അക്ഷരകൂട്ടിന്റെ ഉപ്പുതിന്നേറുന്ന
പൈദാഹമോടെ തുടിച്ചബാല്യം..
ആർത്തിയോടെത്രയോ പുസ്തകതാളുകൾ
അന്നാളിലാണു ഞാൻ തിന്നു തീർത്തൂ..
കഥയും കവിതയും കതിരുകൊറിക്കുന്ന
കാട്ടുമൈനകിളി കുഞ്ഞുപോലെ
ബാല്യകൂതൂഹലവാടിയിലന്നൊക്കെ
കൊതിയുമായേറേയലഞ്ഞിരുന്നു
താരിൻ തളിരിളം കൂമ്പുനുണയുന്ന
ചിത്രവർണ്ണപുഴുവെന്നപോലെ
വരികളും അർഥവും അന്തരാർഥങളും
രാവും പകലും കരണ്ടിരുന്നു..
മോഹതഴപ്പുകൾ പൂവിട്ടതീരത്ത്
സ്വപ്നസമാധിയായ് കൌമാരവും
വാക്കിൻ ചിറകുമായ്തുള്ളുന്നതുമ്പിപോൽ
സ്വപ്നസഞ്ചാരിയെൻ യൌവ്വനവും
ഉള്ളിലെ വിങൽ സഹിയാതെയാണുഞാൻ
തൂലികതുമ്പ് മിനുക്കിവച്ചൂ..
മഷിയല്ല മാനത്തെ പൊൻ നിലാവാണു ഞാൻ
തൂലികക്കുള്ളിൽ നിറച്ചുവച്ചൂ..
കരുതാത്ത നേരത്തു കൌമുദിമായവെ
കണ്ണീരു പകരം ഒഴിച്ചു വച്ചൂ..
കണ്ണീരുമിറ്റിറ്റു തീരുകയാണിനി
ജീവരക്തം തന്നെ പാർന്നു വക്കാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
ഛന്ദസ്സിന്റെ പ്യൂപ്പയിലേക്ക് ഒരു ശലഭഗീതമായ് വീണ്ടുമൊതുങാൻ
കൊതിക്കുന്നു.....
Hi,
I am always opening ur blog thinking to give a genuine,authentic opinion from my heart..unfortunately I am always helpless..because your topics and style of writing always make me confused. the subjects goes over my head especialy these type of poems.. anyway somebody is interested and criticizing in a positive way..good keep it up..
thanks for your valuable suggestions for my postings...
മഷിയല്ല മാനത്തെ പൊൻ നിലാവാണു ഞാൻ
തൂലികക്കുള്ളിൽ നിറച്ചുവച്ചൂ..
ഇത് ശരിയാ
നല്ല വരികൾ
Dear veeru,
കവിത കണക്കു പോലെ മനസ്സിലാക്കുവാനുള്ളതല്ല.സംഗീതം പോലെ
ആസ്വദിക്കാനുള്ളതാണ്. അതു “മനസ്സിലായില്ല ‘ എന്നു പറയുന്നത്
‘ഇഷ്ടപെട്ടില്ല’ എന്നതിനു പകരമുള്ള ഒരു ഭംഗിവാക്ക് മാത്രം .കാരണം ഇതിൽ
കഠിനമായ പദങളോ ദുർഗ്രഹമായ ആശയങളൊ ഇല്ല എന്നാണ് ഞാൻ
കരുതുന്നത്. പിന്നെ, കവിത യെ കുറിച്ച് authentic opinion പറയുന്നതിൽ അർഥമില്ല;
കാരണം നല്ല കവിത പെരുംതച്ചൻ പണ്ട് പണിത കുളം പോലെയാണ് ,വ്യത്യസ്തമായ
ഏംഗിളിൽ അത് വിവിധങളായ രൂപങൾ കൈകൊള്ളും.
കവിതയുടെ പേര് selfportrait എന്നാണെങ്കിലും ഏതൊരു കവിയുടെയും
ജീവചരിത്രത്തിന്റെ ഛായാചിത്രമാണ് വരികളിലൂടെ ഞാൻ വരച്ചിടാൻ ശ്രമിച്ചത്..
അക്ഷരസൌഹൃദം ആരംഭിക്കുന്ന ബാല്യത്തിൽ തന്നെ ഒരു caterpillar(ചിത്രവർണ്ണപുഴു.my own invention!)
നെ പോലെ അവൻ പുസ്തകം കരണ്ട് തിന്നാൻ തുടങുന്നു.പിന്നെ അന്തർമുഖത്വത്തിന്റെ സമാധിയിൽ അതെല്ലാം
മനനം ചെയ്ത് പുതിയൊരു എഴുത്തു കാരനായി ആ പ്യൂപ്പക്കുള്ളിൽ നിന്നും പുറത്തു വരുന്നു.
അതീവശോണിമയാർന്ന അസ്തമയങളും ,പൊൻ വെളിച്ച മിറ്റുവീഴുന്ന പൌർണ്ണമികളും ,നക്ഷത്ര പൂത്തഴപ്പുകൾ
കാഴ്ച്ചവച്ചു നിൽക്കുന്ന ഗ്രാമത്തിലെ കൃഷ്ണപക്ഷരാത്രികളൂം ....എല്ലാം എല്ലാം അടങാത്ത ഉണ്ണികൌതുകത്തോടെ
അവൻ പഠിക്കാനിരിക്കുന്നു.. നല്ല കവിതയെഴുതുന്ന ഒരു കവിയുടെ കാര്യമാണ് പറഞ്ഞത്.കവിതപോലെ എന്തോ
കഥയില്ലായ്മകൾ കുത്തികുറിക്കുമെങ്കിലും കവിയല്ലെന്ന ബോധ്യമുള്ളതിനാൽ ഇതെന്റെ കഥയല്ല....
പിന്നെ കവിതയുടെ അനുരണനം നമുക്കെവിടെയും കണ്ടെത്താം ; ഒരു രാഷ്ട്രീയപ്രസംഗത്തിൽ പോലും.“ചെകുത്താൻ”
എന്നപോസ്റ്റിൽ ,“വീരുവായ“താങ്കൾ “ ഭീരുവായ“ ഭയത്തിന്റെ ആ -സന്ധ്യയിലും കവിതയുണ്ട് -താങ്കൾക്കതറിയില്ലെങ്കിലും...
Ok ok..ok Mr KKS... I am sorry.. I just told what I felt. May be this angle,where I am sitting and watching perunthachan's kulam, is wrong.....
"നല്ല കവിതയെഴുതുന്ന ഒരു കവിയുടെ കാര്യമാണ് പറഞ്ഞത്.കവിതപോലെ എന്തോ
കഥയില്ലായ്മകൾ കുത്തികുറിക്കുമെങ്കിലും കവിയല്ലെന്ന ബോധ്യമുള്ളതിനാൽ ഇതെന്റെ കഥയല്ല...."
But the above lines still make me confused and reinforce my previous comments...hi hi hi
നിലാവ് കൊണ്ടിനിയും എഴുതൂ....
ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ