2009, മേയ് 20, ബുധനാഴ്‌ച

വിശ്രമം(കവിത)

ഉണരുമ്പോൾ ഉണർവ്വിന്
മധുരം തീണ്ടാത്ത തേയില തീർത്ഥം..
ഊണിന്റെ ഉച്ചകച്ചേരിക്ക്
ഉപ്പില്ലാത്ത രാഗങൾ...
അത്താഴത്തിൽ നിന്ന് അടിച്ച് പുറത്താക്കിയ
അരിയന്നത്തിന്റെ സൌഹൃദം..
ആദ്യം സ്വാദിന്റെ വാതിലുകളാണ്
എനിക്കെതിരെ കൊട്ടിയടക്കപെട്ടത്ത്
പിന്നെ,കാഴ്ച്ചയുടെ ജാലകത്തിൽ
തിമിരത്തിന്റെ തിരശ്ശീല..
ശ്രവണപഥത്തിൽ
നിശ്ശബ്ദതതയുടെ മഞ്ഞുവീഴ്ച്ച.
മരവിക്കുന്ന ഹൃദയസ്പന്ദങൾ....
ഒടുവിൽ ഒരു ജന്മത്തിന്റെ
വാതിലടച്ച് തഴുതിട്ട്
കളിക്കളത്തിൽ നിന്ന് പുറത്താക്ക പെട്ട്
കാണികളിലൊരു വനായി
ചുമരിന്റെ വെൺ ശൂന്യതയിൽ
ചന്ദനമാ‍ലചാർത്തിയ ഛായാചിത്രമായി..
വെറുതെയിരിക്കുമ്പോൾ ..സുഖം...സ്വസ്ഥം...

4 അഭിപ്രായങ്ങൾ:

VEERU പറഞ്ഞു...

ithu vaayichappol "Kalwin peterson" enna french writerude "THe death" orma vannu...
Good great men think alike !!!

കെ.കെ.എസ് പറഞ്ഞു...

athu“ Dust jacket“ alle ezhuthiyath..?

കെ.കെ.എസ് പറഞ്ഞു...

എന്റെ അറിവു ശരിയാണെങ്കിൽ കാൽ വിൻ പെറ്റെഴ്സൺ
"vela velaayinodu venda" എന്ന കവിതയാണ് എഴുതിയിട്ടുള്ളത്..

അരുണ്‍ കരിമുട്ടം പറഞ്ഞു...

എന്‍റമ്മേ, കവിതയെ കുറിച്ച് ഇത്ര വിവരമോ?
ഞാന്‍ ഒരു പൊട്ടന്‍ തന്നെ

എന്തായാലും വിശ്രമം നല്ല കവിത തന്നെ