലുണ്ട്
വളരെ ഇഷ്ടമായി ..
ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ ഇന്‍ഡിക് ഉപയോഗിച്ചാല്‍ ചില്ലക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല..
http://www.google.co.in/transliterate/indic/Malayalam
ആശംസകള്‍ ....
വരികള്‍ നന്നായിട്ടുണ്ട്
കവിത വളരെ ഇഷ്ട്ടമായി...
ആശംസകള്‍...*
ആ കഥ ഞാന്‍ വായിച്ചിട്ടില്ല..
വരികള്‍ക്ക് വായനക്കാരെ പിടിച്ചു നിറുത്തുവാന്‍ ശേഷിയുണ്ട്,,
ഇനിയും എഴുതുക...
ആശംസകള്‍..
നന്നായി...
ചില്ലക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല. അതുപോലെ 'ങ്ങ'യ്ക്കും എന്തോ ഒരു പ്രശ്നം....
വരികള്‍ നന്നായിട്ടുണ്ട്
കവിത വളരെ ഇഷ്ട്ടമായി...
Please try to type with Google Indic Trans.
Keep writing
വളരെ നന്നായിട്ടുണ്ട്ട്ടോ..
“പഴയ തെങ്കിലും ജുബയിലെ കീറാത്ത കീശയിൽ
മുഷിഞ്ഞ മൂന്നു നോട്ടുകൾ ഇഷ്ടപെട്ടൊരു പുസ്തകത്തിന്റെ
വിലയുടെ മൂന്നിലൊന്ന് മാത്രമെന്ന് വിഷാദിച്ചും..
എത്രനേരമായ് സഹൃദയനാമൊരാളീ പുസ്തകശാലയിലലയുന്നു.”
നന്നായി. അഭിനന്ദനങ്ങള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ